Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 206 (സിനിമ -23)
#1

1.ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
*1975
 
2.ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനാനുമതി നൽകുന്ന സ്ഥാപനം?
*സെൻസർ ബോർഡ് (1952- സ്ഥാപിതമായ സ്ഥാപനം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) എന്നും അറിയപ്പെടുന്നു)
 
3.ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം?
*പൂനെ
 
4.ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?
*കോർട്ട് ഡാൻസർ
 
5.ഇന്ത്യയിലെ ആദ്യ ഗാനരഹിത ചിത്രം?
*നൗ ജവാൻ
 
6.ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവുമധികം തവണ നേടിയത്?
*ശബാന ആസ്മി (5 തവണ)
 
7.ശബാന ആസ്മിക്കുശേഷം ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവുമധികം തവണ നേടിയത്?
*ശാരദ് (3 തവണ)
 
8.സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
*മോഹിനി ഭസ്മാസുർ
 
9.ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?
*ശിവാജി ഗണേശൻ(1960-കെയ്റോയിൽ,സിനിമ-വീരപാണ്ഡ്യ കട്ടബൊമ്മൻ
 
10.ഭരത് അവാർഡ് നേടിയ ആദ്യ നടൻ?
*ഉത്തം കുമാർ
 
11.രജനീകാന്തിന്റെ യഥാർത്ഥ നാമം?
*ശിവാജിറാവു ഗെയ്ക്ക്വാദ്
 
12.ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
*കൊനിദേല ശിവശങ്കര വരപ്രസാദ്
 
13.ഏത് ഇന്ത്യൻ നടന്റെ സ്മരണാർത്ഥമാണ് യു.എസ്. പോസ്റ്റൽ സർവ്വീസ് സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്?
*അക്കിനേയി നാഗേശ്വര റാവു
 
14.സിനിമാ പരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച ദിനപത്രം?
*ടൈംസ് ഓഫ് ഇന്ത്യ(1896)
 
15.ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?
*ഹൈദരാബാദ്
 
16.ഒറ്റ നടൻ മാത്രം അഭിനയിച്ച ആദ്യ സിനിമ?
*യാദേം (സുനിൽദത്ത്)
 

Info Plus
17.ഇന്ദിരാഗാന്ധിയുടെ ഘാതകരെക്കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങുന്ന വിവാദചിത്രം?
*കൗ ദേ ഹീരേ (സംവിധാനം- രവീന്ദർ രവി)
 
18.മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
*താജ്മഹൽ (സംവിധാനം-നിക്കൊളാസ് സാദ)
 
19.സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടന്മാർ?
*എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു
 
20.മുഖ്യമന്ത്രിയായ ആദ്യ സിനിമാതാരം?
*എം.ജി. രാമചന്ദ്രൻ (തമിഴ്നാട്)
 
21.സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടിമാർ?
*ജാനകി രാമചന്ദ്രൻ, ജയലളിത
 
22.എം.ജി രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രി മാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ?
*എം. കൃഷ്ണൻ നായർ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.