Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 10 (മലയാളം 10)
#1

*ദേശ്യത്തിലുള്ളത്-ദേശ്യം

*അതിരില്ലാത്തത് -നിസ്സീമം
*ഭർത്താവിൽ നിഷ്ഠയുള്ളവൾ -പതിവ്രത 
*പലതായിരിക്കുന്ന അവസ്ഥ-നാനാത്വം
*കാലമാകുന്ന അഹി-കാലാഹി
*ദർശിക്കാൻ കഴിയാത്തത്-അദൃശ്യം
*സുമിതയുടെ മകൻ-സൗമിത്രി
*ദ്രാണരുടെ പുത്രൻ-ദ്രൗണി 
*ദ്രുപദന്റെ പുത്രി-ദ്രൗപദി 
*കുലത്തെ ത്രാണം ചെയ്യുന്നവൾ-കളത്രം
*മുമ്പ് സംഭവിക്കാത്തത്-ഇദംപ്രഥമം,അഭൂതപൂർവ്വം
*തിഥി നോക്കാതെ വരുന്നവൻ -അതിഥി
*അതിഥിയെ സൽക്കരിക്കൽ-അതിഥ്യം
*അതിഥിയെ സ്വീകരിക്കുന്നവൻ-ആതിഥേയൻ
*വാരിയെ ദാനം ചെയ്യുന്നത്-വാരിദം
*ഭാര്യമരിച്ചവൻ-വിഭാര്യൻ, വിധുരൻ
*സ്മരണയെ നിലനിർത്തുന്നത്-സമാരകം
*സരസ്സിൽ രോഹണം ചെയ്തത്-സരോരുഹം
*വിഹായസ്സിൽ ഗമിക്കുന്നത് -വിഹഗം
*സന്ദേശം അയക്കുന്നവൻ -പ്രേഷകൻ
*ഭൂമിയെ സംബന്ധിച്ചത് -ഭൗമം
*ലഭിക്കാൻ പ്രയാസമുള്ളത് -ദുർലഭം
*ദർശനത്തിന് പ്രിയമുള്ളവൻ-സുദർശനൻ
*പുരാണത്തെ സംബന്ധിച്ചത്-പൗരാണികം 
*ശോകത്താൽ ആർദ്രമായത്-ശോകാർദ്രം
*പാദം മുതൽ ശിരസ്സുവരെ-ആപാദചൂഡം
*വേരു മുതൽ തലപ്പുവരെ-ആമൂലാഗ്രം
*ദിവസവും ചെയ്യേണ്ടുന്ന കർമ്മം-ദൈനംദിനകർമ്മം
*ഗ്രഹിക്കുന്നവൻ-ഗ്രാഹകൻ 
*വചിക്കുന്നവൻ-വക്താവ് 
*കൊല്ലുന്നവൻ-ഹന്താവ്
*ഉറങ്ങാത്തവൻ- നിദ്രാവിഹീനൻ
*വഴി കാണിച്ചു തരുന്നവൻ-മാർഗദർശി
*വധിക്കാൻ സാധിക്കാത്തവൻ-അവധ്യൻ
*തന്നത്താൻ പറയുന്നത് -സ്വഗതം 
*ആഹാര സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം-കലവറ 
*ഒറ്റയ്ക്കുള്ള താമസം - ഏകാന്തവാസം 
*സഹായിക്കാനാകാത്ത അവസ്ഥ- നിസ്സഹായത 
*ഒരു കക്ഷിയോട് താൽപര്യമുള്ളയാൾ - പക്ഷപാതി 
*ഒന്നാമൻ -പ്രഥമഗണനീയൻ 
*പന്ത്രണ്ടുവർഷക്കാലം - വ്യാഴവട്ടം 
*എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം 
*അനുജനോടൊപ്പമുള്ളവൻ - സാനുജൻ 
*എത്തിച്ചേരാൻ സാധിക്കാത്തത് - അപ്രാപ്യം 
*വർണ്ണിക്കാൻ സാധിക്കാത്തത് - അവർണ്ണനീയം 
*വിനയത്തോടുകൂടിയവൻ - വിനീതൻ 
*ക്ഷോഭിച്ചവൻ -ക്ഷുഭിതൻ 
*ജനിച്ച സ്ഥലം - ജന്മഭൂമി 
*മൂന്നു കവികൾ - കവിത്രയം 
*യുദ്ധം ചെയ്യുന്നവൻ - യോദ്ധാവ് 
*ദൂരെ സ്ഥിതിചെയ്യുന്നത് - ദൂരസ്ഥം 
*വ്യാകരണം അറിയുന്നവൻ - വൈയാകരണൻ 
*മുനിയുടെ ഭാവം - മൗനം 
*ഇന്ദ്രജാലത്തിന്റെ ഭാവം -ഐന്ദ്രജാലികം 
*ഭവിച്ചത് - ഭാവം 
*കടന്നു കാണുന്നവൻ - ക്രാന്തദർശി 
*എന്നെന്നും ജീവിക്കുന്നവൻ - ചിരഞ്ജീവി 
*ഒന്നായിരിക്കുന്ന അവസ്ഥ - ഏകത്വം 
*കാമമില്ലാത്തത് - നിഷ്കാമം 
*പക്ഷഭേദമില്ലാത്തവൻ -നിഷ്പക്ഷൻ 
*ന്യായശാസ്ത്രം പഠിച്ചവൻ — നൈയാമികൻ 
*അന്യന്റെ ഭാര്യ - പരദാരം(പരകളത്രം) 
*അന്യന്റെ ശരീരം - പരകയം 
*ഇന്ദ്രിയങ്ങൾക്കു വിഷയമാകാത്ത അറിവ്-പരോക്ഷജ്ഞാനം 
*അന്യനു ചെയ്തു കൊടുക്കുന്ന ഉപകാരം-പരോപകാരം 
*പ്രധാനനദിയിൽ വന്നു ചേരുന്ന ചെറിയ നദി- പോഷകനദി
*സ്വദേശംവിട്ട് അകലെ പോയി താമസിക്കുന്നവൻ-പ്രവാസി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.