Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 374( സംസ്ഥാനങ്ങൾ,ഉത്തർപ്രദേശ് -2)
#1

*പ്രധാനമന്ത്രിയായിരിക്കെ വാജ്പേയ് പ്രതിനിധാനം ചെയ്ത ലോക്സഭാ മണ്ഡലം -ലഖ്നൗ
*ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി- ലഖ്നൗ
 

കാൻപുർ
*ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരം
*ഗ്രീൻപാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന നഗരം
*ഉത്തർപ്രദേശിന്റെ വ്യാവസായിക തലസ്ഥാനം
*ഉത്തർപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം
*ഉത്തരേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നു
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി ആസ്ഥാനം
 

വാരാണസി
*ഇന്ത്യയിൽ ഹിന്ദുമതത്തിന്റെ ഏറ്റവും പാവനമായ സ്ഥലം
*പിച്ചള വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം
*ഡീസൽ ലോക്കോമോട്ടീവ് വർക്സ് സ്ഥിതിചെയ്യുന്നു
*ആനിബസൻറ് സ്ഥാപിച്ച സെൻട്രൽ ഹിന്ദു സ്കൂൾ ഇവിടെയാണ്
*ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയായ എൻ.എച്ച് 7 വാരാണസിയെയും കന്യാകുമാരിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു
*ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിതമായത് ഇവിടെയാണ്
*ഇന്ത്യയിലെ ആദ്യ റീജണൽ റൂറൽ ബാങ്ക് എ.ടി.എം. സ്ഥാപിച്ചത് വാരാണസിയിലാണ്
*വാരാണസിയുടെ പഴയപേരുകളാണ് കാശി, ബനാറസ് എന്നിവ
*വാരാണസിയിലെ ഭാരത്മാതാ മന്ദിറിൽ പരമ്പരാഗത ദേവതകളുടെ വിഗ്രഹത്തിനു പകരം അവിഭക്ത ഇന്ത്യയുടെ ഭൂപടമാണ് ഉള്ളത്
 

ആഗ്ര
*ലോകടുറിസം ഭൂപടത്തിൽ ഇടം നേടിയ ആഗ്ര യമുനാ നദീതീരത്ത് സ്ഥിതിചെയ്യുന്നു
*ഈ നഗരത്തെ ആഗ്ര എന്ന പേരിൽ ആദ്യമായി പരാമർശിച്ചത് ടോളമിയാണ്
*ആഗ്രയിലെ പ്രശസ്തമായ മോത്തി മസ്ജിദ് പണികഴിപ്പിച്ചത് ഷാജഹാൻ ചക്രവർത്തിയാണ്
*യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മൂന്നു സ്മാരകങ്ങൾ ആഗ്ര നഗരത്തിനു ചുറ്റുമുണ്ട് -താജ്മഹൽ, ആഗ്രകോട്ട
ഫത്തേപൂർ സിക്രി
*ഔറംഗസീബ് തന്റെ പിതാവായ ഷാജഹാൻ ചക്രവർത്തിയേയും സഹോദരി ജഹനാര ബീഗത്തെയും തടവിൽ പാർപ്പിച്ചത് ആഗ്രാകോട്ടയിലെ മുസമ്മാൻ ബുർജിലാണ്
*ആഗ്രാകോട്ടയിലേക്കുള്ള രണ്ട് പ്രധാനപ്പെട്ട പ്രവേശന കവാടങ്ങളായിരുന്നു ഡൽഹി ഗേറ്റും ലാഹോർ ഗേറ്റും.ലാഹോർ ഗേറ്റ് ഇപ്പോൾ
അമർസിങ്ഗേറ്റ് എന്ന് അറിയപ്പെടുന്നു
*ഇന്ത്യയിലെ ഏറ്റവും വലിയ കവാടമായ ബുലന്ദ് ദർവാസ ഫത്തേപുർ സിക്രിയിലാണ്. 1601-ൽ അക്ബർ ഗുജറാത്തിനുമേൽ നേടിയ വിജയത്തിന്റെ പ്രതീകമായാണ് ബുലന്ദ് ദർവാസ പണികഴിപ്പിച്ചത്
*ഇന്ത്യയിലെ ആദ്യ സോളാർ നഗരമാണ് ആഗ്ര
*1648-ൽ ഷാജഹാന്റെ പുത്രിയായ ജഹ്നാര ബീഗത്താൽ നിർമിക്കപ്പെട്ടതാണ് ആഗ്രയിലെ ജാവി മസ്ജിദ്. ഫ്രൈഡേ മോസ്ക് എന്ന് അറിയപ്പെടുന്നത് ജാവമസ്ജിദ് ആണ്
*താജ്മഹൽ ലോക പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയത് 1988-ലാണ്. പേർഷ്യക്കാരനായ ഉസ്താദ് ഈസയാണ് താജ്മഹലിന്റെ ശില്പി.
 

അലഹബാദ്
*ത്രിവേണിസംഗമത്താൽ പ്രശസ്തമായ ഉത്തർപ്രദേശിലെ തീർഥാടനകേന്ദ്രം
*അലഹാബാദ് ആദ്യകാലത്ത് പ്രയാഗ് എന്നാണ് അറിയപ്പെട്ടത്
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച് സെൻററിന്റെ ആസ്ഥാനം
*1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് അലഹാബാദിൽ കലാപത്തിനു നേതൃത്വം നൽകിയത് മൗലവി ലിയാഖത്ത് അലി
*1902 മുതൽ 1920 വരെ യുണൈറ്റഡ് പ്രൊവിൻസിന്റെ തലസ്ഥാനമെന്ന പദവി അലങ്കരിച്ചത് അലഹാബാദാണ്
*അലഹാബാദിലെ സ്തംഭശാസനത്തിൽ സമുദ്രഗുപ്തന്റെ ഭരണനേട്ടമാണ് വിശദീകരിക്കുന്നത്
*1965 ഒക്ടോബർ 19-ന് അലഹാബാദിനടുത്ത ഉർവയിത്തെർവച്ചു നടന്ന റാലിക്കിടെയാണ് ലാൽ ബഹാദൂർ ശാസ്ത്രി 'ജയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്
*ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ജോയിൻറ് സ്റ്റോക്ക് ബാങ്കാണ് അലഹാബാദ് ബാങ്ക് (1865)
*ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ഇംഗ്ലീഷ് പത്രമായ 'ദി പയനിയർ ആരംഭിച്ചത് 1865-ൽ ജോർജ് അലൻ ആണ്
*1909-ൽ മദൻ മോഹൻ മാളവ്യ അലഹാബാദിൽ ആരംഭിച്ച പത്രമാണ് ദി ലീഡർ
*അലഹാബാദിനെ ലോകപ്രശസ്തമാക്കിയത് കുംഭമേളയാണ്
*12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്
*144 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള നടക്കുന്നത്
*മദൻ മോഹൻ മാളവ്യ സ്റ്റേഡിയം, സ്വരാജ്ഭവൻ, 1979-ൽ സ്ഥാപി ക്കപ്പെട്ട ജവാഹർ പ്ലാനറ്റോറിയം എന്നിവ അലഹാബാദിലാണ്
*1887-ൽ സ്ഥാപിച്ച ഇന്ത്യയിലെ പഴക്കംചെന്ന നാലാമത്തെ സർവകലാശാലയാണ് അലഹാബാദ് യൂണിവേഴ്സിറ്റി
*ഭൗമസൂചികാ പദവി ലഭിച്ച ഒരിനം ചുവന്ന പേരയ്ക്കയാണ് അലഹാബാദ് സുർക്ക. അലഹാബാദ് സഫേദ എന്നതും ഒരിനം പേരയ്ക്കുയാണ്
*അലഹാബാദിലെ ശങ്കർഗഢ് കോട്ടയിലെ 82.5 ഡിഗ്രി കിഴക്കൻ രേഖാംശം അനുസരിച്ചാണ് ഇന്ത്യൻ സ്റ്റാൻഡേഡ് ടൈം കണക്കാക്കുന്നത്. ഗ്രീനിച്ച് മീൻ ടൈമിനെക്കാൾ അഞ്ചരമണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേഡ് ടൈം
*ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19-ന് അലഹാബാദിൽ നടക്കുന്ന ദേശീയ മാരത്തൺ മത്സരമാണ് ഇന്ദിരാ മാരത്തൺ. അലഹാബാദിലെ ആനന്ദഭവനിൽനിന്നാണ് മത്സരം ആരംഭിക്കുന്നത്
*സെൻട്രൽ എയർ കമാൻഡിന്റെയും നോർത്ത് സെൻട്രൽ റെയിൽവേയുടെയും ആസ്ഥാനം അലഹാബാദാണ്
*ഇന്ത്യയിൽവെച്ച് വധിക്കപ്പെട്ട ഏക വൈസ്രോയിയായ മയോ പ്രഭുവിന്റെ പേരിലുള്ള മയോ മെമ്മോറിയൽ ഹാൾ അലഹാ ബാദിലാണ്
*വിക്ടോറിയ രാജ്ഞിയുടെ മകനായ ആൽഫ്രഡ് രാജകുമാരൻ അലഹാബാദ് നഗരം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി 1870-ൽ നിർമിക്കപ്പെട്ടതാണ് ആൽഫ്രഡ് പാർക്ക് ഇന്ന് ചന്ദ്രശേഖർ ആസാദ് പാർക്ക് എന്നാണ് അറിയപ്പെടുന്നത്
*ചർച്ച് ഓഫ് സ്റ്റോൺസ് എന്നറിയപ്പെടുന്ന ഓൾ സെയ്ൻറ്സ് കത്തീഡ്രൽ അലഹാബാദിലാണ്
*ഹർഷവർധനൻ അഞ്ചുവർഷത്തിലൊരിക്കൽ മഹാ മതസമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിരുന്നത് ഇവിടെയാണ്
*യമുനാനദി അവസാനിക്കുന്നത് അലഹാബാദിലാണ്
*അയോധ്യ സ്ഥിതിചെയ്യുന്ന ജില്ല ഫൈസാബാദ്
*ഈസ്റ്റ് വെസ്റ്റ് ഇടനാഴി പദ്ധതിയും നോർത്ത് സൗത്ത് ഇടനാഴി പദ്ധതിയും സംഗമിക്കുന്ന സ്ഥലമാണ്ഝാൻസി
*ഡോ. ഭീംറാവു അംബേദ്കർ പ്ലാനറ്റോറിയം രാംപുരിലാണ്
*ബുദ്ധ് ഇൻറർനാഷണൽ സർക്യൂട്ട് എന്ന റേസിങ് ട്രാക്ക് ഗ്രേറ്റർ നോയിഡയിലാണ്. ഫോർമുല വൺ ഇന്ത്യൻ ഗ്രാൻഡ് പ്രീ നടക്കുന്നത് ഇവിടെയാണ്
*1986-ൽ നിലവിൽവന്ന ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം - നോയിഡ
*1961-ൽ സ്ഥാപിതമായ ഫെർട്ടി ലൈസർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം നോയിഡ
*1857-ലെ കലാപസമയത്ത് എ.ഒ. ഹ്യൂം കളക്ടറായിരുന്ന ജില്ല-ഇട്ടാവ
*റൊമാൻസ് ഇൻസ്റ്റോൺ എന്നറിയപ്പെടുന്നത് ഫത്തേപുർ സിക്രിയിലെ കെട്ടിടങ്ങളാണ്
*Dream in Marble എന്നറിയപ്പെടുന്നത് താജ്മഹൽ
*ബുദ്ധമതത്തിന്റെ ജന്മസ്ഥലം - സാരനാഥ്
*സാരനാഥിലെ സ്തൂപത്തിന്റെ പേര് - ധമേക് സ്തൂപം
*സാരനാഥിന്റെ പഴയപേര് ഇസി പട്ടണം എന്നാണ്
*പുരാണത്തിൽ പരാമർശിക്കപ്പെടുന്ന പാരിജാത വൃക്ഷം സ്ഥിതി ചെയ്യുന്നത്-കിൻറൂർ
*1922-ലെ ചൗരി ചൗര സംഭവം നടന്ന സംസ്ഥാനം - ഉത്തർപ്രദേശ്
*ഇന്ത്യയിൽ താഴ് നിർമാണത്തിനു പ്രസിദ്ധമായ സ്ഥലം - അലിഗഢ്
*ദുധ്വ ദേശീയോദ്യാനം ഉത്തർപ്രദേശിലാണ്
*പിലിഭിത്ത് ടൈഗർ റിസർവ് ഉത്തർപ്രദേശിലാണ്
*അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിച്ചത് - സർ സയ്യിദ് അഹമ്മദ് ഖാൻ
*ഉത്തർപ്രദേശിലെ ആദിവാസി വിഭാഗങ്ങളാണ് - ഭോട്ടിയ, ബൈഗ, അഗരിയ, ചെറോ, ഗോണ്ട് തുടങ്ങിയവ
*ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അതിവേഗ പാതയാണ് ആഗ്ര-ലഖ്നൗ.302 കീ.മി നീളം വരുന്ന ഈ ആറുവരിപ്പാതയിൽ വിമാന ങ്ങൾ ഇറങ്ങാനും പറന്നുയരാനുമുള്ള സൗകര്യമുണ്ട്.ഇന്ത്യയിൽ യുദ്ധവിമാനമിറങ്ങിയ രണ്ടാമത്തെ അതിവേഗപാതയാണ് ആഗ്ര-ലഖ്നൗ പാത
*ഉൗർജഗംഗ വാതക പൈപ് ലൈൻ പദ്ധതി ഉത്തർപ്രദേശിലെ വാരാണസിയിലാണ്
*പങ്കി, ഒബ്ര എന്നീ തെർമൽ പവർ പ്ലാൻറുകൾ ഉത്തർപ്രദേശിലാണ്
*വളങ്ങൾക്കു പ്രസിദ്ധമായ ഉത്തർ പ്രദേശിലെ സ്ഥലമാണ് ഫിറോസാബാദ്
 

അപാരനാമങ്ങൾ
*ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത് വാരാണസിയാണ്
*ഇന്ത്യയുടെ ലോകത്തിന്റെ തുകൽ നഗരം എന്നറിയപ്പെടുന്നത് കാൻപുർ
*നവാബുമാരുടെ നഗരം എന്നറിയപ്പെടുന്നത് കാൻപുർ
*ഇന്ത്യയിലെ മലകളുടെ റാണി മസൂറിയാണ്
*ഉത്തർപ്രദേശിന്റെ പൈതൃക ചാപം എന്നറിയപ്പെടുന്നത് ആഗ്ര, വാരാണസി, ലഖ്നൗ എന്നിവയാണ്
*മഹാഭാരതത്തിൽ അഗ്രവനം ഏന്ന പേരിൽ പരാമർശിച്ചിരിക്കുന്ന നഗരം-ആഗ്ര
*കിഴക്കിന്റെ സുവർണനഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ എന്നീ അപരനാമങ്ങൾ ലഖ്നൗ നഗരത്തിനുണ്ട്
*ഇന്ത്യയുടെ വിശുദ്ധനഗരം എന്നറിയപ്പെടുന്നത് വാരാണസി
*വിധവകളുടെ നഗരം എന്നറിയപ്പെടുന്നത് വൃന്ദാവൻ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.