Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 109 (വിദ്യാഭ്യാസം-5)
#1

1.ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
*മൗലാനാ അബുൾ കലാം ആസാദ് (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി)
 
2.ഇന്ത്യയിൽ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
*ഡോ. എസ്. രാധാകൃഷ്ണൻ
 
3.വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഏതു ഭരണഘടന ഭേദഗതിയിലൂടെയാണ്?
*1976 -ലെ 42-o ഭേദഗതി
 
4.6-നും 14-നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി?
*2002-ലെ 86-o ഭേദഗതി (വകുപ്പ് 21-) 93-o ഭേദഗതി ബിൽ
 

സർവ്വകലാശാലകൾ
5.ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
*കൊൽക്കത്ത മെഡിക്കൽ കോളേജ് (1835)
 
6.ഇന്ത്യയിലെ ആദ്യത്തെ വനിത കോളേജ്?
*ബെഥുൻ കോളേജ്, കൊൽക്കത്ത (1879)
 
7.ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?
*കൊൽക്കത്ത (1857)
 
8.ഇന്ത്യയിൽ പാശ്ചാത്യവിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?
*കൊൽക്കത്തെ സർവ്വകലാശാല
 
9.ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവ്വകലാശാല?
*കൊൽക്കത്തെ സർവ്വകലാശാല
 
10.ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ ആദ്യ (JNU) വൈസ് ചാൻസിലർ?
*ജി പാർത്ഥസാരഥി
 
11.1901- ശാന്തിനികേതൻ സ്ഥാപിച്ച കവി?
*രബീന്ദ്രനാഥ ടാഗോർ
 
12.ശാന്തിനികേതൻവിശ്വഭാരതിയായിത്തീർന്ന വർഷം?
*1921
 
13.പ്രധാനമന്ത്രി ചാൻസിലറായിട്ടുള്ള സർവ്വകലാശാല?
*വിശ്വഭാരതി സർവ്വകലാശാല
 
14.വിശ്വഭാരതി സർവകലാശാലയുടെ ആപ്തവാക്യം?
*യത്ര വിശ്വം ഭവത്യേകനീഡം ( ലോകം ഒരു പക്ഷി കൂടുപോലെയാകുന്നു)
 
15.ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസ്സാക്കിയ വർഷം?
*1904
 
16.ഇന്ത്യയിലെ സെൻട്രൽ യൂണിവേഴ്സിറ്റികളുടെ എണ്ണം?
*22
 

തെറ്റിക്കരുത്
17.സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?
*ഹൈദരാബാദ്
 
18.സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?
*മൈസൂർ
 

സാക്ഷരതയിൽ ഒന്നാമതെത്തുമ്പോൾ
19.സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരം?
*കോട്ടയം (1989)
 
20.സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല?
*എറണാകുളം (1990)
 
21.സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
*കേരളം
 
22.കേരളം സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം?
*1991
 

ദിനങ്ങൾ അടുത്തറിയാൻ
*അന്തർദേശീയ വിദ്യാർത്ഥി ദിനം -നവംബർ 17
*അന്താരാഷ്ട്ര സാക്ഷരതാദിനം- സെപ്തംബർ 8
*അന്താരാഷ്ട്ര മാതൃഭാഷാദിനം -ഫെബ്രുവരി 21
*ലോക പുസ്തകദിനം -ഏപ്രിൽ 23
*ദേശീയ ഹിന്ദി ദിനം-സെപ്തംബർ 14
*വായനാ ദിനം -ജൂൺ 19
*ദേശീയ വിദ്യാഭ്യാസ ദിനം -നവംബർ 11
*ദേശീയ അധ്യാപക ദിനം -സെപ്തംബർ 5
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.