Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 50 (ഗതാഗതം - 10)
#1

റോഡ് ഗതാഗതം.
1.ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?
*രണ്ട്
 
2.ഇന്ത്യയിൽ ദേശീയ പാതകളുടെ ആകെ നീളം?
*65,600 കി.മീ.
 
3.ഇന്ത്യയിലെ റോഡ് ശൃംഖലയുടെ ആകെ ദൈർഘ്യം?
*33 ലക്ഷം കിലോമീറ്റർ
 
4.ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന റോഡ് ശൃംഖല?
*ഗ്രാമീണ റോഡുകൾ (26,50,000 കി.മീ.)
 
5.രാജ്യത്തിന്റെ റോഡ് ശൃംഖലയുടെ എത്ര ശതമാനമാണ് ദേശീയ പാതകൾ?
*2 ശതമാനം
 
6.ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?
*മഹാരാഷ്ട്ര
 
7.വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ബസ് സർവ്വീസ്?
*പിങ്ക് എക്സ്പ്രസ് (ഡൽഹി - ലഖ്നൗ)
 
8.ഗ്രീൻഫീൽഡ് എക്സ്പ്രസ്വേ ബന്ധിപ്പിക്കുന്നത്?
*ഡൽഹി -ജയ്പൂർ
 
9.ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവ്വഹിക്കുന്നത്?
*നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
 
10.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനമാരംഭിച്ച വർഷം?
*1995
 
11.വാഹനങ്ങൾക്ക് അന്തർസംസ്ഥാന തലത്തിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നാഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്നത്?
*1975
 

New Info
12.ലോകത്തിൽ ആദ്യമായി ഡ്രൈവർ ഇല്ലാതെയുള്ള ബസ് സർവ്വീസ് ആരംഭിച്ച നഗരം?
*ലയോൺ (ഫ്രാൻസ്)
 

ആൻഡമാൻ ട്രങ്ക് റോഡ്
13.ആൻഡമാൻ ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
*പോർട്ടബ്ലയർ-മായാസുന്ദർ
 
14.മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയ പാത?
*ആൻഡമാൻ ട്രങ്ക് റോഡ് (N.H. - 223)
 
15.ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ് എന്നറിയപ്പെടുന്നത്?
*ആൻഡമാൻ ട്രങ്ക് റോഡ്
 

Queen’s Way
16.ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെ നീളുന്ന പാത?
*രാജ്പഥ് (ഇവിടെയാണ് റിപ്പബ്ലിക്ക് ദിന പരേഡുകൾ നടക്കുന്നത്)
 
17.Queens Way എന്നറിയപ്പെടുന്നത്?
*ജൻപഥ് (ന്യൂഡൽഹി)
 
18.രൂപകൽപന ചെയ്തത്?
*എഡ്വിൻ ല്യൂട്ടിൻസ്
 

ഓർത്താൽ ഒരു മാർക്ക്
19.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത?
*NH -44 (വാരണാസി - കന്യാകുമാരി)
 
20.ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത?
*NH-966 B (കുണ്ടന്നൂർ-വെല്ലിംഗ്ടൺ)
 

ഭാരത് മാല
21.ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി?
*സുവർണ്ണ ചതുഷ്കോണം
 
22.അസമിലെ സിൽച്ചാറിനെയും ഗുജറാത്തിലെ പോർബന്തറിനെയും ബന്ധിപ്പിക്കുന്ന പദ്ധതി?
*ഈസ്റ്റ്-വെസ്റ്റ് ഇടനാഴി
 
23.ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്ന ഏറ്റവും വലിയ റോഡ് വികസന പദ്ധതി?
*ഭാരത് മാല ഹൈവേ പദ്ധതി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.