Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 82 (ഗതാഗതം - 25)
#1

1.ഒരു ഉപഗ്രഹ തുറമുഖം എന്ന നിലയിൽ ചെന്നൈ തുറമുഖത്ത് ഇറക്കുമതി ചെയ്തിരുന്ന കൽക്കരി കൈകാര്യം ചെയ്യാനായി ആരംഭിച്ച തുറമുഖം?

*എണ്ണൂർ
 
2.തൂത്തുക്കുടി തുറമുഖത്തിലെ പ്രധാന കയറ്റുമതി ഉൽപന്നം?
*ഉപ്പ്
 
3.കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി?
*ഹൂഗ്ലി
 
4.ബംഗാൾ ഉൾക്കടലിൽ തുറമുഖം സ്ഥിതി ചെയ്യുന്ന തുറമുഖം?
*ഹാൽഡിയ
 
5.തെക്കനേഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*വിശാഖപട്ടണം
 
6.ഡോൾഫിൻ നോസ്, റോസ്ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം?
*വിശാഖപട്ടണം
 
7.ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ മേജർ തുറമുഖം?
*വിശാഖപട്ടണം (ആന്ധ്രാപ്രദേശ്)
 
8.ഇന്ത്യയിലെ ഏക കരബന്ധിത (land locked) തുറമുഖം?
*വിശാഖപട്ടണം
 

കപ്പൽ നിർമ്മാണശാലകൾ
9.The Shipping Corporation of India Ltd.സ്ഥാപിതമായ വർഷം?
*1961 ഒക്ടോബർ 2 (മുംബൈ)
 
10.SCI പബ്ലിക് ലിമിറ്റഡ് കമ്പനിയായ വർഷം?
*1992 സെപ്തംബർ 18
 
11.SCI യ്ക്ക് മിനിരത്ന പദവി ലഭിച്ച വർഷം?
*2000 ഫെബ്രുവരി 24
 
12.ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല?
*കൊച്ചിൻ ഷിപ്പ്യാർഡ്
 
13.ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് സ്ഥിതി ചെയ്യുന്നത്?
*വിശാഖപട്ടണം
 
14.ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് സ്ഥാപിച്ചത്?
*വാൽ ചന്ദ് ഹീരാചന്ദ് (1941)
 
15.തുടക്കത്തിൽ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് അറിയപ്പെട്ടിരുന്നത്?
*സിന്ധ്യാ ഷിപ്പ്യാർഡ്
 
16.ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പൽ നിർമ്മാണ കേന്ദ്രം?
*നിർദ്ദേശ് (NIRDESH - National Institute for Research and Development in Ship Building)
 

പുതിയ തുറമുഖങ്ങൾ
17.ഇന്ത്യയുടെ സഹായത്തോടുകൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?
*ചബഹാർ തുറമുഖം (Chabahar port)
 
18.ചൈനയുടെ സഹായത്തോടുകൂടി പാകിസ്ഥാനിൽ നിർമ്മിക്കുന്ന തുറമുഖം?
*ഗ്വാഡർ തുറമുഖം (Gwadar port)
 
19.ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം?
*ഹാമ്പൻറ്റോട്ട തുറമുഖം (Hambantota port)
 

ഇന്ത്യയുടെ മുത്ത്
20.ഇന്ത്യ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്നത്?
*കാണ്ട്ല തുറമുഖം
 
21.കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം?
*കൊൽക്കത്ത തുറമുഖം
 
22.പൂർവ്വതീര രത്നം എന്നറിയപ്പെടുന്ന ഇന്ത്യൻ തുറമുഖം?
*വിശാഖപട്ടണം
 
23.ഇന്ത്യൻ തുറമുഖങ്ങക്കിടയിലെതിളക്കമുള്ള രത്നംഎന്നറിയപ്പെടുന്നത്?
*വിശാഖപട്ടണം
 
24.‘ഇന്ത്യയുടെ മുത്ത്എന്നറിയപ്പെടുന്ന തുറമുഖം?
*തൂത്തുക്കുടി
 

Rare fact
25.നാവിക ഗതാഗത മേഖലയിൽ ഏറ്റവും വലിയ വ്യാപാരക്കപ്പൽ സമുച്ചയമുള്ള രാജ്യം?
*ഇന്ത്യ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.