Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 373( സംസ്ഥാനങ്ങൾ -ഉത്തർപ്രദേശ് 1)
#1

ഉത്തർപ്രദേശ്
*ഇപ്പോഴത്തെ ഉത്തർപ്രദേശിലാണ് മഹാജനപഥകാലത്ത് കോസല രാജവംശം സ്ഥിതിചെയ്തിരുന്നത്
*ഹിന്ദു വിശ്വാസം അനുസരിച്ച് രാമൻ ഭരിച്ചിരുന്ന അയോധ്യയുടെ തലസ്ഥാനമാണ് കോസലം
*മുഗൾ ഭരണത്തിൽ ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ വികസിതമായി
*മുഗൾ ഭരണാധികാരികളായ ബാബറും ഹുമയൂണും ആഗ്ര ഭരിച്ചിരുന്നു
*1540- അഫ്ഗാൻകാരനായ ഷേർഷാസുരി ഹുമയൂണിനെ പരാജയപ്പെടുത്തി ഉത്തർപ്രദേശിന്റെ ഭരണം ഏറ്റെടുത്തു
*18-ാം നൂറ്റാണ്ടിൽ മുഗളന്മാരുടെ പതനത്തോടെ ഭരണം മറാത്ത ഭരണം ഏറ്റെടുത്തു
*1803- രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തോടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി മറാത്തരെ പരാജയപ്പെടുത്തുകയും ഉത്തർപ്രദേശിന്റെ ഭരണം ഏറ്റെടുക്കു കയും ചെയ്തു.
*1833- ബംഗാൾ പ്രസിഡൻസി വിഭജിച്ച് ആഗ്ര പ്രസിഡൻസി രൂപവത്കരിച്ചു .
*1933- യുണെറ്റഡ് പ്രൊവിൻസ് എന്നാക്കി ഭരണവിഭാഗത്തിന്റെ പേര്
*യുണൈറ്റഡ് പ്രൊവിൻസ് നിലവിൽ വന്നത് 1937 ഏപ്രിൽ ഒന്നിനാണ്
*യുണെറ്റഡ് പ്രൊവിൻസിന് ഉത്തർപ്രദേശ് എന്ന പേര് ലഭിച്ചത് 1950-
*ബ്രഹ്മർഷി ദേശം,മധ്യദേശം,ആര്യാവർത്തം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സംസ്ഥാനം
*ഹിന്ദു-മുസ്ലിം സംസ്കാരം ഉൾകൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തമാണ് കഥക്
*ചന്ദ്രപ്രഭാ വന്യജീവിസങ്കേതം ഉത്തർപ്രദേശിൽ
*ഉത്തർപ്രദേശിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ഭാരത് ഭാരതി ലിറ്ററസി അവാർഡ്
*റിഹാന്ത് ജലവൈദ്യുത പദ്ധതി (ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ) ഉത്തർപ്രദേശിലാണ്
*ഇന്ത്യയിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം നിലവിൽ വന്നത് അലഹബാദിലാണ്
*ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ആദ്യത്തെ റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്നത്
*ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആശുപത്രി സ്ഥാപിക്കപ്പെട്ടത് ബാരമതിയിലാണ്
*ഇന്ത്യയിലാദ്യമായി 1960- എസ്.ടി.ഡി. സംവിധാനത്തിലൂടെ ലഖ്നൗവുമായി ബന്ധപ്പെടുത്തിയ നഗരമാണ് കാൻപുർ
*ഇന്ത്യയിലെ ആദ്യത്തെ കമ്പിളിവ്യവസായം 18766- കാൻപുരിൽ ആരംഭിച്ചു
*ഇന്ത്യയിലാദ്യമായി ഡി.പി..പി. (ഡിസ്ട്രിക്ട് പ്രൈമറി എജുക്കേഷൻ പ്രോഗ്രാം) ആരംഭിച്ച സംസ്ഥാനമാണിത്
*ട്വിറ്റർ അക്കൗണ്ടുള്ള ഇന്ത്യയിലെ ആദ്യ ചരിത്രസ്മാരകം താജ്മഹലാണ് (2015)
*ഇന്ത്യയിൽ വികലാംഗർക്കുവേണ്ടിയുള്ള ആദ്യസർവകലാശാല ചിത്രകൂടത്തിൽ സ്ഥാപിച്ചിട്ടുള്ള ജഗദ്ഗുരു രാമഭദ്രാചാര്യ ഹാൻഡി കാപ്ഡ് യൂണിവേഴ്സിറ്റി
*ഇന്ത്യയിൽ ഡെബിറ്റ്കാർഡ് സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ റീജണൽ റൂറൽ ബാങ്കാണ് കാശി-ഗോമതി സംയുക്ത ഗ്രാമീൺ ബാങ്ക്
*ഇന്ത്യയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ വ്യോമസേനയുടെ മിറാഷ് വിമാനം റോഡിലിറക്കിയത് യമുനാ എക്സ്പ്രസ് ഹൈവേയിലാണ്
*പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യ ദേശീയസമ്മേളനം 1954- അലഹബാദിലാണ് നടന്നത്
*ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല ഗോവിന്ദ് വല്ലഭ് പന്ത് കാർഷിക സർവകലാശാല
*ഇട്ടാവ പ്രോജക്ട്,ചിപ്കോ പ്രസ്ഥാനം എന്നിവ രൂപംകൊണ്ടത് ഇവിടെയാണ്
*ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം-മീററ്റ്
*ആദ്യവനിതാ അംബാസഡറായ (സോവിയറ്റ് യൂണിയൻ) വിജയലക്ഷ്മി പണ്ഡിറ്റ് അലഹാബാദ് സ്വദേശിയാണ്
*സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ..എസ്. ഓഫീസർ-ഇഷാബസന്ത് ജോഷി
*ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യത്തെ ദളിത് വനിതയാണ് മായാവതി
* ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് സുചേതാ കൃപലാനി (1968-67, യു.പി)
*ഇന്ത്യയിൽ ഗവർണർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വനിതയാണ് സരോജിനി നായിഡു (1947-49, യു.പി)
 

പ്രധാന വ്യക്തികൾ
*ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റു ജനിച്ചത് 1889 നവംബർ 14 ന് അലഹബാദിലാണ്
*ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി ജനിച്ചത് 1917 നവംബർ 19 ന് അലഹബാദിലാണ്
*ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന വിശ്വനാഥ് പ്രതാപ് സിങ് (വി.പി.സിങ്) ജനിച്ചത് 1931 ജൂൺ 25 ന് അലഹബാദിലാണ്
*രാജർഷി എന്നറിയപ്പെട്ട പുരുഷോത്തംദാസ് ടണ്ഡന്റെ ജൻമസ്ഥലം അലഹബാദാണ്. ഗാന്ധിജിയാണ് അദ്ദേഹത്തെ രാജർഷി എന്ന് വിശേഷിപ്പിച്ചത്
*2015-ലെ ഭാരതരത്ന ജേതാവായ പണ്ഡിറ്റ് മദൻമോഹൻ മാളവ്യ 1861 ഡിസംബർ 25 ന് അലഹാബാദിൽ ജനിച്ചു
*ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ മദൻ മോഹൻമാളവ്യ മഹാമാന്യ എന്നറിപ്പെട്ടു
*മധുശാല എന്ന കൃതിയുടെ കർത്താവായ ഹരിവംശറായ് ബച്ചൻ ജനിച്ചത് അലഹാബാദിലാണ്
*ലോകപ്രശസ്ത ഓടക്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യ, ഇന്ത്യൻ സിനിമയിലെ ബിഗ്ബി അമിതാഭ്ബച്ചൻ തുടങ്ങിയവർ അലഹാബാദിലാണ് ജനിച്ചത്
*ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദ് 1905 ഓഗസ്റ്റ് 29 ന് അലഹാബാദിൽ ജനിച്ചു.ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ഇന്ത്യയിൽ കായിക ദിനമായി ആചരിക്കുന്നു. ഗോൾ ആണ് ധ്യാൻചന്ദിന്റെ ആത്മകഥ
*നയതന്ത്രജ്ഞനും നോവലിസ്റ്റുമായ വികാസ് സ്വരൂപ് ജനിച്ചത് അലഹാബാദിലാണ്. ഓസ്കർ അവാർഡ് നേടിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിനാധാരമായ ക്യൂ & എന്ന നോവൽ രചിച്ചത് ഇദ്ദേഹമാണ്
*ഇന്ത്യയിൽ മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ജഗ ദാംബിക പാൽ (1998 ഫെബ്രുവരി 21 മുതൽ 23 വരെ)
 

ലഖ്നൗ
*ഏഷ്യയിലെ ആദ്യത്തെ ഡി. എൻ. ബാങ്ക് സ്ഥാപിതമായ നഗരം
*സ്മോൾ ഇൻഡസ്ടീസ് ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം
*ചൗധരി ചരൺസിങ് വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം
*സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം
*ലഖ്നൗ സ്ഥിതിചെയ്യുന്നത് ഗോമതി നദീതീരത്താണ്
*1916-ലെ ലഖ്നൗവിൽവെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് മിതവാദികളും തീവ്രവാദികളും ഒരുമിച്ചത്
*ഗാന്ധിജി നെഹ്റുവിനെ ആദ്യമായി കണ്ടുമുട്ടിയത് ലഖ്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് (1916)
*ജവഹർലാൽ നെഹ്റു നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ച സ്ഥലം .
*1857-ലെ കലാപകാലത്ത് ബീഗം ഹസ്രത്ത് മഹൽ ലഖ്നൗവിൽ കലാപംനയിച്ചു
*ബീഗം ഹസ്രത്ത് മഹൽ പാർക്ക് ലഖ്നൗവിലാണ്
 

ഓർത്തിരിക്കാൻ
*ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ കൂടുതൽ ഉത്തർപ്രദേശിലാണ്
*ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
*ഏറ്റവും കൂടുതൽ ജില്ലകൾ ഉള്ള സംസ്ഥാനം
*ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം
*ഏറ്റവും കൂടുതൽ നിയമസഭ, ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം
*ഏറ്റവും കൂടുതൽ രാജ്യസഭ അംഗങ്ങൾ ഉള്ള സംസ്ഥാനം
*ആദ്യ സൈക്കിൾ ഹൈവേ നിലവിൽ വന്നത് ഉത്തർപ്രദേശിലാണ് (ഏഷ്യയിലെ തന്നെ ആദ്യത്തെ)
*ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം
*ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം
*ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം
*സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
*ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങൾ ഉള്ള സംസ്ഥാനം
*2011-ലെ സെൻസസ് പ്രകാരം പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
*ഏറ്റവും കൂടുതൽ അസ്ഥിര സർക്കാരുകൾ ഭരണം നടത്തിയ സംസ്ഥാനം
*മുസ്ലിങ്ങൾ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏറ്റവും വലിയ അർബൻ റോഡ് നെറ്റ്വർക്കുള്ള ഇന്ത്യൻ സംസ്ഥാനം
*ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം
*ഗ്രാമവാസികൾ കൂടുതലുള്ള സംസ്ഥാനം
*ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
*ഏറ്റവും വലിയ പോലീസ് സേനയുള്ള സംസ്ഥാനം
*ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി അലഹാബാദ്
*ലോക്സഭയിൽ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
*ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വനിതയാണ് മായാവതി
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷൂ ഉത്പാദനം നടക്കുന്ന സ്ഥലം കാൻപുർ
*ഏറ്റവും കൂടുതൽ റൂട്ടുകൾ ആരംഭിക്കുന്ന റെയിൽവെ ജംഗ്ഷൻ - മഥുരയാണ്
*ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ, ലഖ്നൗവിലെ സിറ്റി മോണ്ടിസോറി സ്കൂൾ
*ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടമാണ് അക്ബർ ഫത്തേപൂർ സിക്രിയിൽ നിർമിച്ച ബുലന്ദ് ദർവാസ
*'അമേസിങ്ഹെറിറ്റേജ് ഗ്രാൻഡ് എക്സ്പീരിയൻസസ്എന്നാണ് ഉത്തർപ്രദേശിന്റെ ടൂറിസം ടാഗ്ലൈൻ
 

Basic Facts
*ഉത്തർപ്രദേശ് രൂപവത്കൃതമായത്-1950 ജനുവരി 26
*തലസ്ഥാനം -ലഖ്നൗ
*സംസ്ഥാന പക്ഷി - സാരസ കൊക്ക്
*സംസ്ഥാന മൃഗം - സ്വാംപ് ഡീർ
*സംസ്ഥാന വൃക്ഷം - അശോകം
*ഉത്തർപ്രദേശിന്റെ ആദ്യമുഖ്യമന്ത്രി-ഗോവിന്ദവല്ലഭ് പന്ത്
*ഉത്തർപ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി-യോഗി ആദിത്യനാഥ് (ബി.ജെ.പി.), ഗവർണർ-റാം നായിക്
*പ്രധാന നൃത്തരൂപം കഥക്
*മറ്റ് നൃത്തരൂപങ്ങൾ -നൗട്ടാങ്കി, കുമയോൺ, ഛപ്പേലി, കജ്രി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.