Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 53 (മലയാളം - 19)
#1

*കൂപമണ്ഡുകം - അൽപജ്ഞൻ 
*കൊല്ലക്കുടിയിൽ സൂചി വിൽക്കുക - വിദഗ്ദ്ധരുടെ അടുത്ത് അല്പൻ സംമർത്ഥ്യം കാണിക്കുക
*ഗണപതിക്കു വെച്ചത്  കാക്ക കൊണ്ടുപോവുക - തുടക്കത്തിൽ തന്നെ തെറ്റിപ്പോവുക 
*ഗതാനുഗതിക ന്യായം -  അനുകരണശീലം
*ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു - ഒന്നിനുദ്ദേശിച്ചത് മറ്റൊന്നിനായി
*ചക്രം ചവിട്ടുക - ബുദ്ധിമുട്ടുക
*ചർവ്വിതചർവ്വണം - പറഞ്ഞതു തന്നെ പറയുക 
*എരിതീയിൽ എണ്ണ ഒഴിക്കുക -  ഉള്ളതു വർദ്ധിപ്പിക്കുക.
പ്രശ്‍നം സങ്കീർണ്ണമാവുക
*തിശങ്കു സ്വർഗ്ഗം - അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ
*മാരീച വിദ്യ - കപടതന്ത്രം 
*വനരോദനം - ആരും കേൾക്കാനില്ലാത്ത ആവലാതി 
*വിഹഗവീക്ഷണം - ആകപ്പാടെയുള്ള നോട്ടം
*വേലിതന്നെ വിളവ തിന്നുക-സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക  
*ചൂണ്ടിക്കൊണ്ടു പോവുക -  അപഹരിക്കുക
*വടക്കോട്ടു പോവുക - കാശിക്കു പോവുക
*വർക്കലഗ്ഗോപി -  ഒന്നും കിട്ടാത്ത അവസ്ഥ
*കാർക്കോടകനയം - രക്ഷിച്ചവനെ ഉപദ്രവിക്കുന്ന നയം 
*ഏടുകെട്ടുക - പഠിത്തം അവസാനിപ്പിക്കുക
*അക്കപ്പോർ വലിച്ചുകൂട്ടുക  - ഉപദ്രവം വരുത്തിവെയ്ക്കക്കുക
*കേമദ്രുതയോഗം -   വലിയ ദൗർഭാഗ്യം
*ആകാശക്കോട്ട - മനോരാജ്യം
*കാടു കയറുക -  വേണ്ടാത്തരം കാണിക്കുക 
*കാലു വാരുക - ചതിക്കുക 
*കുംഭകോണം - അഴിമതി 
*കുറുപ്പില്ലാക്കളരി - നാഥനില്ലായ്‌മ 
*തീപ്പെടുക - മരിക്കുക 
*ആനച്ചന്തം - ആകപ്പാടെയുള്ള അഴക് 
*ഈജിയൻ തൊഴുത്ത് -വൃത്തി കേടുകളുടെ കൂമ്പാരം 
*കുതിരക്കച്ചവടം - ലാഭേച്ഛ 
*ഗോപിതൊടുക - വിഫലമാവുക 
*വിഷകന്യക - നാശകാരിണി
*കരിങ്കാലി - വർഗ്ഗ വഞ്ചകൻ 
*ആന മുട്ട - ഇല്ലാത്തവസ്തു 
*ജല രേഖ - പാഴിലാവുക 
*കോടാലി - ഉപദ്രവക്കാരി 
*അഴകിയ രാവണൻ - പച്ച ശൃംഗാരി 
*ആയുധം വയ്ക്കുക - തോൽക്കുക (കീഴടങ്ങുക)
*അഷ്ടമത്തിലെ ശനി. - വലിയ കഷ്ടകാലം
*അരമന രഹസ്യം അങ്ങാടിപ്പാട്ട് - ഒരിടത്ത് രഹസ്യമായി സൂക്ഷിക്കുന്നത് മറ്റൊരുടത്ത് പരസ്യമായിപ്പോകൽ
*ഇരയിട്ടു മീൻ പിടിക്കുക  - അധിക ലാഭം നേടാൻ അല്പം ചെലവു ചെയ്യുക
*ഉച്ചിവച്ച കൈകൊണ്ട് ഉദയ ക്രിയ ചെയ്യുക - സംരക്ഷിക്കുന്നവൻ തെന്ന സംഹരിക്കുക
*എണ്ണ ഒഴിക്കുക - ക്ലേശം വർദ്ധിപ്പിക്കുക
*എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടുക - നിസ്സാരകാര്യത്തിന് വലിയ നഷ്ടം വരുത്തുക
* കടുവയെ കിടുവ പിടിക്കുക -ബലവാൻമാരെ ദുർബലർ തോൽപ്പിക്കുക
*അടിക്കല്ല് മാന്തുക - ഉൻമൂല നാശം വരുത്തുക
*അമരക്കാരൻ - മാർഗ്ഗ ദർശകൻ
*കടന്നകെെ -  അതിരു കവിഞ്ഞ പ്രവൃത്തി 
*അകപ്പെടുക - ആപത്തിലാകുക
*അക്കരപ്പച്ച - അകലെയുള്ളതിനെപ്പറ്റി ഭ്രമം
*അങ്ങാടിമരുന്നോ പച്ചമരുന്നോ - അറിവില്ലായ്മ
*അച്ചിലിട്ടു വാർത്തതുപോലെ - ഒരേ രൂപം
*അടിവയറ്റിൽ തീ വീഴുക -പെട്ടെന്നു ഭയപ്പെടുക
* അട്ടിപ്പേറ് -സ്വന്തവും ശാശ്വതവുമായി ലഭിച്ചത്
*ആളുവില കല്ലുവില - ആളിന്റെ പദവിക്ക് സ്ഥാനം
*ഇടിത്തീ -കഠിനഭയം
*ഒരു പാഠം പഠിപ്പിക്കുക - പകരം വീട്ടുക
*കരതലാമലകം - ഉള്ളം കെെയ്യിലെ നെല്ലിക്ക 
*കാക്ക പിടുത്തം - സേവകൂടൽ
*ചെമ്പ് തെളിയിക്കുക - പരമാർത്ഥം വെളിപ്പെടുക 
*സാധൂകരിക്കുക - ന്യായീകരിക്കുക 
*കിടിലം കൊള്ളിക്കുക - ഭയപ്പെടുത്തുക
*പുസ്തകപ്പുഴു - എപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നവൻ
*കുടം കമഴ്ത്തി വെള്ളം ഒഴിക്കുക - ഫലമില്ലാത്ത പ്രവൃത്തി ചെയ്യുക
*കുളിക്കാതെ ഈറനുടുക്കുക - കുറ്റം ചെയ്യാതെ പഴിയേൽക്കുക
*എൻ പിള്ള നയം - സ്വാർത്ഥത  
*ആട്ടിൻ കുട്ടി ചമയുക - നിഷ്കളങ്കത ഭാവിക്കുക
*ഉപ്പ് കൂട്ടി തിന്നുക - നന്ദി കാണിക്കുക 
*കുടത്തിലെ വിളക്ക് - അപ്രകാശിതമായ യോഗ്യത
*കണ്ഠ ക്ഷോഭം - നിഷ്ഫലമായ സംസാരം
*ഊറ്റം പറയുക - ആത്മ പ്രശംസ ചെയ്യുക
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.