Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 104 (വാർത്താ വിനിമയം -11)
#1

1.സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല?
*വല്ലഭായി പട്ടേൽ സർവകലാശാല (ഗുജറാത്ത്)
 
2.ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ചത്?
*അണ്ണാ യൂണിവേഴ്സിറ്റി (തമിഴ്നാട്)
 
3.കാർഷിക മേഖലയിലെ പരിപാടികൾക്കായി മാത്രം ആകാശവാണി ആരംഭിച്ച സർവീസ്?
*കിസാൻ വാണി (2004 ഫെബ്രുവരി)
 
4.ഗ്യാൻവാണി ആരംഭിച്ച സർവ്വകലാശാല?
*ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)
 
New Info
5.സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ജയിൽ?
*തീഹാർ ജയിൽ (TJ FM Radio)
 

ആകാശവാണി
6.Ali India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം?
*1957
 
7.ആകാശവാണിക്ക് പേര് നൽകിയത്?
*രബീന്ദ്രനാഥ ടാഗോർ
 
8.ആകാശവാണിയുടെ പഴയ പേര് ?
*ഇന്ത്യാ ബ്രോഡ്കാസ്റ്റിങ്ങ് സർവീസ്
 
9.ആകാശവാണിയുടെ ആപ്തവാക്യം?
*ബഹുജനഹിതായ,ബഹുജന സുഖായ
 
10.ആകാശവാണിയുടെ ആസ്ഥാനം?
*ന്യൂഡൽഹി
 
11.ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേക്ഷണം തുടങ്ങിയ വർഷം?
*1957 ഒക്ടോബർ 2
 
12.വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?
*2007
 
13.ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ആരംഭിച്ച വർഷം?
*1977 ജൂലായ് 23 (മദ്രാസ്)
 

മൻ കി ബാത്ത്
14.ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട പരിപാടി?
*മൻ കി ബത്ത്
 
15.ആദ്യത്തെ മൻ കി ബാത്ത് പരിപാടി പ്രക്ഷേപണ നടത്തിയത്?
*2014 ഒക്ടോബർ 3
 
16.പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയും ചേർന്ന് നടത്തിയ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്?
*2015 ജനുവരി 27
 

റേഡിയോ കേരളത്തിൽ
17.കേരളത്തിൽ ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയ വ്യക്തി?
*കൊല്ലങ്കോട് വാസുദേവ രാജ
 
18.കേരളത്തിൽ റേഡിയോ സർവ്വീസ് ആരംഭിച്ചത്?
*1943 മാർച്ച് 12 (തിരുവനന്തപുരം)
 
19.കേരളത്തിൽ ആദ്യമായി എഫ്.എം. സർവ്വീസ് ആരംഭിച്ച സ്ഥലം?
*കൊച്ചി (1989 ഒക്ടോബർ 1)
 
20.കേരളത്തിലെ റേഡിയോ സ്റ്റേഷൻ (തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ) ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത വർഷം?
*1950 ഏപ്രിൽ 1
 
21.കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ എഫ്.എം സംപ്രേഷണം തുടങ്ങിയ വർഷം?
*2007 (റേഡിയോ മാംഗോ)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.