Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 231 (കോഡിങ്ങും ഡീക്കോഡിങ്ങും -13)
#1

7.രോഹിത് രാഹുലിന്റെ മകനാണ്. ലക്ഷ്മി രാഹുലിന്റെ സഹോദരിയാണ്. ലക്ഷ്മിയ്ക്ക്   അപ്പു എന്ന മകനും ശ്രീജ എന്ന മകളുമുണ്ട്. വാസു അപ്പിവിന്റെ  അമ്മാവനാണ്.എങ്കിൽ രാഹുൽ വാസുവിന്റെ ആരാണ് ? 

(a)സഹോദരൻ             (b)അച്ഛൻ 
(c ) സഹോദരി             (d)ഭർത്താവ് 
ഉത്തരം  : (a)

8.രാഹുലിന്റെ അമ്മ മോണിക്കയുടെ അച്ഛന്റെ ഒരേയൊരു മകളാണ്. എന്നാൽ മോണിക്കയുടെ ഭർത്താവിന് രാഹു ലുമായുള്ള ബന്ധം എന്ത്?
(a) അമ്മാവൻ (b) അച്ഛൻ © അമ്മ  (d) സഹോദരി 
ഉത്തരം (b)
രാഹുലിന്റെ അമ്മ  മോണിക്കയുടെ അച്ഛന്റെ ഒരേ യൊരുമകൾ 
അതായത് രാഹുലിന്റെ അമ്മ  മോണിക്ക 
മോണിക്കയുടെ ഭർത്താവ് രാഹുലിന്റെ അച്ഛനാണ്.
9.ട്രെയിനിൽ അടുത്തിരുന്ന് യാത്ര ചെയ്ത രാഹുലിനെ സീത, വിഷ്ണുവിന് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്, 'ഇവൻ എന്റെ ഭർത്താവിന്റെ ഭാര്യയുടെ മകന്റെ സഹോദരനാണ്? എന്നാൽ രാഹുലിന് സീതയോടുള്ള ബന്ധം എന്ത്? 
(a) ഭർത്താവ്          (b)കസിൻ     (c )മകൻ        (d)അനന്തരവൻ 
ഉത്തരം © 
സീതയുടെ ഭർത്താവിന്റെ ഭാര്യയുടെ  മകന്റെ  സഹോദരൻ സീതയുടെ മകൻ 
സീതയുടെ മകനാണ് രാഹുൽ.
10.A യുടെ മകനാണ് D.E,C യെ വിവാഹം കഴിച്ചു.B യുടെ  മകളാണ്C എന്നാൽ E യുടെ ആരാണ് D ?
(a)സഹോദരൻ                        (b)ഭാര്യാ സഹോദരൻ 
(c ) അമ്മാവൻ                         (d)ഭാര്യാപിതാവ് 
ഉത്തരം (b)
A യുടെ മകനാണ് E , C യെയാണ് വിവാഹം കഴിച്ചിരുന്നത് .
D,E യുടെ ഭാര്യ സഹോദരനാണ് 


പരിശീലന പ്രശ്നങ്ങൾ 
1.സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?
 (a) മകൾ  (b) മരുമകൾ (c ) പൗത്രി  (d)ഭാര്യ 
2.റിഷിൻ രാകേഷിന്റെ അമ്മാവന്റെ ഒരേയൊരു സഹോദ രിയുടെ മകളുടെ അച്ഛന്റെ അമ്മയുടെ സഹോദരനാണ്. എങ്കിൽ റിഷിൻ രാകേഷിന്റെ ആരാണ്? 
 (a) അച്ഛൻ (b) സഹോദരൻ (c ) മരുമകൻ (d) മുത്തച്ഛൻ
3.P,Q വിന്റെ സഹോദരനാണ്. R.P യുടെ സഹോദരിയാണ്. S. R. ന്റെ പുത്രനാണ്. Sന് Q വിനോടുള്ള ബന്ധമെന്ത്?
 (a) പുത്രൻ                      (b) അനന്തിരവൻ   
(c ) സഹോദരൻ              (d) അച്ഛൻ 
4.സുമിതയും ജ്യോതിയും കവിതയും സഹോദരിമാരാണ് ആനന്ദ്, സുമിതയുടെ മകനും ദിവ്യ ജ്യോതിയുടെ മകളും അർച്ചന, കവിതയുടെ മകളുമാണ്. പ്രിയ ആനന്ദിന്റെ മകളാണെങ്കിൽ കവിതയും പ്രിയയും തമ്മിലുള്ള ബന്ധമെന്ത്?
(a) സഹോദരി       (b) അമ്മൂമ്മ  
(c ) 'അമ്മ                    (d) മകൾ
5.ഗോപാലിനെ ചൂണ്ടി കാണിച്ചുകൊണ്ട് അനു ഇങ്ങനെ പറഞ്ഞു, "അവന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഒരേയൊരു മകനാണ് ഇവിടെ അനുവിന് ഗോപാലുമായുള്ള ബന്ധം എന്താണ് ?
(a) മകൾ                              (b) സഹോദരി
(c ) സഹോദരി മകൾ         (d) അമ്മായി

ഉത്തരങ്ങൾ 
 1.c          2.d        3.d           4.b       5.b
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.