Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 204 (കോഡിങ്ങും ഡീക്കോഡിങ്ങും 3 )
#1

ഒറ്റയാനെ കണ്ടെത്തൽ  (Oddman Out)
ഒരു കൂട്ടം നമ്പറുകളിൽ നിന്നോ അക്ഷരങ്ങളിൽ നിന്നോ വാക്കുകളിൽ നിന്നോ കൂട്ടത്തിൽപ്പെടാത്തത് ഏതെന്ന് കണ്ടുപിടിക്കുന്ന രീതിയാണ് ഒറ്റയാനെ  കണ്ടെത്തൽ (Oddman Out)
മാതൃകാ ചോദ്യത്തങ്ങൾ
(a) നടക്കുക      (b) ഓടുക   
(c ) ഉറങ്ങുക    (d) നീന്തുക
ഉത്തരം : (c )
മറ്റ് പ്രവൃത്തികളിൽ ശരീരം ചലനാവസ്ഥയിലാണ്
(a) മഹാനദി (b) കാവേരി  (C ) നർമ്മദ് (d) കൃഷ്ണ 
ഉത്തരം : (c )
മറ്റെല്ലാ നദികളും ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
(a)       (b)          (c )         (d) 
ഉത്തരം: (c )
മറ്റെല്ലാ  സംഖ്യകൾക്കും പൂർണമായ വർഗമൂലങ്ങളുണ്ട് 
 (a) ചെമ്പ്                  (b) അൽനിക്കോ
(c ) അലൂമിനിയം      (d)ഇരുമ്പ് 
ഉത്തരം:  (b) 
അൽനിക്കോ ഒരു ലോഹസങ്കരമാണ്. മറ്റെല്ലാം ലോഹങ്ങളാണ്. 
(a) 20 T      (b)17 Q        (c )10J         (d) 23V
 ഉത്തരം: (d)
A മുതൽ Z വരെ 1 മുതൽ 26 വരെയുള്ള വിലകൾ
നൽകിയിരിക്കുന്നു. 23W ആണ് 23V യ്ക്ക് പകരം വരേണ്ടത്.
(a) 21        (b) 49          (c ) 63        (d) 85
ഉത്തരം : (d) ബാക്കിയെല്ലാം 7 ന്റെ ഗുണിതങ്ങളാണ്
പരിശീലന പ്രശ്നങ്ങൾ 
1.(a)ചതുരം                    (b)ത്രികോണം 
  (c ) ദീർഘചതുരം        (d)വൃത്തം 
2.(a)പേന      :  മഷി 
   (b)വിദ്യാലയം  : വിദ്യാർത്ഥി
   (c )തോട്ടം  : തോട്ടക്കാരൻ 
   (d)നദി   : ജലം 
3.(a)ഡയമണ്ട്            (b)സിലിക്ക 
  ©ഗ്രാഫൈറ്റ്            (d)ഓസോൺ 
4.(a)ജനുവരി             (b)സെപ്റ്റംബർ
   (c )മാർച്ച്                (d) ജൂലൈ 
5.(a)ടെണ്ടുൽക്കർ        (b)ഗാംഗുലി 
   (c )ബൂട്ടിയ                 (d)ദ്രാവിഡ് 

ഉത്തരങ്ങൾ 
1.(d)        2.(c )         3.(b)          4.(b)        5.(c )


ശ്രീനിവാസ രാമാനുജൻ  (1887-1920)
തമിഴ്നാട്ടിലെ ഈറോഡിൽ ജനിച്ച രാമാനുജൻ കുട്ടിക്കാലത്തെ ഗണിത ശാസ്ത്രത്തിൽ തത്പരനായിരുന്നു. 13-ാം വയസ്സിൽ തന്നെ അദ്ദേഹം  പ്രശസ്തമായ 3 ലോണിയുടെ ത്രികോണമിതിയിലെ എക്സ് പ്രശ്നങ്ങളും നിർദ്ധാരണം ചെയ്തു. 1914-ൽ രാമാനുജന്റെ ഗണിത ശാസ്ത്ര സിദ്ധാന്തങ്ങൾ കാണാനിടയായ ജി .എച്ച് ഹാർഡി രാമാനുജനെ കേംബ്രിഡ്ജി ലേക്ക് ക്ഷണിച്ചു. ട്രിനിറ്റി കോളേജിലെ ഫെല്ലോ  ആയി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഭാരതീയനാണ്. ആൾജിബ്രായിൽ അമൂല്ല്യങ്ങളായ സിദ്ധാന്തങ്ങൾ അദ്ദേഹം  കണ്ടെത്തി ‘1729’ എന്നത്  രാമാനുജൻ സംഖ്യ  എന്ന  പേരിൽ അറിയപ്പെടുന്നു. 2012 ദേശീയ ഗണിത വർഷമായും കൂടാതെ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായും ആഘോഷിക്കുന്നു. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് മദ്രാസ് യൂണിവേഴ്സിറ്റി രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.


ആർക്കിമിഡീസ് (B.C. 287 - B.C. 212)
ഭൗതിക ശാസ്ത്രത്തിനു പുറമെ ഗണിത ശാസ്ത്രത്തിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഗ്രീക്ക് ശാസ്ത്രജ്ഞനാണ് ആർക്കിമിഡീസ് ഗോളത്തിന്റെ ഉപരിതല വിസ്തീർണം യുടെ വില മുതലായവ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ്. ആർക്കിമിഡീസിന്റെ ഗണിത ശാസ്ത്ര  കണ്ടുപിടിത്തങ്ങളാണ് 'Calculus’ എന്ന ഗണിത ശാസ്ത്ര ശാഖയ്ക്ക് .B 6:212 ൽ ആർക്കിമിഡീസിനെ റോമൻ പട്ടാളക്കാർ കൊലപ്പെടുത്തുകയായിരുന്നു.
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.