Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 243 (കോഡിങ്ങും ഡീക്കോഡിങ്ങും -15)
#1

വയസിനെ സംബന്ധിച്ച  പ്രശ്നങ്ങൾ (Problems on Age)

തന്നിരിക്കുന്ന സൂചനകൾ അനുസരിച്ച് വ്യക്തികളുടെ വയസ് നിർണയിക്കുന്നത് ഇവിടെ ചെയ്യുന്നത്. 

മാതൃകാ ചോദ്യത്തരങ്ങൾ 
രാമുവിന്റെയും ഗോപാലിന്റെയും     വയസുകളുടെ തുക 35 ആണ്.  വയസുകളുടെ വ്യത്യാസം 11 ആയാൽ ഗോപാലിന്റെ വയസെത്ര ?
(a) 15        (b) 12            (c ) 13         (d) 23 
ഉത്തരം (b) 
രാമുവിന്റെ വയസ് 'x'-ഉം ഗോപാലിന്റെ വയസ് 'y'
ഉം ആയാൽ    x + y = 35 - ------------ (1)

                          x - y = 11 ------ (2)
                           2x = 46
                            x = 23
ഗോപാലിന്റെ വയസ് = 35 - 23 =  12



2.രാജന് 22 വയസ് പ്രായമുണ്ട്... രാജന്റെ അച്ഛന് 50 വയസും. എത്ര വർഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ് രാജന്റെ വയസിന്റെ ഇരട്ടിയാകും?
(а) 4                (b) 6                (c ) 7             (d) 2
ഉത്തരം (b) 
വർഷം x ആയാൽ 
              50 + x = 2(22+x)
               50 + x = 44 + 2x 
                    x = 6
                വർഷം = 6 
3.X ന്റെ ഇപ്പോഴത്തെ വയസ് 5-ഉം y യുടെ ഇപ്പോഴത്തെ വയസ് 7-ഉം ആയാൽ ഇവരുടെ വയസുകളുടെ തുക 24 ആകാൻ എത്ര വർഷം കഴിയണം? 
(a) 8           (b) 5          (c ) 4            (d) 6 
ഉത്തരം  (d) 
വയസുകളുടെ തുക 24 ആകാൻ  . 
വർഷം വേണം .അതായത് 6 വർഷം. 
4.രാജന്റെ വയസ് ദിലീപിന്റെ വയസിന്റെ മൂന്നിരട്ടിയാണ്
ദിലീപിന്റെ വയസ്  പ്രദീപിന്റെ വയസ്  2 എങ്കിൽ രാജന്റെ വയസെത്ര ?
(а) 24         (b) 28                (c ) 26             (d) 27
ഉത്തരം : (d)
പ്രദീപിന്റെ വയസ് ആയാൽ ദിലീപിന്റെ വയസ്  
= ( 4*2 ) +1= 9

അതായത് രാജന്റെ വയസ്  = 3* 9 = 27 വയസ്


5.അച്ഛന്റെ വയസ് മകന്റെ വയസിന്റെ മൂന്നിരട്ടിയാണ്. 5 വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ വയസ് മകന്റെ വയസിന്റെ നാലിരട്ടിയായിരുന്നു. മകന്റെ ഇപ്പോഴത്തെ വയസ് എത്ര? 
(a) 12         (b) 18                 (c ) 15              (d) 20 
ഉത്തരം : (c ) 
അച്ഛന്റെ വയസ്ത 'x' -ഉം 
മകന്റെ വയസ് 'y" - ഉം 
ആയാൽ x = 3y 
(x-5) = 4 (y-5) 
3y - 5 = 4y - 20 y 
Y= 15
മകന്റെ ഇപ്പോഴത്തെ വയസ് - 15
പരിശീലന പ്രശ്നങ്ങൾ
1.രാധയുടെ വയസിന്റെ നാലിരട്ടിയാണ് രാധയുടെ അമ്മയുടെ വയസ്. ഇവരുടെ വയസ്സുകളുടെ വ്യത്യാസം '30' എങ്കിൽ രാധയുടെ വയസെത്ര ?
(a) 12         (b) 9                (c ) 8             (d) 10 
2.കണ്ണന്റെ വയസ് രാമുവിന്റെ വയസിന്റെ നാലിരട്ടിയെ ക്കാൾ 2 കുറവാണ്. രാമുവിന്റെ വയസ് മധുവിന്റെ വയസിന്റെ രണ്ടിരട്ടിയോട് ഒന്ന് കൂട്ടിയാൽ മതി. മധുവിന് 3 വയസെങ്കിൽ കണ്ണന്റെ വയസെത്ര?
(a) 24                  (b) 26            (c ) 23                (d) 28 
3.ഇപ്പോൾ ദീപുവിന് 15-ഉം രാധയ്ക്ക് 8-ഉം വയസ്സാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക?
(a) 8           (b)5           (c )7               (d)6 
4.ലാലിന്റെ ഇപ്പോഴത്തെ വയസ് തന്റെ മകന്റെ വയസിന്റെ മൂന്നിരട്ടിയാണ്. ലാലിന്റെ ഭാര്യ ലൈലയുടെ വയസ് മകന്റെ വയസിന്റെ മൂന്നിരട്ടിയിൽ നിന്നും 14 കുറച്ചാൽ ലഭിക്കും. രണ്ടു വർഷം മുൻപ് ലൈലയുടെ വയസ് 28 ആയിരുന്നുവെങ്കിൽ ലാലിന്റെ ഇപ്പോഴത്തെ വയസെന്ത്? 
(a) 52             (b) 6                (c ) 44              (d) 62
5.പത്ത് കൊല്ലം മുമ്പ് B-യ്ക്ക് C-യുടെ 10 മടങ്ങ് വയസ്സായിരുന്നു. B-യുടെയും C-യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4: 1 ആണെങ്കിൽ B-യുടെ ഇപ്പോഴത്തെ പ്രായമെന്ത്?
(a) 10             (b) 15                 (c ) 60             (d)75


ഉത്തരങ്ങൾ 
1.(d)          2.(b)         3.(d)         4.(c )          5.(c )
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.