Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 22 (പ്രതിരോധം 12)
#1

കക്രപ്പാറ
1.ഗുജറാത്തിലെ കക്രപ്പാറ ആണവനിലയം 1993 മെയ 6 ന് ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. 
 
2.ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽവന്ന വർഷം?
*ഡിസംബർ 16, 1985 (കൽപ്പാക്കം)
 
3.FBTR-ൽ ഉപയോഗിക്കുന്ന ഇന്ധനം?
*പ്ലൂട്ടോണിയം യുറേനിയം മിശ്രിതം
 
4.ഫാസ്റ്റ് ബ്രീഡർ ടെക്നോളജിയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?
*7
 
5.പ്ലൂട്ടോണിയം, യുറേനിയം കാർബൈഡ് എന്നിവ ആണവ ഇന്ധനമായി ഉപയോഗിച്ച ആദ്യ രാജ്യം?
*ഇന്ത്യ
 

BARC
6.ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസർച്ച് സെന്റർ?
*BARC
 
7.BARC മുൻപ് അറിയപ്പെട്ടിരുന്നത്?
*ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്
 
8.BARC ന് ആ പേരു നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
*ഇന്ദിരാഗാന്ധി(1967-ൽ)
 
9.BARC ന്റെ ആദ്യ ഡയറക്ടർ?
*ഹോമി എച്ച്. ജെ. ഭാഭ
 
10.BARC ന്റെ ആസ്ഥാനം?
*ട്രോംബെ
 
11.BARC ന് കീഴിലുള്ള പ്രധാന ആറ്റോമിക് റിയാക്ടറുകൾ?
*അപ്സര,സിറസ്, ധ്രുവ, കാമിനി, പൂർണിമ !, പൂർണിമ II, പൂർണിമ III, സെർലീന
 

കൂടംകുളം
12.കൂടംകുളം അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ജില്ല?
*തിരുനെൽവേലി (തമിഴ്നാട്)
 
13.കൂടംകുളം പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?
*റഷ്യ
 
14.കൂടംകുളം പദ്ധതി ഒപ്പുവെച്ച വർഷം?
*1988 നവംബർ 20
 
15.കൂടംകുളം പദ്ധതിയിൽ ഒപ്പുവെച്ച വ്യക്തികൾ?
*രാജീവ് ഗാന്ധി (അന്നത്തെ പ്രധാനമന്ത്രി), മിഖായേൽ ഗോർബച്ചേവ് (അന്നത്തെ റഷ്യൻ പ്രസിഡന്റ്)
 
16.കൂടം കുളം പദ്ധതിയുടെ നിർമ്മാണത്തിനെതിരെ രംഗത്തുവന്ന നേതാവ്?
*എസ്.പി. ഉദയകുമാർ
 
17.കൂടം കുളം പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഇന്ത്യൻ സ്ഥാപനം ?
*NPCIL
 
18.കൂടംകുളം ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
*സമ്പുഷ്ട യുറേനിയം (യുറേനിയം 235)
 
19.കൂടംകുളം റിയാക്ടറിൽ ഉപയോഗിച്ചിരിക്കുന്ന മോഡേറേറ്റർ?
*മൃദുജലം (Light water)
 
20.അടുത്തിടെ കൂടംകുളം ആണവ നിലയത്തിന്റെ ഒന്നാം യൂണിറ്റ് രാജ്യത്തിന്റ സമർപ്പിച്ചവർ?
*നരേന്ദ്രമോദി, വ്ളാഡിമർ പുടിൻ
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.