Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 221 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -3)
#1

1.ഒളിംപിക്സിൽ ഭാഗ്യ ചിഹ്നം ആദ്യമായി ഉൾപ്പെടുത്തിയത്?
*1972 മ്യൂണിക് ഒളിംപിക്സ്
 
2.ഒളിംപിക്സിലെ പങ്കെടുത്ത ആദ്യ ചിഹ്നം (Mascot)?
*വാൽഡി എന്ന നായക്കുട്ടി (1972)
 
3.ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യം?
*ജപ്പാൻ (1912 -Stockholm Olympics)
 
4.ഒളിംപിക്സിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരയിനം?
*റേസ് വാക്കിങ്ങ് (50 കി.മീ)
 
5.ഒളിംപിക്സിൽ ഏറ്റവുമധികം സ്വർണ്ണം നേടിയ താരം?
*മൈക്കിൾ ഫെൽപ്സ് (18)
 
6.ഒളിംപിക്സിൽ ഏറ്റവുമധികം മെഡൽ നേടിയ താരം?
*മൈക്കിൾ ഫെൽപ്സ് (22 മെഡലുകൾ)
 
7.ഉത്തേജക മരുന്ന് ഉപയോഗിച്ച് മെഡൽ നഷ്ടപ്പെട്ട ആദ്യ താരം?
*ഹാൻസ് ഗുണ്ണർ ലിൽജെൻമാൻ (1965)
 
8.ഒളിംപിക്സ് ജിംനാസ്റ്റിക്സിൽ പെർഫക്ട് ടെൻ നേടിയ ആദ്യ പുരുഷതാരം?
*അലക്സാണ്ടർ ഡിറ്റ്യാറ്റിൻ
 
9.2016 ഒളിംപിക്സിൽ ഉൾപ്പെടുത്തിയിട്ടുള്ള കായിക ഇനങ്ങളാണ്?
*ഗോൾഫ്,റഗ്ബി
 
10.1904 ഒളിംപിക്സ് വരെ ഗോൾഫ് ഒരു ഒളിംപിക്സ് ഇനമായിരുന്നു
 

ഒളിംപിക്സിൽ ഇന്ത്യ
11.ഇന്ത്യ ആദ്യമായി പങ്കെടുത്തത് 1900-ലെ പാരീസ് ഒളിംപിക്സിലാണ് (എന്നാൽ ഇന്ത്യ ഒരു ടീമായി പങ്കെടുത്തത് 1920 ലെ ആന്റ്വെർപ്സ് ഒളിംപിക്സിലാണ്)
 
12.1900- ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്?
*നോർമൻ പ്രിച്ചാർഡ് (2 വെള്ളി മെഡലുകൾ നേടി. 200 മീ. ഹഡിൽസിലും, 200 മീറ്റർ ഓട്ടത്തിലും)
 
13.ഇന്ത്യ ആദ്യം സ്വർണ്ണം നേടിയ ഒളിംപിക്സ്?
*ആംസ്റ്റർഡാം ഒളിംപിക്സ് (1928)
 
14.ഒളിംപിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്?
*ഹോക്കിയിൽ
 
15.ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?
*ജയ്പാൽ സിങ്
 
16.1928, 1932, 1936, 1948, 1952, 1956, 1964, 1980 എന്നീ വർഷങ്ങളിൽ (8 പ്രാവശ്യം) ഇന്ത്യ ഹോക്കിയിൽ സ്വർണ്ണം നേടിയിട്ടുണ്ട്.
 
17.ഏറ്റവും അവസാനം ഹോക്കിയിൽ സ്വർണ്ണം നേടിയ ഒളിംപിക്സ്?
*മോസ്കോ ഒളിംപിക്സ് (1980)
 
18.സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ നേടിയത്?
*കെ.ഡി.ജാദവ് (ഗുസ്തി,1952 ഹെൽസിങ്കി ഒളിമ്പിക്സിൽ വെങ്കലം )
 
19.ഒളിംപിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?
*അഭിനവ് ബിന്ദ്ര (2008-ബീജിങ്, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംങ്)
 
20.ഒളിംപിക്സിൽ ടെന്നീസിൽ വെങ്കല മെഡൽ നേടിയ താരം?
*ലിയാണ്ടർ പേസ് (1996-അറ്റ്ലാന്റാ
 

Blade runner
21.കൃത്രിമ കാലുകളുടെ സഹായത്തോടെ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വ്യകതി?
*ഓസ്ക്കർ പിസ്റ്റോറിയസ് (2012)
 
22.Blade runner എന്നറിയപ്പെടുന്ന കായികതാരം?
*ഓസ്ക്കർ പിസ്റ്റോറിയസ്
 
23.കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഒളിംപിക്സ് ഓട്ടക്കാരൻ?
*ഓസ്ക്കർ പിസ്റ്റോറിയസ്
 

പ്ലാസ്റ്റിക് ഗേൾ
24.ഒളിംപിക്സ് ജിംനാസ്റ്റിക്സിൽ പെർഫക്ട് ടെൻ നേടിയ ആദ്യ താരം?
*നദിയ കൊമനേച്ചി (1976-മോൺട്രിയൽ)
 
25.‘പ്ലാസ്റ്റിക് ഗേൾഎന്നറിയപ്പെടുന്നത്?
*നദിയ കൊമനേച്ചി
 
26.2000- നൂറ്റാണ്ടിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട കായികതാരം?
*നദിയ കൊമനേച്ചി
 

പറക്കും സിങ്
27.ഒളിംപിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരൻ?
*മിൽഖാ സിങ്
 
28.മിൽഖാ സിങിന് ഒളിംപിക്സ് വെങ്കലമെഡൽ നഷ്ടമായ ഒളിംപിക്സ്?
*1960 റോം ഒളിംപിക്സ്
 
29.പറക്കും സിങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം?
*മിൽഖാ സിങ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.