Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 225 (കോഡിങ്ങും ഡീക്കോഡിങ്ങും -7)
#1

ദിശാവബോധം (Direction Test)
ദിശകളെക്കുറിച്ച് ശരിയായ അറിവ് ഇവിടെ ആവശ്യമാണ്. ദൂരം കണ്ടുപിടിക്കേണ്ട ചില ചോദ്യങ്ങളിൽ പൈതഗോറസ് 
സിദ്ധാന്തം ഉപയോഗിക്കുന്നു .

പൈതഗോറസ് സിദ്ധാന്തം
ദിശാവബോധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൈതഗോറസ് സിദ്ധാന്തം അത്യാവശ്യമാണ്. ഒരു മട്ട ത്രികോണത്തിൽ കർണവർഗം = പാദവർഗം + . ലംബ വർഗം ആയിരിക്കും. ഇതാണ് പൈതഗോറസ് സിദ്ധാന്തം.
അതായത് കർണം = (പാദം)+ (ലംബം)
അതായത്, 
XZ = (yZ)2 + (XY)2


മാതൃകാചോദ്യങ്ങൾ

1.ഒരാൾ 20 മീറ്റർ കിഴക്കോട്ടും  30 മീറ്റർ വടക്കോട്ടും 24 മീറ്റർ പടിഞ്ഞാറോട്ടും  30 മീറ്റർ തെക്കോട്ടും  സഞ്ചരിച്ചാൽ  പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരത്തിലായിരിക്കും  അയാൾ ? 

(a) 0 മീറ്റർ   (b) 3 മീറ്റർ   (c )5 മീറ്റർ (d)4 മീറ്റർ

ഉത്തരം (d)



2.രാജു ഒരു സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 12 കി. മീ സഞ്ചരിക്കുന്നു. അവിടെ നിന്ന് നേരെ വടക്കോട്ട് 5 കി.മീ ദൂരം സഞ്ചരിക്കുന്നു. ഇപ്പോൾ രാജു പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര അകലെയായിരിക്കും? 

(a) 15 കി.മീ     (b) 12 കി.മീ      (c ) 13 കി.മീ       (d) 17 കി.മീ

ഉത്തരം © 


പൈതഗോറസ് സിദ്ധാന്തമനുസരിച്ച്

ദൂരം = 13 കി.മീ

3.രമ, 75 മീറ്റർ വടക്കു വശത്തേക്ക് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 80 മീറ്റർ കൂടി നടന്നു. അതിനുശേഷം വലതുവശത്തേക്ക് 45 തിരിഞ്ഞ് നടന്നുവെങ്കിൽ, ഒടുവിൽ രമ നടന്നത് ഏത് ദിശയിലേക്കാണ്? 

(a) തെക്ക്- പടിഞ്ഞാറ്      (b) വടക്ക് - പടിഞ്ഞാറ് 

(c ) വടക്ക് - കിഴക്ക്           (d) തെക്ക് - കിഴക്ക്

ഉത്തരം (a)

ഒടുവിൽ രമ നടന്ന ദിശ തെക്ക് 
Ans : പടിഞ്ഞാറ് ആയിരിക്കും.
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.