Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 6 (മലയാളം6)
#1

പ്രധാന സംസ്കൃത വൃത്തങ്ങൾ
1.ഇന്ദ്രവജ്ര 
ലക്ഷണം
"കേളീന്ദ്രവജ്രയ്ക്ക് തതം ജഗംഗം

2.ഉപേന്ദ്രവ(ജ
ലക്ഷണം
ഉപേന്ദ്രവജ്രയ്ക്ക് ജതം ജഗംഗം

3.വസന്തതിലകം
ലക്ഷണം
ചൊല്ലാം വസന്തതിലകം തഭജം ജഗംഗം

4.മാലിനി
ലക്ഷണം
"നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്

5.ശാർദ്ദൂല വിക്രീഡിതം
ലക്ഷണം
പന്ത്രണ്ടാൽ മസജം സതംത ഗുരുവും ശാർദൂല വിക്രീഡിതം

6.മന്ദാക്രാന്ത (സന്ദേശ വൃത്തം)
ലക്ഷണം
മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം

7.സ്രഗ്ദ്ധര
ലക്ഷണം
ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാ വൃത്തമാകും

8.കുസുമ മഞ്ജരി
ലക്ഷണം
"രം നരം, നരനരം നിരന്നു വരുമെങ്കിലോ കുസുമ മഞ്ജരി

9.പുഷ്പിതാഗ്ര
ലക്ഷണം
"നനരയ വിഷമത്തിലും സമത്തിൽ
പുനരിഹനം ജ്ജരംഗ പുഷ്പിതാഗ്ര
 

മറ്റു വൃത്തവിശേഷണങ്ങൾ
*ജ്ഞാനപ്പാന വൃത്തം- സർപ്പിണി
*രാമായണ വൃത്തം -അനുഷ്ടുപ്പ്
*പാനാ വൃത്തം-ദ്രുത കാകളി
*വിലാപവൃത്തം -വിയോഗിനി
*നിരണം കൃതികൾ-ദീർഘതരംഗിണി
 

അന്യഭാഷാപദങ്ങൾ മലയാളത്തിൽ
അറബി പദങ്ങൾ
സർബത്ത്, അമീൻ, കടലാസ്, കുപ്പി, കരാർ, കാലി, ബാക്കി. ജില്ല, താലൂക്ക്, തഹസീൽദാർ, മുൻസിപ്പ്, ഹാജർ, ഹർജി, ഹജൂർ, തസ്തിക, ബദൽ, മുൻഷി, റാത്തൽ, നികുതി, ജാമ്യം, ജപ്തി, മരാമത്ത്, കരാർ, ഇൻക്വിലാബ്, ഖജനാവ്, നക്കൽ, അലുവ, ഉലുവ, വക്കാലത്ത്, വക്കീൽ, റദ്ദ്, തവണ, കീശ, കത്ത്, കച്ചേരി, ഉഷാർ, തർജ്ജമ, സലാം, സുന്നത്ത്, താക്കീത്, ജിന്ന്, ഇബിലീസ്, ഫതീർ, മുഖതാവിൽ, കന്നാസ്, തമാശ, മസാല, മാമൂൽ, മാപ്പ്, ബേജാർ, ഹവാല
 

പേർഷ്യൻ പദങ്ങൾ
കാക്കി, ബിരിയാണി, ഗുസ്തി, ഇസ്തിരി, ബാർ, സിന്ദാബാദ്, ഓഹരി, അച്ചാർ, ഗുമസ്തൻ, ശിപായി, രാജി, ദിവാൻ, ബസാർ, മൈതാനം, സവാരി, സർക്കാർ, ശിപാർശ. ലഗാൻ, അബ്കാരി, കാനേഷുമാരി, പീരങ്കി, രസീത്, കൂജ, ബിനാമി. ജംക്കാളം, മഹസ്സർ, ഗോലി, മേനാവ്, മത്താപ്പ്, ദർഘാസ്, സുമാർ, കുശാൽ, ശിക്കാർ, ശരാശരി, സിൽബന്തി,പൈജാമ, ലുങ്കി, സബാഷ്, തയ്യാർ
 

പോർച്ചുഗീസ് പദങ്ങൾ
വിജാഗിരി, തൂവാല, തുറുങ്ക്, പപ്പായ, റോന്ത്, ലേലം, കുരിശ്, കുമ്പസാരം, വെഞ്ചരിക്കുക, കുശിനി, ചാപ്പ, കൂദാശ,ളോഹ, പാതിരി, വീഞ്ഞ്, വികാരി, മേശ, കസേര, അലമാര. മേസ്തിരി, ചാവി, ജനൽ, റാന്തൽ, വരാന്ത, ഫാക്ടറി,ഗോഡൗൺ, കപ്പിത്താൻ
 

ഹിന്ദി പദങ്ങൾ
പന്തൽ, കിസാൻ, മിഠായി, ബംഗ്ലാവ്, ജോടി, പഞ്ചായത്ത്, പടക്കം, ചട്ണി, ലാത്തി, ബന്ദ്, ബീഡി, പൈസ, ഖദർ,ചെലാൻ, ചിട്ടി, ലഡു, പാറാവ്, ചപ്പാത്തി, പപ്പടം, ദീവാളി, പോക്കിരി, സാരി, ചാവടി
 

സംസ്‌കൃത പദങ്ങൾ
പാത്രം, അഗ്നി, വസ്ത്രം, പ്രതം, ദോശം, മന്ത്രി, വാദി, പ്രതി,നഖം, മുഖം സുഖം, ദുഃഖം, സന്തോഷം, ഹിതം, പക്ഷം,ശ്രാദ്ധം,ഘനം, ഉദ്യോഗം, വിശ്രമം, ജീവനക്കാരൻ,നമസ്ക്കാരം,പലഹാരം,തത്ത്വം,ആഘോഷം,സഖാവ്,ചാരായം,വാഹനം,നഷ്ടം,അവധി,വാടക,വായു,ആകാശം,അത്താണി,ആയില്യം,ലക്ക്,മുത്ത്,ചൂത്,ചെട്ടി,പക്കം,പന്തയം,ശൃംഖല,യുഗം,വിരഹം,കേന്ദ്രം,ജീവൻ,പ്രജ,ബത,നൂനം,ഏവം,പ്രയാസം,ആകാശം,ഭൂമി,ശരീരം
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.