Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 29 (ഭൂമിശാസ്ത്രം 5)
#1

*തെക്കേ അമേരിക്കയിലെ പ്രസിദ്ധമായ മാച്ചുപിച്ചു പർവ്വതം സ്ഥിതി ചെയ്യുന്നത് .
Ans : ആൻഡീസ് പർവ്വതനിരയിൽ
*അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ്ജ് വാഷിങ്ടൺ , തോമസ് ജെഫേഴ്‌സ്ൺ , തിയോഡർ റൂസ് വെൽറ്റ്,എബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങൾ കൊത്തി വച്ചിരിക്കുന്ന  പർവ്വതം
Ans : റെഷ്മോർ 
*കമ്മ്യൂണിസം കൊടുമുടി എവിടെയാണ്
Ans : താജികിസ്ഥാനിൽ
*കമ്മ്യൂണിസം കൊടുമുടിയുടെ പുതിയ പേർ 
Ans : ഇസ്മയിൽ സമാനി ശിഖർ
*പ്രസിദ്ധമായ ബ്ലൂ മൗണ്ടൻ സ്ഥിതി ചെയ്യുന്നത്.
Ans : ആസ്‌ട്രേലിയ 
* ദക്ഷിണാഫ്രിക്കയിൽ കേപ് ടൗൺ നഗരത്തോട് ചേർന്ന സ്ഥിതി ചെയ്യുന്ന പർവ്വതം
Ans :  ടേബിൾ മൗണ്ടൻ
* ശ്രീപാദം, ആദാമിന്റെ കൊടുമുടി എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതം സ്ഥിതി ചെയ്യുന്നത്
Ans : ശ്രീലങ്ക 
* ബുദ്ധ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികൾ ഒരുപോലെ പാവനമെന്നു കരുതുന്ന ശ്രീലങ്കയിലെ മല
Ans : ആദമിന്റെ കൊടുമുടി 
*ഏത് പർവ്വതനിരയിൽ നിന്നുമാണ് കാബൂൾ നദി ഉത്ഭ വിക്കുന്നത് 
Ans : ഹിന്ദുകുഷ് പർവ്വതനിര
*സഹാറാ മരുഭൂമിയിൽ നിന്ന് മെഡിറ്ററേനിയൻ കടലിനെയും അറ്റ്ലാന്റിക്സ് തീരത്തെയും വേർതിരിക്കുന്ന
പർവ്വതം
Ans :  അറ്റ്ലസ് 
*ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം. 
Ans : മൗണ്ട് ഫ്യൂജി 
*ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന പർവ്വതനിര 
Ans :  കാക്കസസ് നിരകൾ 
* കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന പർവ്വതനിര 
Ans : കാക്കസസ് നിരകൾ 
*കുൻലുൻ പർവ്വതം ഏത് രാജ്യത്താണ് 
Ans :  ചൈന 
*പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലുമായി കാണ പ്പെടുന്ന പർവ്വത നിരകൾ 
Ans : ഹിന്ദുകുഷ്, സുലൈമാൻ 
*കാർപാത്യൻ പർവ്വതനിര എവിടെയാണ് 
Ans  : യൂറോപ്പ് 
*ആൽപ്സ് പർവ്വതനിരയുടെ മുകളിലുണ്ടായ വിമാന  അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ
Ans : ഹോമി ജെ. ഭാഭ 
*മ്യാൻമാറിലെ പ്രധാന പർവ്വതനിര 
Ans :  അരാക്കൻ യോമ
*ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീ പമുള്ള ഏറ്റവും വലിയ ഇൻസെൽ ബെർഗ്സ് (ഏക ശില) - അയേഴ്സ് റോക്ക്
*ഹരിയത്ത് കൊടുമുടി എവിടെയാണ്
Ans : റോസ് ദ്വീപിൽ (ആൻഡമാൻ)


പീഠഭൂമികൾ 
ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച താരതമ്യേന  ഉയർന്നതും, നിരപ്പുള്ളതും, വിസ്തൃതവുമായ
ഉപരിതലത്തോട് കൂടിയ ഭൂവിഭാഗം
Ans : പീഠഭൂമി

പീഠഭൂമികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
1) പർവ്വതങ്ങളാൽ ചുറ്റപ്പെട്ടവ (Inter montane plateau)
2) പർവ്വതങ്ങളുടെ അടിവാരങ്ങളിൽ  സ്ഥിതി ചെയ്യുന്നവ  (Piedmont Plateau) 
3) വന്കരകളാൽ ചുറ്റപ്പെട്ടവ  (Continental Plateau)

*ഇന്റർ മോണ്ടേൻ പീഠഭൂമിയ്ക്ക് ഉദാഹരണങ്ങൾ
Asn :  ടിബറ്റൻ പീഠഭൂമി, മംഗോളിയൻ പീഠഭൂമി
ഇക്വഡോർ പീഠഭൂമി, കൊളംബിയ പീഠഭൂമി
ബൊളീവിയൻ പീഠഭൂമി, അനാറ്റോളിയ പീഠഭൂമി
*പീഡ്മോണ്ട് പീഠഭൂമികൾക്കുദാഹരണങ്ങൾ
Ans : പാറ്റഗോണിയ പീഠഭൂമി, അപ്പലേച്ചിയൻ പീഠ
ഭൂമി, മാൾവ പീഠഭൂമി, അമേരിക്കയിലെ കൊളറാഡോ പീഠഭൂമി

*കോണ്ടിനെന്റൽ പീഠഭൂമിയ്ക്കുദാഹരണങ്ങൾ
Ans : ഇന്ത്യൻ ഉപദ്വീപിയൻ പീഠഭൂമി, ദക്ഷിണാഫ്രിക്കൻ പീഠഭൂമി, ഛാേട്ടാ നാഗ്പൂർ, ഷില്ലോങ് പീഠഭൂമി, അറേബ്യൻ പീഠഭൂമി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.