Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 405 (പ്രതിരോധം-6 )
#1

കരിബൂച്ചകൾ
*തീവ്രവാദി ആക്രമണങ്ങൾ, വിമാനറാഞ്ചൽ, തട്ടിക്കൊണ്ടുപോകൽ എന്നിവ തടയുക, രാജ്യത്തെ മുഖ്യപൗരന്മാർക്ക് സുരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി രൂപവത്കരിച്ച പ്രത്യേക കമാൻഡോ വിഭാഗമാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (എൻ.എസ്.ജി.). *പഞ്ചാബിൽ തീവ്രവാദപ്രവർത്തനങ്ങൾ ശക്തിയാർജിക്കുകയും സുവർണക്ഷേത്രം അവർ താവളമാക്കുകയും ചെയ്തിരുന്നു. *ക്ഷേത്രത്തെ മോചിപ്പിച്ചുവെങ്കിലും  ഇതിന് വലിയ വില നൽകേണ്ടിവന്നു.
*വൈകാതെ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി  വധിക്കപ്പെട്ടു.
*ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ പ്രത്യേകമായി കമാൻഡോ വിഭാഗം രൂപവത്കരിക്കാനുള്ള സർക്കാർ നീക്കം ശക്തിപ്പെട്ടത് *1985-ൽ എൻ.എസ് .ജി .രൂപവത്‌ക്കരിച്ചു.
*1988-ൽസുവർണക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തെ നേരിട്ടതും .
*റേഷൻ ബ്ലാക്ക് തണ്ടർ ΙΙ), 1994 ഇന്ത്യൻ എയർലൈൻസി ന്റെ ബോയിങ് 737 വിമാനം റാഞ്ചിയപ്പോൾ ബന്ദികളെ രക്ഷിച്ചതും 2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ നേരിട്ടതുമൊക്കെ എൻ.എസ്.ജി. കമാൻഡോകളുടെ ഓപ്പറേഷനുകളിൽപെടും. 
*കറുത്ത നിറമുള്ള യൂണിഫോമണിവർക്ക് .അതിനാൽ കരിമ്പൂച്ചകൾ  (ബ്ലാക്ക് ക്യാറ്റ്‌സ് ) എന്നും എൻ .എസ് .ജി കമാൻഡോകളെ വിളിക്കാറുണ്ട്.
* ഇന്ത്യൻ സായുധ സേനയിലെ ഏറ്റവും മിടുക്കരായ സൈനികരെ ഒരു വർഷത്തെ അതികഠിനമായ ട്രെയിനിങ് നൽകിയാണ് എൻ.എസ്.ജി.യിലേക്ക് തിരഞ്ഞെടുക്കുന്നത്. 
*സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (എസ്.എ.ജി.). സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് (എ സ്.ആർ.ജി.) എന്നിവ എൻ.എസ് .ജി .യുടെ വിഭാഗങ്ങളാണ് .


സ്ശസ്ത്ര സീമാബൽ
*നേപ്പാൾ, ഭൂട്ടാൻ അതിർത്തി കളുടെ ചുമതലവഹിക്കുന്ന അർധ സൈനിക വിഭാഗമാണ് സ്ശസ്ത്ര സീമാബൽ (എസ് .എസ് ബി ).1963ഡിസംബർ നാണ് സ്ഥാപിതമായത് സേവ, സുരക്ഷ,സാഹോദര്യം (Service,Security,Brotherhood).സ്പെഷ്യൽ സർവീസ് ബ്യൂറോ  എന്നായിരുന്നു വരെ ഈ വിഭാഗം അറിയപ്പെട്ടിരുന്നത്. 
*കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതിന്റെ ഭരണ ചുമതല ന്യൂഡൽഹിയാണ്  എസ് .എസ് .ബി .യുടെ ആസ്ഥാനം 


ഐ.ടി.ബി.പി.
*ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് 1962 ഒക്ടോബർ 24-ന്നിലവിൽവന്നു. 
*പർവതപ്രദേശങ്ങളിലെ സൈനികനീക്കങ്ങൾക്കായി പരിശീലനം സിദ്ധിച്ചവർ.
* ശൗര്യ-ദൃഢത-കർമനിഷ്ട എന്നതാണ് ആപ്തവാക്യം. 
*മസൂറിലിയിലാണ് : ഐടി.ബി.പി. അക്കാദമി.


രാഷ്ട്രീയ വൈഫിൾസ്
*കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിന് 1990-ൽ രൂപംകൊടുത്തതാണ്രാഷ്ട്രീയറൈഫിൾസ്.
*ജനറൽ ബി.സി. ജോഷിയാണ് ഇതിനുവേണ്ടി  പ്രവർത്തിച്ചത് 


ചോദ്യം,ഉത്തരം
*ലോകപര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പരിശീലന കപ്പൽ?
Ans :  ഐ.എൻ.എസ്. തരംഗിണി
*ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനി കപ്പൽ? 
Ans : ഐ.എൻ.എസ്. വിക്രാന്ത്
* ഇന്ത്യയിൽ യുദ്ധക്കപ്പലുകൾ നിർമിക്കുന്ന ഷിപ്പ് യാർഡുകൾ
ഉള്ളത്? 
Ans : വിശാഖപട്ടണത്തും മുംബൈയിലെ മാസഗോണിലും 
* ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആണവ അന്തർവാഹിനി? 
Ans : ഐ.എൻ.എസ്. അരിഹന്ത്
* പരംവീരചക്ര നേടിയ ആദ്യ സൈനികൻ  
Ans : മേജർ സോംനാഥ് ശർമ
*ഇന്ത്യൻ കരസേനയ്ക്കുവേണ്ടി തദ്ദേശിയമായി നിർമിച്ച ആദ്യത്തെ ടാങ്ക് ?
Ans : വൈജയന്ത
*അഭ്യാസപ്രകടനങ്ങൾക്കായി ഇന്ത്യൻ എയർഫോഴ്സിലുള്ള പ്രത്യേക വിഭാഗം?
Ans : സൂര്യകിരൺ ടീം
* എയർഫോഴ്സ് അഡ്മിനിസ് ട്രേറ്റീവ് കോളേജ് സ്ഥിതിചെയ്യുന്നത് ? 
Ans ; കോയമ്പത്തൂരിൽ
*എയർഫോഴ്സ് ടെക്നിക്കൽ കോളജ് സ്ഥിതിചെയ്യുന്നത്? 
Ans : ബെംഗളൂരുവിൽ 
* ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തുള്ള ആദ്യത്തെ എയർബേസ് ? 
Ans : താജിക്കിസ്താനിലുള്ള ഫർക്കോർ, എയർബേസ്
* ഹോണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യത്തെ സിവിലിയനും ആദ്യത്തെ കായിക താരവും? 
Ans : സച്ചിൻ തെണ്ടുൽക്കർ
* പരംവീർചക ലഭിച്ച ഏക ഫ്ളയിങ് ഓഫീസർ?
Ans : നിർമൽ ജിത്ത് സിങ് സെഖോൺ 
*പ്രധാനമന്തിയുടെയും മറ്റു വി.വി.ഐ.പി.കളുടെയും സംര ക്ഷണച്ചുമതല വഹിക്കുന്നത് ? 
Ans : സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  (എസ്.പി.ജി.)
*എസ്.പി.ജി. രൂപവത്കരണത്തിലേക്ക് നയിച്ച ശുപാർശ നൽകിയ കമ്മിറ്റി?
Ans : ബീർബൽ നാഥ് കമ്മിറ്റി 
* നാഷണൽ ഡിഫൻസ് കോളജ് സ്ഥിതിചെയ്യുന്നത്? 
Ans : ന്യൂഡൽഹിയിൽ 
* സൈനിക സ്കൂളുകൾ എന്ന ആശയം അവതരിപ്പിച്ചത്?
Ans :  വി.കെ. കൃഷ്ണമേനോൻ
*സൈനിക സ്കൂളുകൾ ആരംഭിച്ചത്? 
Ans : 1961-ൽ
*ഇന്ത്യൻ എയർഫോഴ്സസിന്റെപ്രത്യേക കമാൻഡോ വിഭാഗം 
Ans : ഗരുഡ് കമാൻഡോ ഫോഴ്സ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.