Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 274 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -31)
#1

1.അലക്സാണ്ടർ പോവോർ, ഇയാൻ തോർപ്, മൈക്കൽ ഫെൽപ്സ് എന്നിവർ പ്രശസ്തരായ നീന്തൽ താരങ്ങളാണ്.

 

ബേസ്ബോൾ
2.ബേസ്ബോളിന്റെ ഉപജ്ഞാതാവ്?
*അബ്നർ ഡബിൾഡേ
 
3.ബേസ്ബോൾ നടക്കുന്ന വേദി?
*ഡയമണ്ട്
 
4.ഒരു ബേസ്ബോൾ ടീമിൽ 9 കളിക്കാരാണുള്ളത്.
 
5.അമേരിക്കയിലെ ബ്രുക്ക്ലിൻ ബേസ്ബോളിന് പ്രശസ്തമാണ്
 
6.അമേരിക്കയുടെ ദേശീയ കായിക വിനോദം ?
*ബേസ്ബാൾ
 
7.ബേസ്ബാൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന?
*IBAF (International Baseball Federation)
 
8.IBAF നിലവിൽ വന്ന വർഷം?
*1938
 
9.IBAF ന്റെ ആസ്ഥാനം?
*ലൊസെയ്ൻ
 
10.ബേസ്ബോളുമായി ബന്ധപ്പെട്ട പദങ്ങൾ?
*ബണ്ടിംഗ്, ക്യാച്ചർ, ഡയമണ്ട്, ഹിറ്റർ, പിഞ്ച്, ഹോം, ബാറ്ററി, ബെയിസ്
 

ബില്യാർഡ്സ്
11.ബില്യാർഡ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ?
*IBSF ( International Billiards and Snooker Federation)
 
12. IBSF ന്റെ ആസ്ഥാനം?
*ദുബായ്
 
13.ബില്യാർഡ്സിൽ പന്ത് തടുത്ത് നീക്കുന്ന സ്റ്റിക്കിനെ ക്യൂ എന്നാണ് പറയുക.
 
14.ഗീത് സേഥി,പങ്കജ് അദ്വാനി, യാസിൻ മെർച്ചന്റ് എന്നിവർ പ്രശസ്ത ബില്യാർഡ്സ താരങ്ങളാണ്.
 
15.ലോക സ്നൂക്കർ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ?
*ഓം അഗർവാൾ
 
16.IBSF വേൾഡ് ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് നേടിയത്?
*പങ്കജ് അദ്വാനി
 

ഷൂട്ടിംഗ്
17.ഇന്ത്യയിൽ ഷൂട്ടിംഗ് കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച സംഘടന?
*നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI)
 
18.NRAI നിലവിൽ വന്ന വർഷം?
*1951
 
19.ബുൾസ് ,ഇന്നർ, ബാഗ് എന്നിവ ഷൂട്ടിംഗുമായി ബന്ധപ്പെട്ട പദങ്ങളാണ്.
 
20.ജസ്പാൽറാണ,സണ്ണി തോമസ്, ഗഗൻ നാരംഗ്, അഭിനവ് ബിന്ദ്ര, അജ്ഞലി ഭാഗവത്, രാജ്യവർദ്ധൻ സിങ്ങ് റാത്തോഡ്, വിജയ്കുമാർ എന്നിവർ പ്രശസ്ത ഷൂട്ടിംഗ് താരങ്ങളാണ്.
 
21.ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?
*അഭിനവ് ബിന്ദ്ര
 
22.ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
*തേജസ്വനി സാവന്ത്
 

ജലറാണി
23.ഏഴ് കടലും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത?
*ബുലാചൗധരി
 
24.'ഇന്ത്യയുടെ ജലറാണി' എന്നറിയപ്പെടുന്നത്?
*ബുലാചൗധരി
 

തെറ്റരുത്
25.ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ആദ്യ ഇന്ത്യക്കാരൻ?
*മിഹിർസെൻ
 
26.ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ആദ്യ ഇന്ത്യൻ വനിത?
*ആരതി സാഹ
 
27.പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?
*മിഹിർസെൻ
 
28.പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി?
*എസ്. പി. മുരളീധരൻ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.