Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 207 (സിനിമ -24)
#1

1.മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?
*അപർണസെൻ
 
2.മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നൽകി തുടങ്ങിയ വർഷം?
*1954
 
3.മികച്ച നടൻ,നടി എന്നീ അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?
*1968
 
4.മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്കാരം?
*സുവർണ്ണ കമലം
 
5.മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രജത കമലം നേടിയ ആദ്യ ചിത്രം?
*നീലക്കുയിൽ (1954)
 
6.ഏറ്റവും കൂടുതൽ തവണ സുവർണ കമലം സ്വന്തമാക്കിയത്?
*ബംഗാളി ചലച്ചിത്രം (22 തവണ)
 
7.'സുവർണ കമലംമലയാളത്തിന് എത്ര തവണ ലഭിച്ചിട്ടുണ്ട് ?
*11 തവണ
 
8.'ബാൻഡിക്ട് ക്വീൻ' എന്ന ഫൂലൻ ദേവിയെക്കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?
*മാലാസെൻ
 
9.‘ബാൻഡിക്ട് ക്വീൻ' എന്ന സിനിമയിൽ ഫൂലൻ ദേവിയായി അഭിനയിച്ചത്?
*സീമാ ബിശ്വാസ് (സംവിധാനം - ശേഖർ കപൂർ)
 
10.സാങ്കേതിക വിദഗ്ധർക്കുള്ള ദേശീയ അവാർഡുകൾ നിലവിൽ വന്നത്?
*1967
 
11.സിനിമാട്ടോഗ്രഫിക് ആക്ട് നിലവിൽ വന്ന വർഷം?
*1918
 
12.നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?
*ഇന്ദിരാഗാന്ധി അവാർഡ്
 
13.ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
*1960
 
14.‘ലേഡി ഓഫ് ഇന്ത്യൻ സിനിമഎന്നറിയപ്പെടുന്നത്?
*ദേവികാറാണി റോറിച്ച്
 
15.‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമഎന്നറിയപ്പെടുന്നത്?
*നർഗീസ് ദത്ത്
 

മൊസാർട്ട് ഓഫ് മദ്രാസ്
16.സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?
*.ആർ.റഹ്മാൻ
 
17.ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സംഗീത സംവിധായകൻ?
*.ആർ.റഹ്മാൻ
 
18.‘മൊസാർട്ട് ഓഫ് മദ്രാസ്എന്നറിയപ്പെടുന്നത്?
*.ആർ.റഹ്മാൻ
 

സിനിമാതാരങ്ങളും വിളിപ്പേരും
*മക്കൾ തിലകം - എം.ജി. രാമചന്ദ്രൻ
*നടികർ തിലകം -ശിവാജി ഗണേശൻ
*കാതൻ മന്നൻ-ജമിനി ഗണേശൻ
*സ്റ്റൈൽ മന്നൻ - രജനീകാന്ത്
*ഉലകനായകൻ - കമലഹാസൻ
*ഇളയ ദളപതി - വിജയ്
*പുരട്ചി തലൈവി - ജയലളിത
*ബിഗ് ബി - അമിതാഭ് ബച്ചൻ
 

ഒന്നാം റാങ്കിലേയ്ക്ക്
19.ഇന്ത്യയിലെ ആദ്യ ട്രാക്ക് സ്റ്റീരിയോഫോണിക് ചിത്രം?
*ഷോലെ
 
20.ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?
*ഇന്ദ്രസഭ (71 ഗാനങ്ങൾ )
 
21.പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി?
*നർഗീസ് ദത്ത്
 
22.രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാ താരം?
*പൃഥ്വിരാജ് കപൂർ
 
23.ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ?
*ദേവദാസ്
 
24.മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?
*ശ്യാംചി ആയി (മറാത്തി,1954)(സംവിധാനം: പി.കെ. ആത്രെ)
 
25.സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രം?
*ലൈറ്റ് ഓഫ് ഏഷ്യ (1926)
 
26.ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത?
*വിജയ നിർമ്മല (44)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.