Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 52 (മലയാളം - 18)
#1

*രദനം - പല്ല് 
*രാടി - പക്ഷി 
*ലലാടം - നെറ്റി 
*ലേലിഹം - പാമ്പ് 
*വംഭം - മുള
*വരാഹം - പന്നി 
*വാദരം - തുണി
*വികിരം - പക്ഷി 
*വിരാണി - ആന 
*വെല്ലം - ശർക്കര 
*പ്രജം - കൂട്ടം
*ശക്വരം - കാള
*ശശം - മുയൽ 
*സദം - കായ്
*സധി - അഗ്നി 
*സിവരം - ആന 
*സുകാരം - പന്നി 
*സരഘ - തേനീച്ച 
*സുശാകം - ഇഞ്ചി 
*സ്ഥൂലി - ഒട്ടകം 
*ഹട്ടം - ചന്ത 
*ഹയം  - കുതിര 
*കങ്കാളം - അസ്ഥികൂടം 
*മരാളം - അരയന്നം 
*കളേബരം - ശരീരം 
*ഉദ്യാമം - കയർ 
*കല്ലോലം - തിര 
*കേകി - മയിൽ 
*കൗമുദി - നിലാവ് 
*ജലകം - ശംഖ് 
*ശിഖി - അഗ്നി 
*ഫാലം - നെറ്റി 
*കെെതവം- കള്ളം 
*നിനാദം - ശബ്ദം
*ഹ്രാന്തം - മരണം 
*ഹില്ലം - താറാവ് 
*ഹേഷി - കുതിര 


മലയാള ശൈലികൾ
* മുട്ടുശാന്തി -  താത്ക്കാലിക പരിഹാരം
* ഊഴിയം നടത്തുക - ആത്മാർത്ഥതയില്ലാതെ  പ്രവർത്തിക്കുക
* ആലത്തുർ കാക്ക - ആശിച്ചു കാലം കഴിക്കുന്നവർ
*മൊന്തൻപഴം - കൊള്ളാത്തവൻ
*ഭസ്മത്തിൽ നെയൊഴിക്കുക - നിഷ്ഫലയത്നം
*പുളിശ്ശേരി വയ്ക്കുക - നശിപ്പിക്കുക
*പുളിശ്ശേരി കുടിപ്പിക്കുക - വിഷമിപ്പിക്കുക 
*ചൊട്ടയിലെ ശീലം ചിന്തിക്കുക ചുടലവരെ- ബാല്യശീലം മരണം വരെ
*ആനവായിലമ്പഴങ്ങ - ചെറിയ നേട്ടം
*വെട്ടൊന്ന് മുറിരണ്ട് - ഖണ്ഡിത മറുപടി
* മഞ്ഞളിക്കുക - ലജ്ജിക്കുക
*എരുമത്തലയൻ  - വലിയ വിഡ്‌ഢി
*പകിട പന്ത്രണ്ടു വീഴുക- നന്മവരുക
*ഉറിയിൽ കയറ്റുക - പറ്റിച്ച് അബദ്ധത്തിൽ ചാടിക്കുക 
*ആറാട്ടു കൊമ്പൻ - വലിയ പ്രതാപമുള്ളവൻ
*കോവിൽക്കാള - തൊഴിലില്ലാതെ തിന്നുമുടിച്ചുനടക്കുന്നവൻ
*കാലനു കഞ്ഞി വെച്ചവൻ - ആരെയും വഞ്ചിക്കുവാൻ കഴിവുള്ളവൻ
*തൊലിയുരിച്ച ഓന്ത് - വല്ലാത്ത സ്ഥിതിയിൽപ്പെട്ടവൻ
*നാരകത്തിൽ കയറ്റുക - പുകഴ്ത്തി അപകടത്തിലാക്കുക 
*അമ്പലം വിഴുങ്ങുക - മുഴുവൻ കൊള്ളയടിക്കുക
* കാക്കപ്പൊന്ന് - വിലകെട്ടവസ്തു
*പള്ളിയിൽ പറയുക - വിലപ്പോവാതിരിക്കുക 
* ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനമുള്ളയാൾ
 *മർക്കടമുഷ്ടി - ശാഠ്യം
*ശവത്തിൽ കുത്തുക - അവശനെ ഉപദ്രവിക്കുക 
* നകബാഷ്പം (മുതലക്കണ്ണീർ) - ദുഃഖം അഭിനിയിക്കൽ 
*ചത്തകുഞ്ഞിന്റെ ജാതകം നോക്കുക - നഷ്ടപ്പെട്ടത്തിന്റെ ഗുണദോഷം ചിന്തിക്കുക 
*അകത്തു കത്തിയും പുറത്തു പത്തിയും - വിരോധം, മറച്ച വെച്ച് സ്നേഹത്തോടെയുള്ള പെരുമാറ്റം  
*അംഗുലീ പരിമിതം - വിരലിൽ എണ്ണാവുന്നത്
* അജഗജാന്തരം - വലിയ വ്യത്യാസം
* ഇരുതല കൊളുത്തി - ഏഷണിക്കാരൻ 
*ഉരച്ചു നോക്കുക - ഗുണ ദോഷം അറിയുക
* എലിയുടെ കുഞ്ഞും നെല്ലു തൊലിക്കും - മക്കൾ അച്ഛന്റെ വാസന കാണിക്കും
*എലിയെ പേടിച്ച് ഇല്ലം ചുടുക - നിസ്സാര കാര്യത്തിന് വലിയ നഷ്ടം വരുത്തുക
*ഒരു വെടിക്കു രണ്ടു പക്ഷി - ഒരു പ്രവൃത്തി കൊണ്ട് രണ്ടുകാര്യം നേടുക 
*കടന്നൽക്കൂട്ടിൽ കല്ലെറിയുക (കാക്കകൂട്ടിൽ കല്ലിടുക്)- സ്വയം അപകടത്തിൽപ്പെടുക കാരണമില്ലാത്തതിനെ  കാരണമാക്കി പറയുക 
*കുക്കുട സ്തനോദയം - ഉണ്ടാകാത്ത സംഗതി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.