Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 203 (കോഡിങ്ങും ഡീക്കോഡിങ്ങും 2 )
#1

സമാനബന്ധങ്ങൾ  (Analogy)
തന്നിരിക്കുന്ന ബന്ധത്തിലൂടെ ഓപ്ഷനിൽ നിന്നും യോജിച്ചവ തെരഞ്ഞെടുക്കുന്നതാണ് ഈ വിഭാഗത്തിൽ  ഉൾപ്പെടുന്നത്.

മാതൃകാചോദ്യങ്ങൾ
ഒട്ടകത്തിന് മരുഭൂമി എന്ന പോലെയാണ് പെൻഗ്വിന് 
(a) ആകാശം          (b) വെള്ളം
(c ) കര                    (d) ധ്രുവപ്രദേശം 
ഉത്തരം (d)
ഒട്ടകം മരുഭൂമിയിൽ കാണപ്പെടുന്നതു പോലെ പെൻഗ്വിൻ ധ്രുവപ്രദേശത്ത് കാണപ്പെടുന്നു.
2.സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഹിമപാളി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
(a) ശീതം                  (b) ഐസ് 
(c ) പർവതം            (d) ഗുഹ 
ഉത്തരം (b)
സമുദ്രത്തിൽ വെള്ളം കാണുന്നതുപോലെ ഹിമപാളിയിൽ ഐസ് കാണപ്പെടുന്നു.
3.മഞ്ഞുകാലത്ത് കമ്പിളിയെന്നപോലെ വേനൽക്കാലത്ത്
(a) സിൽക്ക്  (b) വെൽവറ്റ്       (c ) പരുത്തി   (d) നൈലോൺ 
ഉത്തരം (c )
ഓരോ കാലാവസ്ഥയിലും ധരിക്കുന്ന വസ്ത്രങ്ങളാണ് പറഞ്ഞിരിക്കുന്നതു. വേനൽകാലത്ത് പരുത്തി വസ്ത്രങ്ങളാണ്  ധരിക്കുന്നത്.
നിരക്ഷരത : വിദ്യാഭ്യാസം : : വെള്ളപൊക്കം : ?
(a) പാലം                     (b) നദി 
(c ) മഴ                          (d) അണക്കെട്ട് 
ഉത്തരം (d)
നിരക്ഷരത, വിദ്യാഭ്യാസത്താൽ മാറ്റപ്പെടുന്നതുപോലെ അണക്കെട്ട നിർമ്മിച്ച വെള്ളപൊക്കം തടയാം.
5. 4 : 64: .5: ? 
(a) 25         (b) 625      (c )125        (d)75
ഉത്തരം (c )
യഥാക്രമം സംഖ്യകളും അവയുടെ ക്യൂബുമാണ് തന്നി രിക്കുന്നത്.
6.സച്ചിന് ക്രിക്കറ്റ് എന്ന പോലെയാണ് ബൈച്ചിങ് ബുട്ടിയക്ക്
(a) ഫുട്ബോൾ     (b) ഹോക്കി   (c ) ഗോൾഫ്  (d) ചെസ് 
ഉത്തരം : (a)


പരിശീലന പ്രശ്നങ്ങൾ 
1.മധ്യ പ്രദേശ് വജ്രവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ കർണാടകം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
(a)വെള്ളി          (b)ചെമ്പ്       (c )സ്വർണം        (d)ഇരുമ്പ് 
2.  വൃക്ക : നെ ഫ്രോളജി : : കരൾ  : ?
(a)ഹീമറ്റോളജി                            (b)സൈറ്റോളജി  
(c )ഓഫ്തോൽമോളജി                (d)ഹെപ്പറ്റോളജി 
3.പ്രധാനമന്ത്രി രാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നതു
പോലെ ആരാണ് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
(a) മുഖ്യമന്ത്രി             (b) ഗവർണർ
(c ) ആഭ്യന്തരമന്ത്രി     (d) ചീഫ് സെക്രട്ടറി
4.ജൂൾ : ഊർജ്ജം : : ഡെസിബെൽ : ? 
(a) വൈദ്യുത പ്രവാഹം (b) പ്രകാശം 
(c ) ദൂരം                            (d) ശബ്ദം 
5. ദിവസം : വർഷം : : വാക്കുകൾ : ?
(a) പദസമ്പത്ത്            (b) നിഘണ്ടു
(c )ഭാഷ                         (d)പുസ്തകം 
6.ജ്ഞാനം  : പഠനം : വൈദഗ് ദ്ധ്യം : ?
(a)സർക്കസ്         (b)പുസ്തകം         (c )കല     (d)പരിശീലനം 
7.കണ്ണ് : കാഴ്ച : : മൂക്ക് : ?
(a)ഗന്ധം              (b)സ്പർശം       (c )മുഖം        (d)തുമ്മൽ 
8. സ്കർവി : വിറ്റാമിൻ സി : : ബെറിബെറി : ?
(a)വിറ്റാമിൻ - എ                  (b)വിറ്റാമിൻ - ബി 
(c ) വിറ്റാമിൻ - ഇ                 (d)വിറ്റാമിൻ - ഡി 
9.343 : 49 : : 7 :?
(a)3              (b) 7        (c )1               (d)9
10.ഇൻസുലിൻ : ഡയബെറ്റിസ് : : കാത്സ്യം :
(a) കാഷിയോർക്കർ            (b) കണ 
(c )അനീമിയ                           (d) ഹീമോഫീലിയ


ഉത്തരങ്ങൾ 
1 (c )         2 (d)         3 (a)          4 (d)      5(b)
 6 (d)        7 (a)         8 (b)          9(c )      10(b)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.