Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 65 (ഗതാഗതം - 18)
#1

1.ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പേസ് സ്ഥാപനം?
*ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) 
 
2.HAL-ന്റെ ആസ്ഥാനം?
*ബാംഗ്ലൂർ
 
3.കൈലാസത്തിലേക്കും, മാനസസരോവറിലേക്കും വിമാനയാത്ര സാധ്യമാക്കി, ടിബറ്റിൽ (ചൈന) പുതുതായി തുറന്ന വിമാനത്താവളം?
*ഗൺസാ വിമാനത്താവളം
 
4.ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ?
*കേരളം, തമിഴ്നാട് (മൂന്ന് എണ്ണം)
 
5.ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി സ്ഥിതിചെയ്യുന്നത്?
*റായ്ബറേലി (ഉത്തർപ്രദേശ്)
 
6.രാജീവ് ഗാസി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി?
*തിരുവനന്തപുരം
 
7.ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) സ്ഥിതിചെയ്യുന്നത്?
*ന്യൂഡൽഹി
 
8.നാഷണൽ ഫ്ളൈയിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്?
*ഗാണ്ടിയ (മഹാരാഷ്ട്ര)
 
9.വിമാനത്താവളങ്ങൾക്ക് കോഡുനൽകുന്ന അന്താരാഷ്ട്ര ഏജൻസി?
*IATA(International Air Transport Association)
 
10.IATA യുടെ ആസ്ഥാനം?
*കാനഡയിലെ മോൺട്രിയാൽ
 

വ്യോമഗതാഗതം-കേരളം
11.കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
*1935 (ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൻ സർവ്വീസായിരുന്നു ഇത്)
 
12.കേരളത്തിൽ നിന്നുള്ള ആദ്യ വിമാന സർവ്വീസ്?
*തിരുവനന്തപുരം - മുംബൈ
 
13.തിരുവനന്തപുരത്തേക്ക് ആദ്യമായി വിമാനസർവ്വീസ് ആരംഭിച്ച കമ്പനി?
*ടാറ്റാ എയർലൈൻസ്
 
14.ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം?
*തിരുവനന്തപുരം
 
15.ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്തവളം?
*തിരുവനന്തപുരം
 

ഗ്രീൻ ഫീൽഡ്
16.നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർദ്ധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ അതിനുപകരം സ്ഥാപിക്കുന്ന വിമാനത്താവളങ്ങൾ?
*ഗ്രീൻഫീൽഡ് എയർപോർട്ട്
 
17.ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?
*രാജീവ്ഗാന്ധി എയർപോർട്ട് (ഹൈദരാബാദ്)
 
18.വടക്ക്-കിഴക്കൻ ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് എയർപോർട്ട്?
*പാക്യോങ് എയർപോർട്ട് (സിക്കിം)
 
19.ഇന്ത്യയിലെ ആദ്യ സ്വകാര്യ ഗ്രീൻഫീൽഡ് എയർപോർട്ട്?
*ദുർഗ്ഗാപൂർ (പശ്ചിമബംഗാൾ)
 

അറിവിലേയ്ക്കായ്
20.തിരുവനന്തപുരം വിമാനത്താവളത്തിന് നിർദ്ദേശിക്കപ്പെട്ട ആദ്യ പേര്?
*വി.കെ. കൃഷ്ണമേനോൻ വിമാനത്താവളം
 
21.കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളം സ്ഥാപിക്കുന്ന സ്ഥലം?
*മൂർഖൻ പറമ്പ് (കണ്ണൂർ)
 
22.മൂർഖൻ പറമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്?
*വി.എസ്. അച്യുതാനന്ദൻ (2010 ഡിസംബർ)
Reply



Forum Jump:


Users browsing this thread:
3 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.