Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 477 (Village Extension Officer(VII) ANSWER KEY-2)
#1

11. Ans : C 
വിജയനഗരസാമ്രാജ്യവും ഡെകാൻ സുൽത്താനത്തുകളും തമ്മിൽ 1565 ൽ നടന്ന യുദ്ധമാണ് തളിക്കോട്ട യുദ്ധം തളിക്കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ഇപ്പോഴത്തെ വടക്കൻ കർണ്ണാടകയിലാണ്.
12.Ans : C 
കേരളത്തിലെ ഏറ്റവും ചെറിയ പുഴയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ, ഇതിന്റെ ആകെ നീളം 16 കി.മി.ആണ്. കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്. ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്.
13.AnS : D
താജിക്കിസ്ഥാൻ മധ്യേഷ്യയിലെ ഒരു രാജ്യമാണ്. അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ രാജ്യം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 സെപ്റ്റംബർ ഒൻപതിന് യൂണിയനിൽ നിന്നും  വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം.
14.Ans : B
ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ(ചതുർയുഗങ്ങൾ) രണ്ടാമത്തേതാണ് ത്രേതായുഗം. മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു 1. വാമനൻ 2. പരശുരാമൻ 3. ശ്രീരാമൻ കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ 1,296,000 മനുഷ്യവർഷങ്ങൾ അതായത്. 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്.
15.Ans : B 
ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻകര.
16.AnS : B
ഏഷ്യാ വൻകരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. 1945 വരെ കൊറിയൻ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. ചൈന , ജപ്പാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുണ്ട്. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. കമ്പ്യൂട്ടർ കളികൾ മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്താണ് ദക്ഷിണ കൊറിയ.
17.AnS : C 
വിശദീകരണം ഇല്ല
Reply

#2

next http://getseminar.in/t-kerala-psc-part-4...SWER-KEY-3
back http://getseminar.in/t-kerala-psc-part-4...SWER-KEY-1
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.