Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 288 (ഗണിത ശാസ്ത്രം -26)
#1

പലിശ (Interest)

*നിക്ഷേപിച്ച പണം തിരിച്ചെടുക്കുമ്പോഴോ കടം വാങ്ങിയ തുക  തിരിച്ചുടുക്കുമ്പോഴോ പണത്തിനു പ്രതിഫലമായി നൽകപ്പെടുന്ന അധിക തുകയാണ് പലിശ 

മുതൽ (Principal)
ഒരു നിശ്ചിത കാലത്തേയ്ക്ക്  കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്ത തുകയാണ് മുതൽ 

പലിശ നിരക്ക്. 
100 രൂപയ്ക്ക് ഒരു വർഷത്തേയ്ക്ക് ഈടാക്കുന്ന പലിശയാണ് 
പലിശ നിരക്ക്.  പലിശനിരക്ക്  സാധാരണയായി  ശതമാനത്തിലാണ് പറയുന്നത് .
ഒരു ബാങ്കിലെ പലിശ നിരക്ക് 13% ആണ് എന്ന് പറഞ്ഞാൽ അർത്ഥമാക്കുന്നത്, ആ ബാങ്കിൽ 100 രൂപയ്ക്ക് 1 വർഷത്തെ പലിശ 13 രൂപ എന്നാണ്.
ഉദാ:- ഒരു രൂപയ്ക്ക് ഒരു മാസത്തെ പലിശ 1 പൈസ ആയാൽ പലിശ നിരക്ക് എത്ര?
1 രൂപയ്ക്ക് 1 മാസത്തെ പലിശ        = 1 പൈസ
അപ്പോൾ 100 രൂപയ്ക്ക് 1മാസത്തെ പലിശ = 100 പൈസ
                                                                                          (1 രൂപ )
അപ്പോൾ 100 രൂപയ്ക്ക് 12 മാസത്തെ പലിശ = 12 രൂപ 
അപ്പോൾ 100 രൂപയ്ക്ക് 12 മാസത്തെ പലിശ നിരക്ക് = 50*12
                                                                                       = 600 പൈസ 
                                                                                           ( 6 രൂപ )
പലിശ നിരക്ക്                                                             = 12%
പൊതുവെ പലിശ വിധത്തിൽ കണക്കാക്കാറുണ്ട്   
1.സാധാരണ പലിശ (Simple Interest)
2.കൂട്ടു പലിശ (Compound Interest)


സാധാരണ പലിശ 
സാധാരണ പലിശയെ സംബന്ധിച്ചടത്തോളം ഒരു തുകയ്ക്ക് എല്ലാവർഷവും ഒരേ പലിശ തന്നെ ആയിരിക്കും.
സാധാരണ പലിശയെ കണക്കാക്കുന്നതിനുള്ള
സൂത്രവാക്യം  I = PNR/100
ഇവിടെ I - പലിശയെയും P മുതലിനെയും N വർഷത്തെയും  പലിശ R-പലിശ നിരക്കിനെയും സൂചിപ്പിക്കുന്നു. ഇവയിൽ  ഏതെങ്കിലും മൂന്ന് എണ്ണം  തന്നിരുന്നാൽ നാലാമത്തേത്  കണക്കാക്കാം.  
I = PNR/100                N =I*100/PR
P= I*100/NR                R = I*100/PN


ഉദാ:- (1) ഒരാൾ 8000 രൂപ 9% പലിശ നിരക്കിൽ നിക്ഷേപി
ച്ചാൽ 5 വർഷം കഴിയുമ്പോൾ പലിശയിനത്തിൽ എത്ര രൂപ കിട്ടും?
(a) 3500 രൂപ        (b)3600 രൂപ    (c )3000രൂപ       (d)3200രൂപ 
 © 3000 cool
ഉത്തരം (b) 
I = PNR /100 
= 8000 x 5x 9 /100 =  80×5×9
= 3600 രൂപ
(2) ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത്? 
(a) 3500       (b) 3560        (c ) 3720   (d)3524
ഉത്തരം (c ) 
I= PNR/100 =  3000*2*12 /100 
= 30*2 * 12 = 720 രൂപ
(തിരിച്ചു ലഭിക്കുന്നത് മുതലും പലിശയും
ചേർത്താണ്)
തിരിച്ചു ലഭിക്കുന്ന തുക (A) = 3000+ 720 = 3720 രൂപ
(3)12,500 രൂപ സാധാരണ പലിശ നിരക്കിൽ 4 വർഷം  കൊണ്ട് 15,500 രൂപ ആകുന്നുവെങ്കിൽ പലിശ നിരക്ക് എത്ര? 
(a) 2%             (b) 4%           (c ) 6%        (d) 8% 
ഉത്തരം (c ) 
പലിശ = 15,500 - 12,500 = 3000 രൂപ 
R = Ix 100/ PN 
3000 x 100/12500 x 4  = 6%
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.