Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 57 (മലയാളം - 23)
#1

സന്ധി 
‘’പദങ്ങൾ കുടിച്ചേർന്നുണ്ടാം
വികാരം സന്ധിയായത് ''
സന്ധി എന്നാൽ ചേർച്ച എന്നർത്ഥം .വർണ്ണങ്ങൾ  തമ്മിൽ ചാരുമ്പോഴുണ്ടാകുന്ന മാറ്റമാണ് സന്ധിയുടെ അടിസ്ഥാനം . ഉച്ചാരണ സൗകര്യമാണ്  
 പ്രധാനം താഴെ കൊടുക്കുന്ന ഉദാഹരണകൾ പരിശോധിക്കുക  
*കേട്ട് + അറിഞ്ഞ് = കേട്ടറിഞ്ഞു 
*വാഴ + ഇല = വാഴയില
*കണ്ടു + ഇല്ല - കണ്ടില്ല 
*നെൽ + മണി = നെന്മണി 
*കാറ്റ് + അടിച്ചു = കാറ്റടിച്ചു 


ആഗമ സന്ധി 
*രണ്ടു വർണ്ണങ്ങൾ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം ചേരുന്നതിന് ആഗമസന്ധി എന്നു പറയുന്നു .
പിരിച്ചെഴുതുമ്പോൾ '+' നു ശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിന്റെ സ്ഥാനത്ത് 'യ' എന്നോ ‘വ’ എന്നോ വരുകയും ചെയ്താൽ ആഗമസന്ധി.
*തിരു+ഓണം = തിരുവോണം(വ് ആഗമിച്ചു)
 *അണി +അറ  = അണിയറ (യ് ആഗമിച്ചു) 
*തല + ഓട്  = തലയോട് (യ് ആഗമിച്ചു) 
*തിരു+ആതിര = തിരുവാതിര (വ് ആഗമിച്ചു) 
*അ +അൻ  = അവൻ (വ് ആഗമിച്ചു) 
*കരി + ഇല = കരിയില (യ്ആഗമിച്ചു) 
*കരി + കുരങ്ങ് = കരിങ്കുരങ്ങ (ങ്, ആഗമിച്ചു) 
*മല + പനി = മലപനി  (മ് ആഗമിച്ചു) 
*തട + ഉന്നു = തടയുന്നു (യ് ആഗമിച്ചു) 
*കുട+ഉന്നു = കുടയുന്നു (യ് ആഗമിച്ചു) 
*പോ+ഉന്നു = പോവുന്നു (വ് ആഗമിച്ചു)
* വഴി+ഇൽ = വഴിയിൽ (യ് ആഗമിച്ചു) 
*കൈ+ആമഠ = കൈയാമം (യ് ആഗമിച്ചു) 
*ചാ+ഉന്നു = ചായുന്നു (യ് ആഗമിച്ചു) 
*ചില+ഇടം = ചിലയിടം (യ് ആഗമിച്ചു) 
*പല + ഇടം  = പലയിടം (യ് ആഗമിച്ചു) 
*സീത+എ = സീതയെ (യ് ആഗമിച്ചു) 
*പുഴ+ഓരം = പുഴയോരം (യ് ആഗമിച്ചു) 
*കുല+ഇൽ = കുലയിൽ (യ് ആഗമിച്ചു) 
*കട + ഇൽ = കടയിൽ (യ്  ആഗമിച്ചു)
*തറ+ഇൽ = തറയിൽ  (യ് ആഗമിച്ചു) 
*അമ്മ +ഉടെ = അമ്മയുടെ (യ് ആഗമിച്ചു)
*കുട്ടി + ഓട്  = കുട്ടിയോട്   (യ് ആഗമിച്ചു)
*ചന്ത+ഇൽ = ചന്തയിൽ (യ് ആഗമിച്ചു)
* മണി+അറ = മണിയറ (യ് ആഗമിച്ചു) 
*പലക-ഇൽ - പലകയിൽ (യ് ആഗമിച്ചു) 
*തല +ക്ക് - തലയ്ക്ക് (യ് ആഗമിച്ചു) 
*കര+ഉള്ള കരയുള്ള (യ് ആഗമിച്ചു) 
*പൂ+അമ്പ് = പൂവമ്പ് (വ് ആഗമിച്ചു) 
*ഉട+ആട = ഉടയാട (യ് ആഗമിച്ചു)
 എത്ര +എത്ര = എത്രയെത്ര (യ് ആഗമിച്ചു) 
*കല+ഇൽ കലയിൽ (യ് ആഗമിച്ചു)
* വെടി+ഉണ്ട - വെടിയുണ്ട (യ് ആഗമിച്ചു) 


ആദേശ സന്ധി 
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊരു വരുന്നതാണ് 
വിഗ്രഹിക്കുമ്പോൾ '+' നു മുമ്പ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ (O)വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും ചെയ്യുന്നത് ആദേശ സന്ധിയാണ് 
*വീൺ + തലം = വിണ്ടലം  
*കൽ+മതിൽ = കന്മതിൽ
* നിൻ+കൾ = നിങ്ങൾ
*വെൾ + മ = വെണ്മ 
*കൺ+നീര് = കണ്ണീർ 
* കേൾ + തു = കേട്ടു
*മരം+ഇൽ = മരത്തിൽ
*വേൾ+തു = വേട്ടു
*എൺ + നൂറ് - എണ്ണൂറ്
*നെല് + മണി = നെന്മണി
*തൊൺ+നൂറ് - തൊണ്ണൂറ്
*പെട്+തു =പെട്ടു
*കരം+ഉം = കരവും
*കാട് + ഇൽ = കട്ടിൽ 
*വീട് +ഇൽ = വീട്ടിൽ 
*കൂട്+ഇൽ = കൂട്ടിൽ
*പണം + ഉം = പണവും
*ഉത്+മുഖം = ഉൻമുഖം 
*വനം+ഇൽ = വനത്തിൽ
*കൺ+തു = കണ്ടു
*ധനം+ഉം = ധനവും
*നല്+നുൽ = നന്നൂൽ
*മരം+ഇല്ല = മരമില്ല
* മരം+ഉരി = മരവുരി
*നിലം+അറ = നിലവറ
* എൻ+തു = എന്നു 
*മരം+ഓട് = മരത്തോട് 
*മരം+കൾ = മരങ്ങൾ
*നിൻ + അൻ = നിങ്ങൾ 
*വരും+അൻ = വരുവൻ
*വരും+ആൻ = വരുവാൻ
*മരം + എ = മരത്തെ
പെരും+പറ = പെരുമ്പറ
*തൻ + കൽ = തങ്കൽ 
*സത് + ജനം = സജ്ജനം 
*കലം + അറ = കലവറ 
*കാര്യം + ഇല്ല = കാര്യമില്ല 
*അധി+സ്ഥിതം= അധിഷ്ഠിതം
*കുറ്റം+അറ്റ = കുറ്റമറ്റ
*ത്വക്+മാംസം = ത്വങ്മാംസം 
*ചലത് +ചിത്രം = ചലച്ചിത്രം
*പൊൻ+കുടം = പൊൽകുടം
*തൺ+താർ = തണ്ടാർ
*ഉള്+മ = ഉൺമ
Reply



Forum Jump:


Users browsing this thread:
3 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.