Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 298 (അവാർഡ്‌സ് & കറന്റ് അഫേഴ്‌സ് -3)
#1

1.ഇക്കണോമിക്സിൽ നൊബേൽ സമ്മാനം ഏർപ്പെടുത്തിയ സ്ഥാപനം?*Sveriges Riksbank (ബാങ്കിന്റെ 300-ാം വാർഷികം പ്രമാണിച്ച്)

2.ഇക്കണോമിക്സിൽ നൊബേൽ സമ്മാനം നൽകാൻ Sveriges Riksbank വ്യവസ്ഥ ചെയ്ത വർഷം?
*1968

3.ഇക്കണോമിക്സിൽ ആദ്യമായി നൊബേൽ സമ്മാനം നൽകിയ വർഷം?
*1969

4.ഇക്കണോമിക്സിലെ നൊബേൽ സമ്മാനത്തിന്റെ ഔദ്യോഗിക നാമം?
*The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel.

5.സംഘടനകൾക്ക് ലഭിക്കാൻ അർഹതയുള്ള നൊബേൽ സമ്മാനം?
*സമാധാന നൊബേൽ

6.ഒരു വിഷയത്തിൽ പരമാവധി എത്ര പേർക്ക് പുരസ്കാരം ലഭിക്കാം?
*മൂന്ന്

7.ഏറ്റവും കുറച്ചു പ്രാവശ്യം പങ്കിടപ്പെട്ടത് ഏത് വിഷയത്തിലെ സമ്മാനമാണ്?
*സാഹിത്യം

പുരസ്‌കാര നിർണ്ണയം 
8.Physics, Chemistry, Economics എന്നീ വിഷയങ്ങളിൽ ജേതാക്കളെ നിർണയിക്കുന്നത്?
*The Royal Swedish Academy of Sciences

9.Medicine and Physiology നൊബേൽ ജേതാവിനെ നിർണയിക്കുന്നത്?
*കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് (സ്വീഡൻ) (Karolinska Institute)

10.Literature നൊബേൽ ജേതാവിനെ നിർണയിക്കുന്നത്?
*Swedish Academy

11.സമാധാന നൊബേൽ ജേതാവിനെ നിർണയിക്കുന്നത്?
*നോർവീജിയൻ പാർലമെന്റ് നിയോഗിക്കുന്ന കമ്മിറ്റി (Norwegian Nobel Committee consists of five members elected by the Norwegian Storting).


പുരസ്‌കാര സമർപ്പണം 
12.സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനം നൽകുന്ന നഗരം?
*സ്റ്റോക്ക്ഹോം (സ്വീഡന്റെ തലസ്ഥാനം)

13.സമാധാന പുരസ്കാരം സമർപ്പിക്കുന്നത്?
*ഓസ്ലോ (നോർവെയുടെ തലസ്ഥാനം) നഗരത്തിൽ വച്ച്.

14.ഒക്ടോബർ മാസത്തിലാണ് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്. നൊബേൽ പുരസ്കാര സമർപ്പണം നടത്തുന്ന തീയതി?
*ഡിസംബർ 10 (ആൽഫ്രഡ് നൊബേലിന്റെ ചരമദിനം)

15.സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനം ജേതാക്കൾക്ക് സമർപ്പിക്കുന്നത് സ്വീഡനിലെ രാജാവാണ്. സമാധാന സമ്മാനം ജേതാവിന് സമർപ്പിക്കുന്നത്?
*നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ചെയർമാൻ (നോർവെയിലെ രാജാവിന്റെ സാന്നിധ്യത്തിൽ)


കൺഫ്യൂഷ്യസ് പുരസ്‌കാരം 
16.സമാധാന നൊബേൽ പുരസ്കാരത്തിന് ബദലായി ചൈന ആരംഭിച്ച സമാധാന പുരസ്‌കാരം?
*കൺഫ്യൂഷ്യസ് പുരസ്‌കാരം (ചൈനീസ് നൊബേൽ)

17.ആദ്യ ജേതാവ്?
*ലിയാൻ ചാൻ (തായ്‌വാൻ മുൻ വൈസ് പ്രസിഡന്റ്) 

18.2014-ലെ കൺഫ്യൂഷ്യസ് പുരസ്കാരം നേടിയത്?
*ഫിഡൽ കാസ്ട്രോ 

19.2015-ലെ കൺഫ്യൂഷ്യസ് പുരസ്കാരം നേടിയത്?
*റോബർട്ട് മുഗാബെ (സിംബാബ്വെ)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.