Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 232 (കോഡിങ്ങും ഡീക്കോഡിങ്ങും -14)
#1

സ്ഥാനനിർണയ  പരിശോധന (Ranking Test)

വ്യക്തികളുടെയോ വസ്തുക്കളുടെയോ സ്ഥാനത്തെ സംബന്ധിച്ച പ്രശ്നങ്ങളാണ് ഈ ഭാഗത്ത് ഉൾപ്പെടുന്നത്.

മാതൃകാ ചോദ്യങ്ങൾ 
1.A, B- യെക്കാൾ ചെറുതും E യെക്കാൾ വലുതുമാണ് E, D യെക്കാൾ വലുതാണ്. എങ്കിൽ ഏറ്റവും ചെറുത് ആരാണ് 
(a)B        (b)A            (c )E       (d)D
ഉത്തരം  : (d)
ചെറുതിൽ നിന്ന് വലുതിലേക്ക് ക്രമമായി എഴുതിയാൽ
D<E<A<B
2. 50 കുട്ടികളുള്ള ഒരു ക്ലാസിൽ പ്രിയയുടെ സ്ഥാനം മുകളിൽ നിന്നും 13-ാമതാണ്. പ്രിയയുടെ സ്ഥാനം താഴെ നിന്നും എത്രാമതാണ് ?
(a) 37       (b)38        (c )13         (d)26
പ്രിയയുടെ സ്ഥാനം താഴെ നിന്നും (50 - 13) + 1-ാമതായിരിക്കും ?
അതായത് താഴെ നിന്നും 38-ാം മതായിരിക്കും.
3, ഒരു ക്യൂവിൽ അമ്മു മുന്നിൽ നിന്ന് എട്ടാമതും പിന്നിൽ നിന്ന് ഏഴാമതുമാണെങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
(a)14            (b)15       (c )13             (d)16
ഉത്തരം  : (c )
യഥാക്രമം ഇവരുടെ സ്ഥാനം താഴെ കൊടുക്കും വിധമാണ്
മകൻ അച്ഛൻ  മകൾ  'അമ്മ 
5.5. ഒരു ക്ലാസ് പരീക്ഷയിൽ ശാലിനി, വിജയികളുടെ റാങ്ക്
ക്രമത്തിൽ മുന്നിൽ നിന്നും പതിനാറാമതും പിന്നിൽ നിന്നും 29-ാമതുമാണ്. ആറുകുട്ടികൾ പരീക്ഷ എഴുതിയില്ല പേർ പരാജയപ്പെട്ടെങ്കിൽ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?
(a)40            (b)44           (c )50       (d)55
ഉത്തരം  : (d)
പരീക്ഷ വിജയിച്ച കുട്ടികൾ  = 16+29 - 1 = 44
പരീക്ഷ എഴുതാത്ത കുട്ടികൾ = 6
തോറ്റ കുട്ടികൾ = 5
ക്ലാസിലെ ആകെ കുട്ടികൾ = 44 + 6+5 = 55


പരിശീലന പ്രശ്നങ്ങൾ 
1.മനു ഒരു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ
നിന്ന് 9-ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?
 (a) 20          (b) 19              (c ) 22              (d) 21
2.രാഘവൻ ഒരു ക്യൂവിന്റെ മുന്നിൽ നിന്നും പിന്നിൽ
നിന്നും പതിനൊന്നാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേർ ഉണ്ടാകും? 
(a) 17              (b) 21                     (c ) 25                  (d) 22 
3.ഒരു ക്യൂവിന്റെ മധ്യത്തിൽ ഒരാൾ. ഒരാളിന്റെ മുന്നിൽ രണ്ടുപേർ. ഒരാളിന്റെ പിന്നിൽ രണ്ടുപേർ. ക്യൂവിലു ണ്ടാകുന്ന ആളുകളുടെ ഏറ്റവും കുറഞ്ഞ എണ്ണമെത്ര? 
(a) 5                (b)3                          (c ) 7                     (d) 4
4.51 ഉദ്യോഗാർത്ഥികൾ ഉയരത്തിന്റെ ക്രമത്തിൽ നിന്നപ്പോൾ അജയൻ ഇരുപതാമത്തെയാളാണ്. എന്നാൽ വരിയുടെ മറ്റേ അറ്റത്ത് നിന്ന് അയാളുടെ സ്ഥാനം എത്രയാണ്?
(a) 32              (b)31                           (c )30                        (d) 29
5.ആകെ 18 ആളുകളുള്ള ഒരു ക്യൂവിൽ അരുൺ മുൻപിൽ നിന്ന് ഏഴാമത്തെ ആളും ഗീതപുറകിൽപതിനാലാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട്?
(a) 1                (b)3                               (c ) 5                             (d) 7


ഉത്തരങ്ങൾ 
1.(d)          2.(b)         3.(b)             4.(a)        5.(a)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.