Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 12 (പ്രതിരോധം 2)
#1

1.വലുപ്പത്തിൽ നാവികസേനയുടെ രണ്ടാമത്തെ കപ്പൽ?
*ഐ.എൻ.എസ്. ജലാശ്വ
 
2.ഐ.എൻ.എസ്. ജലാശ്വ മുൻപ് അറിയപ്പെട്ടിരുന്നത്?
*യു.എസ്.എസ്. ട്രെന്റൺ
 
3.ഇന്ത്യൻ നേവിയുടെ പ്രധാന നേവൽ എയർ ബേസുകൾ?
*ഗോവ, ആർക്കോണം
 
4.ഇന്ത്യൻ നാവികസേനയുടെ ആദ്യ സൈനിക നീക്കം?
*ഓപ്പറേഷൻ വിജയ് (1961-ലെ ഗോവ മോചനം)
 
5.നാവിക സേനയ്ക്കു വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?
*പഞ്ചേന്ദ്രിയ .
 
6.നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
*കൊച്ചി
 
7.നേവൽ സയൻസ് ടെക്സനോളജിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
*വിശാഖപട്ടണം
 

MARCOS
8.ഇന്ത്യൻ നാവിക സേന യുടെ പ്രത്യേക കമാൻഡോ യൂണിറ്റ്?
*മറൈൻ കമാൻഡോസ്(MARCOS)
 
9.സിക്കുകാരല്ലാത്തവർക്കും താടിവെയ്ക്കുവാൻ അനുവാദം നൽകിയ ഇന്ത്യൻ സായുധസേനയിലെ ഏക യൂണിറ്റ്?
*MARCOS
 
10."താടിയുള്ള സൈനികർ (Bearded Army)” എന്നു വിളിപ്പേരുള്ള ഏക സേനാ യൂണിറ്റ്?
* MARCOS
 

നാവികസേന കമാൻഡുകൾ
11.നാവികസേനയ്ക്ക് എത്ര കമാൻഡുകളാണുള്ളത്?
*3
 
12.സതേൺ നേവൽ കമാൻഡ്?
*കൊച്ചി
 
13.ഈസ്റ്റേൺ നേവൽ കമാൻഡ്?
*വിശാഖപട്ടണം
 
14.വെസ്റ്റേൺ നേവൽ കമാൻഡ്?
*മുംബൈ
 

പ്രധാന യുദ്ധക്കപ്പലുകൾ
15.റഷ്യയിൽ നിന്നും പുതുക്കി പണിഞ്ഞശേഷം ഇന്ത്യ വാങ്ങിയ വിമാനവാഹിനി കപ്പൽ?
*അഡ്മിറൽ ഗോർഷകോവ്
 
16.അഡ്മിറൽ ഗോർഷ്കോവിന് ഇന്ത്യൻ നേവി നൽകിയ പേര്?
*ഐ.എൻ.എസ്. വികമാദിത്യ
 
17.ലോകപര്യടനം നടത്തിയ ആദ്യ ഇന്ത്യൻ നേവി കപ്പൽ?
*ഐ.എൻ.എസ്. തരംഗിണി (2003-04)
 
18.ഐ.എൻ.എസ്. തരംഗിണി രൂപ കൽപ്പന ചെയ്തത്?
*കോളിൻ മഡ്ഢി (ബ്രിട്ടീഷ് ഡിസൈനർ)
 
19.ഐ.എൻ.എസ്. തരംഗിണി കമ്മീഷൻ ചെയ്തത്?
*1997 നവംബർ 11
 
20.2007-ൽ തരംഗിണി നടത്തിയ ലോകപര്യടനം അറിയപ്പെടുന്നത്?
*ലോകയാൻ -07
 
21.ഇന്ത്യൻ നാവികസേനയുടെ ഏക സഞ്ചരിക്കുന്ന പരിശീലന കപ്പൽ?
*I.N.S. തരംഗിണി
 
22.ലക്ഷ്യ നിർണ്ണയ ശേഷിയുള്ള മിസൈലുകൾ ഘടിപ്പിച്ച ഇന്ത്യയുടെ അത്യാധുനിക പടക്കപ്പൽ?
*I.N.S.ബിയാസ്
 
23.ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?
*I.N.S. സിന്ധുശാസ്ത്ര
 
24.തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ?
*I.N.S. വിക്രാന്ത് (2013)
 
25.ബ്രിട്ടീഷ് റോയൽ നേവിയിൽ നിന്നും ഇന്ത്യ വാങ്ങി നിർമ്മാണം പൂർത്തിയാക്കിയ വിമാന വാഹിനിക്കപ്പൽ (2007 ൽ ഡീകമ്മീഷൻ ചെയ്തു)
*I.N.S. വിക്രാന്ത്(R11)
 
26.2012 വരെ നേവൽ മ്യൂസിയമായി പ്രവർത്തിച്ചു കപ്പൽ?
*l.N.S.വിക്രാന്ത് (R11) (2014 ൽ ഈ കപ്പൽ പൊളിച്ച് ലേലത്തിൽ വിറ്റു)
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.