Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 386 ( തൊഴിലവസരങ്ങൾ കേരളത്തിൽ )
#1

സി.ഡബ്ലൂ.ആർ.ഡി.എമ്മിൽ

പ്രൊജക്ട് ഫെലോ, ടെക്നീഷ്യൻ
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തുള്ള സെൻറർ ഫോർ വാട്ടർ റിസോഴ്സ്സ് ഡെവലപ്മെന്റ്  ആൻഡ് മാനേജ്മെന്റിൽ (സി.ഡബ്ല്യു.ആർ.ഡി. എം. ) വിവിധ ഒഴിവുകളിലെ നിയമനത്തിന് അഭിമുഖം നടത്തുന്നു.
നാല് തസ്‌തികകളിലെ എട്ട്  ഒഴിവുകളിലേക്കാണ് അഭിമുഖം.തസ്തിക , യോഗ്യത, ഒഴിവ്,കാലാവധി , ശമ്പളം എന്ന ക്രമത്തിൽ ഇനി പറയുന്നു.
പ്രൊജക്ട് ഫെലോ: കെമിസ്ട്രി/ എൻവയോൺമെൻറ് സയൻ സിൽ ഫാസ്റ്റ് ക്ലാസ് എം.എസ്സി., 1ഒഴിവ്, 2 വർഷം ,22000 രൂപ , മേയ് 8.
ടെക്നീഷ്യൻ (വൊക്കേഷണൽ അപ്രൻറീസ്); വി. എച്ച്.എസ് .ഇ.അഗ്രികൾച്ചർ, 1 ഒഴിവ് , 1 വർഷം ,4000 രൂപ, മേയ് 9.
ജൂനിയർ പ്രൊജക്ട്  ഫെലോ:സിവിൽ എൻജിനീയറിങ്ങിൽ ബി. ടെക്കും ഗേറ്റും, 4 ഒഴിവ് 18 മാസം 25000,മേയ്10
പ്രോജക്ട് അസിസ്റ്റന്റ് : സിവിൽ എൻജിനീയറിങ്ങിൽ ഫാസ്റ്റ് ക്ലാസ്  ഡിപ്ലോമ ,2 ഒഴിവ് ,11 മാസം , 19000രൂപ , മേയ് 11.
വിശദവിവരങ്ങൾ : www.cwrdm.org എന്ന വെബ്സൈറ്റിൽ ഫോൺ 04952351813, 805


കഴക്കൂട്ടം സൈനിക് സ്കൂളിൽ ക്വാർട്ടർ മാസ്റ്റർ
തിരുവനന്തപുരം കഴക്കൂട്ടത്തുള്ള  സൈനിക് സ്കൂളിൽ ക്വാർട്ടർ മാസ്റ്ററുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കമ്പസിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധതയുള്ളവരാവണം.
യോഗ്യത : ബി.എ./ ബി.കോം, സ്റ്റോർസ് യു.ഡി. സി. ആയോ ക്വാർട്ടർ മാസ്റ്ററാ യോ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ 10 വർഷത്തെ പരിചയമുള്ള വിമുക്തഭടൻ.
ശമ്പളം: 5200-20200 രൂപ+ 2800 രൂപ ഗ്രേഡ് പേ. പ്രായം 2017 മേയ് 10 ന് 50 വയസ്സ് കവിയരുത്. അപേക്ഷാഫീസ് 500 രൂപ. എസ്.സി./ എസ്.ടിക്കാർക്ക് 250 രൂപ. പ്രിൻസിപ്പൽ, സൈനിക് സ്കൂൾ, കഴക്കൂട്ടം എന്ന വിലാസത്തിൽ തിരുവനന്തപു (രത്തെ ദേശസാത്‌കൃത ബാങ്കിൽ മാറാവുന്ന ഡി.ഡി . ആയിവേണം ഫീസടയ്ക്കാൻ. അപേക്ഷിക്കേണ്ട വിധം ബ യോഡാറ്റ്, ഫീസ് അടച്ചതിന്റെ ഡി.ഡി. എന്നിവയും പ്രായം, യോഗ്യത, പരിചയം എ ന്നിവ തെളിയിക്കുന്ന രേഖകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുകളും പുതിയ പാസ്പോർട്ട്സൈസ് ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം അയയ്ക്കണം, ഫോട്ടോയുടെ പുറകുവശത്താണ് സാക്ഷ്യപ്പെടുത്തേണ്ടത്. 
അപേക്ഷയ്ക്കൊപ്പം സ്റ്റാമ്പൊട്ടിക്കാത്ത, ‘9 x 4’ വലുപ്പത്തിലുള്ള തപാൽ കവറും സ്വന്തം വിലാസമെഴുതി അയയ്ക്കണം . ഫോൺ നമ്പറും ഇമെയിൽ ഐ.ഡിയും അപേക്ഷയിൽ ഉണ്ടായിരിക്കണം. ഗവ്/ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ എൻ.ഒ.സിയും അപേക്ഷയോടൊപ്പം വെയ്ക്കണം. വിലാസം : Principal, Sainik School Kazhakootam, Sainik school (Po), Thiruvananthapuram 695585 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 10.


ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക്  ലാബിൽ വെറ്ററിനറി സർജൻ, ലാബ് ടെക്നീഷ്യൻ
തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ വെറ്ററിനറി സർജൻ, റിസർച്ച് അസിസ്റ്റൻറ്, ലബോറട്ടറി ടെക്നീഷ്യൻ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
വെറ്ററിനറി സർജൻ യോഗ്യത ബി.വി.എസ്.സി. &എ.എച്ച് വെറ്ററിനറി പത്തോളജിയിലോ മൈ ക്രോബയോളജിയിലോ എം.വി.എസ്.സി. യോഗ്യത അഭിലഷണീയം.
എം.എസ്.സി. മൈക്രോ ബയോളജിയാണ് റിസർച്ച് അസിസ്റ്റൻറിന്റെ യോഗ്യത. മൈക്രോ ബയോളജി ലാബിൽ പരിചയം അഭിലഷണിയം.
ലബോറട്ടറി ടെക്നോളജിയിൽ ബിരുദമാണ് ലബോറട്ടറി ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. ലാബ് പരിചയം അഭിലഷണീയം.
താത്പര്യമുള്ളവർ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാൻ മേയ് 17-ന് രാവിലെ 10-ന് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അസൽ സർട്ടിഫിക്കറ്റുകളും, രണ്ട് പാസ്പോർട്ട്സൈസ് ഫോട്ടോ സഹിതം തിരുവല്ല മഞ്ചാടിയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ ഹാജരാകണം.


ഹോർട്ടികൾച്ചർ മിഷനിൽ ഫീൽഡ് അസിസ്റ്റൻറ്
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി പത്ത നംതിട്ട ജില്ലയിലെ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസുക ളിൽ ഒരു ഫീൽഡ് അസിസ്റ്റൻറിനെ  കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ മേയ് 10-ന് രാ വിലെ 10.30-ന് പന്തളം കർഷക പരിശീലന കേന്ദ്രത്തിൽ നട ത്തും. വി.എച്ച്.എസ്.സി.യും (അഗ്രികൾച്ചർ) കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് പങ്കെടുക്കാം. പ്രായം 18-നും 40-നും മധ്യേ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്കെത്തണം. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ലഭിക്കും.
ഓട്ടോമേഷൻ, എം.എസ്. ഒാഫീസ് മുതലായവയിൽ പരി ജ്ഞാനവുമുള്ളവർ മേയ് അഞ്ചിന് രാവിലെ 10.30-തൊടുപുഴ മിനി  സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17000 രൂപ ശമ്പളം ലഭിക്കും.
ഫോൺ : 04862 - 222428


കൃഷിവകുപ്പിൽ 16 ഡാറ്റ എൻട്രി ഓപ്പറേറ്റർ
കൃഷി3 വകുപ്പ് നാഷണൽ ഇ-ഗവേണൻസ് പ്രോഗ്രാമിൽ 16 ഡാറ്റ എൻടി ഓപ്പറേറ്റർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൃഷിവകുപ്പിന്റെ മലപ്പുറം ജില്ലാ ഓഫീസിലും 15 ബ്ലോക്ക് തല കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസുകളി ലും ഓരോ തസതികയിൽ വീതമാണ് നിയമനം. 7500 രൂപ പ്രതി മാസ വേതനത്തിൽ ഏഴുമാസത്തേക്കാണ് നിയമനം: ബിരുദം,  കംപ്യൂട്ടർ പി.ജി. ഡിപ്ലോമ/അല്ലെങ്കിൽ ഏതെങ്കിലും കംപ്യൂട്ടർ അധിഷ്ഠിത കോഴ്സ്, കംപ്യൂട്ടർ/ഐ.ടി. ഉപയോഗത്തിൽ നല്ല പരിജ്ഞാനം, ഇംഗ്ലീഷിലും മലയാളത്തിലും അതിവേഗം ഡേറ്റ എൻടി നടത്തുന്നതിനുള്ള കഴിവ്, ഡേറ്റ എൻട്രി ജോലിയിൽ ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യതകൾ. കൃഷിവകുപ്പിന്റെ വിവിധ പ്രോജക്ടകളിൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവൃത്തിപരിചയം. നാഷണൽ ഇ- ഗവേ ണൻസ് പ്രോഗ്രാമിൽ (അഗ്രിക്കൾച്ചർ) ലഭിച്ച പരിശീലനം,കൃഷിവകുപ്പ് നടത്തിയ ഡേറ്റ എൻട്രി പരിശീലനത്തിൽ ലഭിച്ച പരിശീലനം എന്നിവ അഭിലഷണീയം.
മേയ് 4ന് രാവിലെ 10.30-ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് അസ്സൽ പ്രമാണങ്ങൾ  സഹിതം എത്തണം.


മഹിളാമന്ദിരത്തിൽ കെയർ പ്രൊവൈഡർ
മലപ്പുറം ജില്ലയിലെ തവനൂർ ഗവ. മഹിളാമന്ദിരത്തിൽ 21. വ യസ്സുമുതൽ 59 വയസ്സുവരെ പ്രായമുള സ്ത്രീകളുടെ സംരക്ഷ
ണത്തിനായി  ഒരു മൾട്ടി ടാസ്ക്  കെയർ പ്രൊവൈഡർ തസ്തിയിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
എട്ടാം  ക്ലാസ് പാസായവരും മുൻ പരിചയമുള്ളമാവണം  താത്പര്യമുള്ളവർ അസ്സൽ പ്രമാണങ്ങ സഹിതം കൂടിക്കാ ഴ്ചയ്ക്കായി മേയ്  10 ന് രാവിലെ  11 ന് മഹിളാമന്ദിരത്തിൽ എത്തണം.ഫോൺ  : 0494 - 2699611.
പോളിടെക്നിക്കിൽ ഗസ്റ്റ് ഇൻസ്ട്രക്ട്ർ 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എ.കെ.എൻ.എം. ഗവൺ മെൻറ് പോളിടെക്നിക് കോളേജിലെ മെയിൻ സെൻററിലും എക്സ്റ്റൻഷൻ സെൻററിലും നടത്തുന്ന ഫാഷൻഡിസൈനിങ് ആൻഡ് ഹാൻഡ് ക്രാഫ്റ്റ് കോഴ്സിൽ ഇൻസ്ട്രക്റ്റർമാരുടെ ഒഴിവുണ്ട് . വേതനം  രൂപ കെ . ജി .ടി . ഇ (ടെൻ ) അല്ലെങ്കിൽ എഫ് .ഡി .ജി .ടി .യും അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ മേയ്  വൈകീട്ട്  നാലിനകം പോളിടെക്നിക് ഓഫീസിൽ പേര്  രജിസ്റ്റർ ചെയ്യണം 


ഭാരതീയചികിത്സാവകുപ്പിൽ മെഡിക്കൽ ഓഫീസർ, അറ്റൻഡർ
ഭാരതീയചികിത്സാവകുപ്പ് പത്തനംതിട്ടയിൽ നടപ്പാക്കുന്ന വിവിധ താത്കാലിക  പ്രോജെക്ട്കളിലേക്ക്  ദിവസവേതന നിരക്കിൽ  ഒരു വർഷത്തേക്ക് മെഡിക്കൽ ഓഫീസർ, അറ്റൻഡർ എന്നിവരെ നിയമിക്കുന്നു. മെഡിക്കൽ ഓഫീസർ തിരഞ്ഞെ ടുപ്പിനുള്ള കൂടിക്കാഴ്ച മേയ് മൂന്നിനും അറ്റൻഡറുടെത്‌ നാലിനും മേഖല വെട്ടിപ്പുറത്തുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ  ജില്ലാ മെഡിക്കൽ  ഓഫീസർക്ക് പ്രതിദിനം  1300 രൂപയും അറ്റൻഡർക്ക് 600 രൂപയും വേതനം ലഭിക്കും.  
മെഡിക്കൽ ഓഫീസർക്ക് കൗമാരഭൃത്യ പി.ജി.യും  വയോ അമൃതം ബി.എ.എം.എസും  അറ്റഡർക്ക്   ഏഴാം ക്ലാസ് വിദ്യാഭ്യാസവുമാണ് യോഗ്യത. 
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ , തിരിച്ചറിയൽ കാർഡ്  എന്നിവ സഹിതം എത്തണം.


ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ കൗൺസലർ, ലീഗൽ ഓഫീസർ
മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒഴിവുള്ള കൗൺസലർ, ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യഥാക്രമം സൈക്കോളജി/ സോഷ്യൽ വർക്കിലുള്ള ബിരുദാനന്തരബിരുദം, നിയമ ബിരുദം ( എൽ എൽ .ബി )ആണ്  യോഗ്യത .
2017 ജനുവരി ഒന്നിന് വയസ്സ് കവിയാൻ പാടില്ല അപേക്ഷ മേയ് 6 നകം മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ചൈൽഡ്  പ്രൊട്ടക്ഷഷൻ യൂണിറ്റിൽ ലഭിക്കണം. ഫോൺ : 0483 - 2978888


എൽ. ബി .എസ് . കോളേജിൽ അധ്യാപകർ 
സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ്  ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർ ത്തിക്കുന്ന പരപ്പനങ്ങാടിയിലെ എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിലേക്ക് , കംപ്യൂട്ടർ സയൻസ് ,മാത്തമാറ്റിക്സ്, കൊമേഴ്സ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് 
അധ്യാപകരെ നിയമിക്കുന്നു. കംപ്യൂട്ടർ വിഭാഗത്തിൽ എം . ടെക്.ഉള്ളവർക്കും നെറ്റ് യോഗ്യതയോടു കൂടിയ എം.സി.എ./ എം.എസ്.സി. കംപ്യൂട്ടർ സയൻസ് ഉള്ളവർക്കും അപേക്ഷിക്കും.മറ്റു വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ് / പിഎച്ച്.ഡിയും  ആവിശ്യമാണ്. വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം  സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ , എൽ . ബി . എസ് . മോഡൽ ഡിഗ്രി കോളേജ് എൻ.സി.സി  റോഡ് ജങ്ഷൻ , പരപ്പനങ്ങാടി - 676 303 എന്ന വിലാസത്തിൽ മേയ് 5 നകം കിട്ടുന്ന വിധത്തിൽ അയയ്ക്കണം.
ഫോൺ : 0494 - 2410135 ibsiistpgimdc @ gmail.com എന്ന ഇ - മെയിൽ വിലാസത്തിലും അപേക്ഷ അയയ്ക്കാം


HIRD കോളേജിൽ അധ്യാപകർ
കോളേജ് ഓഫ് അഫ്ലൈഡ് 1 സയൻസ് (ഐ.എച്ച്. ആർ.ഡി.) പുത്തൻവേലിക്കരയിൽ ഇംഗ്ലീഷ്, കൊമേഴ്സ്, ഗണിതശാസ്ത്രം,ഇലകട്രോണിക്സ് എന്നീ വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കും ഡെമോൺ സ്ട്രെറ്റർ (ഇലട്രോണിക്‌സ് ), കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ ഒഴിവുകളിലേക്കും അഭിമുഖം താഴെപറയുന്ന തീയതികളിൽ നടത്തും. ഇതിനകം അപേക്ഷ കൾ സമർപ്പിക്കാത്ത ഉദ്യോഗാർഥികൾ അപേക്ഷയും  അസ്സൽ രേഖകളും പകർപ്പുകളുമായി അഭി മുഖത്തിന് എത്തുക ഇലക്ട്രോണിക്സ്- മേയ് 4 രാവിലെ  10 മണി
ഗണിതശാസ്ത്രം - മേയ് 4 രാവിലെ  10 മണി
ഇംഗ്ലീഷ് - മേയ് 4 രാവിലെ  10 മണി
ഡെമോൺ സ്ട്രോറ്റർ (ഇലക്ട്രോണിക്സ്)മേയ് 4 ഉച്ചയ്ക്ക് 2 മണി
കൊമേഴ്‌സ്    മേയ്  5 രാവിലെ 11 മണി
കംപ്യൂട്ടർ സയൻസ് -  മേയ്  5 രാവിലെ 10 മണി 
കംപ്യൂട്ടർ പ്രോഗ്രാമർ - മേയ് 5 ഉച്ചയ്ക്ക്  2 മണി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.