Free Academic Seminars And Projects Reports
kerala psc part 273 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -30) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 273 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -30) (/showthread.php?tid=35651)



kerala psc part 273 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -30) - anusree - 09-16-2017

1.അടുത്തിടെ അന്തരിച്ച മുൻ ലോക ബോക്സിംഗ് ഹെവിവെയ്റ്റ് ചാമ്പ്യൻ?
*മുഹമ്മദ് അലി
 
2.മുഹമ്മദ് അലിയുടെ യഥാർത്ഥ പേര്?
*കാഷ്യസ് മാഴ്സലസ് ക്ലേ ജൂനിയർ
 
3.ദി ഗ്രേറ്റസ്റ്റ്, ദി പീപ്പിൾസ് ചാമ്പ്യൻ എന്നീ പേരുകളിൽ അറിയപ്പെട്ട ബോക്സിംഗ് താരം?
*മുഹമ്മദ് അലി
 
4.3 തവണ ലോക ഹെവിവെയ്റ്റ് കിരീടം നേടിയ ആദ്യ ബോക്സർ? *മുഹമ്മദ് അലി
 
5.മുഹമ്മദ് അലി ബോക്സിംഗിൽ ഒളിമ്പിക്സ് സ്വർണം നേടിയ വർഷം?
*1960) (റോം)
 

ഗോൾഫ്
6.ഗോൾഫ്  കളിക്കുന്ന സ്ഥലം അറിയപ്പെടുന്നത്?
*കോഴ്സ്(Course) (18 ഹോൾസ്)
 
7.ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായികവിനോദം?
*ഗോൾഫ്
 
8.സ്കോട്ടലാന്റിലെ സൺഡേ ലോഡ്ജ് ഗോൾഫിന് പ്രശസ്തമാണ്.
 
9.ടൈഗർ വുഡ്സ് പ്രശസ്ത ഗോൾഫ് താരമാണ്
 
10.വേൾഡ് റാങ്ങിൽ ഒന്നാമതെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗോൾഫ് താരം?
*ടൈഗർ വുഡ്സ് (21-ാം വയസ്സിൽ)
 
11.ജീവ് മിൽഖാ സിങ്ങ്, ജ്യോതി രൺധവ അർജ്ജുൻ അറ്റ്വാൾ എന്നിവർ പ്രശസ്ത ഇന്ത്യൻ ഗോൾഫ് താരങ്ങളാണ്.
 
12.അമേരിക്കൻ പി.ജി . ഗോൾഫ് ടൂർണമെന്റിൽ കിരീടം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
*അർജ്ജുൻ അത്വാൾ
 
13.2016 ലെ പാനസോണിക് ഓപ്പൺ വിജയിച്ച് ഏഷ്യൻ ടൂർ ടൈറ്റിൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ഗോൾഫ് താരം?
*-മുകേഷ് കുമാർ (51 വയസ്സ്)
 
14.ഇന്ത്യൻ ഓപ്പൺ കിരീടം നേടി ലേഡീസ് യൂറോപ്യൻ ടൂർ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിത ഗോൾഫ് താരം?
*അദിതി അശോക്
 
15.പ്രസിഡന്റ്സ് കപ്പിൽ (ഗോൾഫ്) പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ കായിക താരം?
*അനിർബൻ ലഹരി
 
16.യൂറോപ്യൻ പ്രൊഫഷണൽ ടൂർ ഗോൾഫ് കിരീടം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
*ജീവ് മിൽഖാസിങ്ങ്
 
17.കാഡി, പുട്ട്, റ്റീ, ബങ്കർ, ഡോർമി, ഫെയർവേ, പാർ,ലിംഗസ് എന്നിവ ഗോൾഫുമായി ബന്ധപ്പെട്ട പദങ്ങളാണ്
 
18.1900 പാരീസ് ഒളിമ്പിക്സിലും 1904 സെന്റ് ലൂയിസ് ഒളിമ്പിക്സിലും ഗോൾഫ് ഒരു കായിക ഇനമായിരുന്നു.
 
19.32016 ലെ റിയോ ഒളിമ്പിക്സിൽ ഗോൾഫിനെ ഒരു മത്സര ഇനമായി ഉൾപ്പെടുത്തി.
 

നീന്തൽ
20.വളരെ പ്രാചീന കായിക ഇനമാണ് നീന്തൽ
 
21.നീന്തലിലെ ഏറ്റവും വേഗത കുറഞ്ഞ രീതി?
*ബ്രസ്റ്റ് സ്ട്രോക്ക്
 
22.സെബാസ്റ്റ്യാൻ സേവ്യർ,വിൽസൺ ചെറിയാൻ,അനിൽ സുഭ്,നിഷാ മില്ലറ്റ്,മിഹിർ സെൻ,ആരതി സാഹ,ബുലാ ചൗധരി,എസ്.പി.മുരളീധരൻ എന്നിവർ പ്രശസ്തരായ ഇന്ത്യൻ നീന്തൽ താരങ്ങളാണ് 
 

പുത്തനറിവ്
23.തുടർച്ചയായി മൂന്നാം തവണയും വേൾഡ് ബോക്സിംഗ് ഓർഗനൈസേഷൻ വെൽറ്റർ ടൈറ്റിൽ നേടിയത്?
*മാന്നി പക്വിയാവോ (ഫിലിപ്പെൻസ്)
 

പ്രധാന ഗോൾഫ് കപ്പുകൾ
24.പി.ജി. ടൂർ,റൈഡർ കപ്പ്,കൂർട്ടിസ് കപ്പ്,പ്രിൻസ് ഓഫ് വെയിൻസ് കപ്പ്,റെഡ് ടു ദുബായ്,മാക്കർ കപ്പ്,ഐസനോവർ കപ്പ്