Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 9 (മലയാളം 9)
#1

*ആദ്യം തൊട്ട് അവസാനം വരെ -ആദ്യന്തം

*ഋജുവായ ഭാവം-ആർജ്ജവം
*മറ്റൊന്നുമായി ലയിച്ചു ചേരൽ -തൻമയീഭാവം
*സ്വന്തം ഇച്ഛ-സ്വേച്ഛ
*ബാലൻമാർ മുതൽ വൃദ്ധൻമാർ വരെ -ആബാലവൃദ്ധം
*രാഗമുള്ളവൻ -അനുരാഗി 
*നാമമില്ലാത്തവൾ -അനാമിക
*സമുദ്രം മുതൽ ഹിമാലയം വരെ-ആസേതുഹിമാലയം
*ഹൃദയത്തെ സ്പർശിക്കുന്നത് -ഹ്യദയസ്പർശി
*നല്ല ഹൃദയമുള്ളവൻ -സഹൃദയൻ
*നിമിഷത്തെ സംബന്ധിച്ചത്-സൈമിഷികം
*സാരം ഗ്രഹിച്ചവൻ-സാരഗ്രാഹി
*ഉയരാൻ (ഉയർച്ച) ആഗ്രഹിക്കുന്നവൻ- ഉൽപതിഷ്ണു
*മാമൂലുകളെ,മുറുകെ പിടിക്കുന്നവൻ -യാഥാസ്ഥിതികൻ 
*കാര്യങ്ങളെ വിശേഷണബുദ്ധിയോടെ തിരിച്ചറിയാനുള്ള കഴിവ്-പ്രത്യുൽപ്പന്നമതിത്വം
*പ്രപഞ്ചത്തെ സംബന്ധിക്കുന്നത്-പ്രാപഞ്ചികം
*സംസ്കാരത്തെ സംബന്ധിച്ചത്-സാംസ്കാരികം
*സന്തോഷത്തോടുകൂടി-സസന്തോഷം
*ശിശുവായിരിക്കുന്ന അവസ്ഥ -ശൈശവം 
*എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥ-ഇതികർത്തവ്യ
*ഞാനെന്നുള്ള ഭാവം -അഹംഭാവം 
*ഭാരതത്തെ സംബന്ധിച്ചത്-ഭാരതീയം
*രാഷ്ട്രത്തെ സംബന്ധിക്കുന്നത് -രാഷ്ട്രീയം
*അന്യരെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അവസ്ഥ- പരപീഡനരതി
*ലാഭത്തോടുള്ള ആഗ്രഹം -ലാഭേച്ഛ
*ലോഭമില്ലാതെ -നിർലോഭം 
*ഉദ്യോഗത്തെ സംബന്ധിച്ചത്-ഔദ്യോഗികം
*വ്യക്തിയെ സംബന്ധിച്ചത് -വൈയക്തികം
*സർവ്വവും ന്യസിച്ചവൻ -സന്ന്യാസി
*മനസ്സിനെ ഏക കാര്യത്തിൽ മാത്രം കേന്ദ്രീകരിക്കുന്നത്-ഏകാഗ്രത
*ലോകത്തിൽ വിശുതമായിത്തീർന്ന് -വിശ്വവിശ്രുതം
*ഒഴിച്ചുകൂടാനാവാത്ത്-അത്യന്താപേക്ഷികം 
*തനിക്ക് താൻ തന്നെ പോന്നവനെന്ന അവസ്ഥ-താൻപോരിമ
*വിദ്യ അർത്ഥിക്കുന്നവൻ -വിദ്യാർത്ഥി 
*തുടക്കം മുതൽ ഒടുക്കം വരെ -ഉടനീളം
*വിവാഹത്തെ സംബന്ധിച്ചത് -വൈവാഹികം
*ഇഹ ലോകത്തെ സംബന്ധിച്ചത് -ഐഹികം
*പരലോകത്തെ സംബന്ധിച്ചത് -പാരത്രികം
*അവയവങ്ങൾ കൊണ്ടുള്ള അഭിനയം -ആംഗികാഭിനയം
*സഹകരിച്ച് ജീവിക്കുന്ന അവസ്ഥ-സഹവർത്തിത്വം
*പിശാചിനെ സംബന്ധിച്ചത് -പൈശാചികം
*ജനങ്ങളെ സംബന്ധിച്ചത് -ജനകീയം
*വരാൻ പോകുന്നത് മുൻകൂട്ടി കാണുന്നവൻ -ദീർഘദർശനി 
*വരാൻ പോകുന്നത് മുൻകൂട്ടി കാണുവാനുള്ള കഴിവ്-ദീർഘദർശിത്വം
*എന്തും സഹിക്കാനുള്ള ശക്തി -സഹനശക്തി
*നിയന്ത്രിക്കാൻ കഴിയാത്തത് -അനിയന്ത്രിതം
*മറ്റാർക്കും ജയിക്കാൻ സാധിക്കാത്തവൻ -അജയ്യൻ
*കാലത്തിന് യോജിച്ചത്-കാലോചിതം
*പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത് -പ്രായോഗികം
*ഞായർ പടിയുന്ന ദിക്ക്-പടിഞ്ഞാറ്
*ക്രോധത്തോടു കൂടിയവൻ -ക്രുദ്ധൻ
*സമരസത്തിന്റെ ഭാവം - സാമരസ്യം
*ഈശ്വരൻ ഇല്ലെന്ന് വാദിക്കുന്നവൻ-നിരീശ്വരവാദി
*അപേക്ഷിക്കുന്ന ആൾ -അപേക്ഷകൻ/അപേക്ഷക
*പറയുന്ന ആൾ-വക്താവ് 
*കാണുന്ന ആൾ-പ്രേക്ഷകൻ
*കേൾക്കുന്ന ആൾ-ശ്രോതാവ്
*ഉപേക്ഷിക്കാൻ കഴിയാത്തത്-അനുപേക്ഷണീയം
*തർക്കശാസ്ത്രം പഠിച്ചിട്ടുള്ളവൻ-താർക്കിയൻ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.