Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 239 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -13)
#1

1.2014 ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ മെഡൽ സ്വന്തമാക്കിയ മലയാളി താരം?
*ദീപിക പള്ളിക്കൽ (1 വെള്ളി, 1 വെങ്കലം
 
2.2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച ടീമിലെ ഗോൾകീപ്പറായ മലയാളി താരം?
*പി.ആർ. ശ്രീജേഷ്
 
3.2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇനം?
*അത്ലറ്റിക്സ് (13 മെഡലുകൾ)
 
4.2014 ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മലയാളി താരം?
*ടിന്റുലൂക്ക
 
5.ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പാതകയേന്തിയത്?
*സർദ്ദാർ സിങ് ( ഹോക്കി താരം)
 
6.2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ മെഡലുകൾ?
*11 സ്വർണം,10 വെള്ളി ,36 വെങ്കലം (ആകെ മെഡലുകൾ - 57)
 

ഫുട്ബോൾ
7.ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം?
*ഫുട്ബോൾ
 
8.സോക്കർ (soccer) എന്നറിയപ്പെടുന്ന കായിക വിനോദം?
*ഫുട്ബോൾ
 
9.ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?
*ചാൾസ് -ദി-ബ്രൗൺ
 
10.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം?
*ഫുട്ബോൾ
 
11.കേംബ്രിഡ്ജ് റൂൾസും ഷെഫീൽഡ് റൂൾസുമാണ് ഫുട്ബോളുമായി ബന്ധപ്പെട്ട നിയമങ്ങൾ
 
12.ആധുനിക ഫുട്ബോളിന്റെ ജന്മനാട്?
*ഇംഗ്ലണ്ട്
 
13.ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?
*എഡ്വേർഡ് രണ്ടാമൻ
 
14.ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം ആരൊക്കെ തമ്മിലായിരുന്നു?
*ഇംഗ്ലണ്ടും സ്കോട്ലാന്റും (1872)
 
15.ഒരു ടീമിൽ 11 പേരാണ്, കളിയുടെ ദൈർഘ്യം 90 മിനിട്ടാണ്
 
16.ഫുട്ബോൾ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
*തെക്കേ അമേരിക്ക
 
17.അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനം?
*കൊൽക്കത്ത
 
18.പെലെയുടെ യഥാർത്ഥനാമം?
*എഡ്സൻ അരാന്റസ് ഡോ നാസിമെന്റോ
 
19.പെലെ അഭിനയിച്ച സിനിമ?
*Escape to Victory
 
20.ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം?
*1948
 
21.ഒളിംപിക്സ് ഫുട്ബോൾ മത്സരത്തിൽ ആദ്യ ഗോൾ നേടിയ ഇന്ത്യക്കാരൻ?
*എസ്. രാമൻ
 
22.ഇന്ത്യയ്ക്ക് വേണ്ടി ഒളിംപിക്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ആദ്യ മലയാളി?
*തോമസ് മത്തായി വർഗ്ഗീസ്
 

അളവും തൂക്കവും
23.ഫുട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം?
*2.44 മീറ്റർ
 
24.ഗോൾ പോസ്റ്റിലെ രണ്ട് പോസ്റ്റുകൾ തമ്മിലുള്ള അകലം?
*7.32 മീറ്റർ
 
25.ഒരു ഫുട്ബോളിന്റെ ഭാരം 410 നും 450 ഗ്രാമിനും ഇടയിലാണ്
 

തെറ്റരുത്
26.ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ്?
*ഇംഗ്ലീഷ് എഫ്..കപ്പ്
 
27.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ?
*കോപ്പ അമേരിക്ക
 
28.ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ്?
*ഡ്യൂറന്റ് കപ്പ്
 

കറുത്ത മുത്ത്
29.'കറുത്ത മുത്ത്എന്നറിയപ്പെടുന്ന ഫുട്ബോൾ താരം?
*പെലെ
 
30.‘കറുത്ത മുത്ത്എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം?
*.എം. വിജയൻ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.