Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 58 (മലയാളം - 24)
#1

ലോപസന്ധി
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിലൊന്നില്ലാതാവുന്നത് ലോപസന്ധി, 
പിരിച്ചെഴുതുമ്പോൾ എല്ലാ അക്ഷരങ്ങളും എണ്ണി നോക്കണം. തുടർന്ന് ചേർത്ത് എഴുതുമ്പോൾ പിരിച്ചെഴുതിയപ്പോൾ ഉണ്ടായിരുന്ന അക്ഷരങ്ങളുടെ എണ്ണത്തിൽ നിന്ന് ഒന്ന് കുറവായിരിക്കും. എന്നാൽ അത് ലോപം
*ചൂട് + ഇല്ല = ചൂടില്ല
*കറുത്ത + 'അമ്മ = കറുത്തമ്മ 
*പോകുന്നു + ഇല്ല = പോകുന്നില്ല 
*തണുപ്പ് + ഉണ്ട് = തണുപ്പുണ്ട് 
*പച്ച + അരി = പച്ചയരി
*ചെമന്ന + ഉള്ളി = ചെമന്നുള്ളി 
*ഒരു + അടി = ഒരടി 
*കാണുന്നു + ഇല്ല = കാണുന്നില്ല 
*അഴക് + ഉണ്ട് =അഴകുണ്ട്
*തെല്ല് + ഇട = തെല്ലിട 
*വെളുപ്പ് + ആണ് = വെളുപ്പാണ്
*വെള്ള + ഇല = വെള്ളില 
*ഒരു + ഇല = ഒരില 
*ചൂട് + ഉണ്ട് = ചൂടുണ്ട് 
*ചെയ്യുന്നു + ഇല്ല = ചെയ്യുന്നില്ല 
*പറഞ്ഞു + ഇല്ല  = പറഞ്ഞില്ല 
*കയ്പ് + ഉണ്ട് = കയ്പ്പുണ്ട്
*ഒരു + ഇടി = ഒരിടി 
*അല്ല + എന്ന് = അല്ലെന്ന് 
*ആയി + എന്ന് = ആയെന്ന് 
*വരാതെ + ഇരുന്നു = വരാതിരുന്നു
*ഇല്ല + എങ്കിൽ = ഇല്ലെങ്കിൽ 
*പോയി + എന്ന് = പോയെന്ന്
*കണ്ടു + ഇല്ല = കണ്ടില്ല 
*കണ്ട +ഇടം = കണ്ടിടം
*അറിക + എടാേ = അറികെടോ 
*അത് +അല്ലെ =അതല്ല 
*ഇത് + അല്ല  = ഇതല്ല 
*എഴുത്ത് + അച്ഛൻ = എഴുത്തച്ഛൻ 
*എഴുത്ത് + ആണി = എഴുത്താണി 
*ഇരുമ്പ് + ഉലക്ക = ഇരുമ്പുലക്ക 
*ഇളയ + അച്ഛൻ = ഇളയച്ഛൻ 
*ഈശ്വര + ഇതിഹാസം  = ലോകതിഹാസം 
*കണ്ടു + ഓ = കണ്ടോ ,കണ്ടുവോ 
*അറിക + അമരേശ്വര = അറികമരേശ്വര 
*വരിക + എടോ = വരികെടോ
*പല + എടങ്ങളിൽ = പലെടങ്ങളിൽ
*ചില + എടങ്ങളിൽ = ചിലെടങ്ങളിൽ
*പോട്ടെ +അവൻ =പൊട്ടവൻ,പോട്ടെയവൻ 


ദ്വിത്വ സന്ധി 
രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത്  ദ്വിത്വ സന്ധി 
'+' ന് മുമ്പായി ചന്ദ്രക്കലയിട്ടുവരുന്ന വ്യഞ്ജനാക്ഷ രമോ ചില്ലക്ഷരമോ വരികയും ചേർത്തെഴുതുമ്പോൾ അത് ഇരട്ടിക്കുകയും ചെയ്താൽ '+' നു ശേഷമുള്ള എല്ലാ അക്ഷരങ്ങളും വന്നിട്ടുണ്ടോ എന്ന് നോക്കണം. '+' നു ശേഷം ആദ്യം സ്വരമാണുള്ളതെങ്കിൽ ചേർത്തെഴുതുമ്പോൾ അതിന്റെ അടയാളമേ വരൂ.
ഉദാ:
*എൺ + ആയിരം = എണ്ണായിരം 
*വീൺ + ആറ് = വിണ്ണാറ്
*എൻ + ഓട് =എന്നോട് 
*എൻ + ഇൽ =എന്നിൽ 
*കൾ + ഇ = കള്ളി 
*കാട് + ആന = കാട്ടാന 
*ചോറ് + ഇൽ = ചോറ്റിൽ
*ആറ് + ഇൽ = ആറ്റിൽ 
*തോട് + അത്ത് = തോട്ടത്ത് 
*കാട് + ആറ് = കാട്ടാറ്
*നിൻ +ആണ = നിന്നാണ 

ഇരട്ടിപ്പ് വരാത്ത സന്ദർഭങ്ങൾ 
ക്രിയാധാതുക്കൾ ആദ്യ പദമായി വന്നാൽ രണ്ടാമത്തെ പദത്തിൽ ആദ്യാക്ഷരം ഇരട്ടിക്കില്ല .
ഉദാ:
*അര + കല്ല് = അരകല്ല് 
*എരി + തീ = എരിതീ
വിശേഷണ വിശേഷ്യങ്ങളില്ലാതെ പദങ്ങൾക്ക് തുല്യ പ്രധാന്യം നൽകി  ദ്വന്ദ്വസ മാസമാക്കി കൂട്ടിച്ചേൽത്താലും ഇരട്ടിപ്പ് വരില്ല.
ഉദാ:
*കൈ + കാലുകൾ = കൈകാലുകൾ
*അടി + പിടി  = അടിപിടി 
*ആന + കുതിര = ആന കുതിര 
*ചുട്ടെഴുത്ത് കഴിഞ്ഞുവരുന്ന വ്യഞ്ജനം ഇരട്ടിക്കുന്നു. എന്നാൽ ചുട്ടെഴുത്ത് ദീർഘമാണെങ്കിൽ ഇരട്ടിക്കില്ല. 
ഉദാ:
*ഈ + കാലം = ഈകാലം
* ഇ + കാലം = ഇക്കാലം
*എ + വണ്ണം = എവ്വണ്ണം
*ആ + കാലം = ആകാലം
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.