Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 234 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -8)
#1

1.പാരാലിമ്പിക്സ് നടക്കുന്നത് വേനൽക്കാല ഒളിംപിക്സിന് ശേഷം അതേ വേദിയിൽ വച്ചാണ്.

 
2.സ്റ്റോക്ക് മാൻഡിവില്ലി ഗെയിംസ് ആണ് പാരാലിമ്പിക്സ് ആയത്.ഇത് സംഘടിപ്പിച്ചത്?
*സർ ലൂസ് വിങ്ങ് ഗുട്ടമാൻ
 
3.ആദ്യ പാരാലിമ്പിക്സ് നടന്നത്?
*റോം (1960, 23 രാജ്യങ്ങൾ പങ്കെടുത്തു)
 
4.പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായി സ്വർണ മെഡൽ നേടിയ ഇന്ത്യക്കാരൻ?
*ദേവേന്ദ്ര (ജാവലിൻ ത്രോ,2004,ഏഥൻസ്)
 
5.പാരാലിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?
*ജപ്പാൻ (1964)
 
യൂത്ത് ഒളിംപിക്സ്
6.പ്രഥമ യൂത്ത് ഒളിംപിക്സ് നടന്ന വർഷം?
*2010
 
7.പ്രഥമ യുത്ത് ഒളിംപിക്സിന് വേദിയായ നഗരം?
*സിംഗപ്പൂർ
 
8.പ്രഥമ യൂത്ത് ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം?
*ലിയോയും മെർലിയും
 
9.യൂത്ത് ഒളിംപിക്സിന്റെ ബ്രാൻഡ് അംബാസിഡർ?
*യെലേന ഇസിൻബയേവ
 
10.പ്രഥമ യൂത്ത് ഒളിംപിക്സിന്റെ ഉദ്ഘാടനചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്?
*യുക്കി ഭാംബ്രി (ടെന്നീസ് താരം)
 
11.205 രാജ്യങ്ങൾ പ്രഥമ യൂത്ത് ഒളിംപിക്സിൽ പങ്കെടുത്തു
 
12.പ്രഥമ യൂത്ത് ഒളിംപിക്സിലെ ആദ്യ സ്വർണം നേടിയത്?
*യുക്ക് സാട്ടോ (ജപ്പാൻ)
 
13.ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ പെൺകുട്ടികളുടെ ഫീ സ്റ്റെൽ ഗുസ്തിയിൽ പൂജ ദത്ത നേടിയ വെള്ളി മെഡലാണ്
 
14.പ്രഥമ യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ മലയാളി ബാഡ്മിന്റൺ താരം?
*സുനിൽ കുമാർ പ്രണോയ് (വെള്ളി)
 
15.മെഡൽ നിലയിൽ ചൈന, റഷ്യ, ദക്ഷിണ കൊറിയ എന്നിവർ ആദ്യ മൂന്ന് സ്ഥാനം പങ്കിട്ടു.
 
16.പ്രഥമ യൂത്ത് ഒളിംപിക്സിൽ (2010) ഇന്ത്യയുടെ സ്ഥാനം-58, (6 വെള്ളി, 2 വെങ്കലം)
 
17.2014 യൂത്ത് ഒളിംപിക്സിന് വേദിയായത്?
*നാൻജിങ് (ചൈന)
 
18.2014 യൂത്ത് ഒളിംപിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയത്?
*ചൈന (38 സ്വർണം,ആകെ 57 മെഡലുകൾ)
 

കോമൺവെൽത്ത് ഗെയിംസ്
19.കോമൺവെൽത്ത് രാജ്യങ്ങൾ പങ്കെടുക്കുന്ന കായികമേള?
*കോമൺവെൽത്ത് ഗെയിംസ്
 
20.കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ച വർഷം?
*1930
 
21.കോമൺവെൽത്ത് ഗെയിംസിന്റെ ആദ്യവേദി?
*ഹാമിൽട്ടൻ (കാനഡ)
 
22.നാല് വർഷം കൂടുമ്പോഴാണ് ഗെയിംസ് നടക്കുന്നത്.
 
23.കോമൺവെൽത്ത് ഗെയിംസിന്റെ ആദ്യ പേര്?
*ബ്രിട്ടീഷ് എമ്പയർ ഗെയിംസ്
 
24.കോമൺവെൽത്ത് ഗെയിംസ് 1954 മുതൽ ബ്രിട്ടീഷ് എംപയർ ആന്റ് കോമൺവെൽത്ത് ഗെയിംസ് എന്നറിയപ്പെട്ടു.
 
25.1978 മുതലാണ് ഇന്നത്തെ പേര് നിലവിൽ വന്നത്.
 
26.ബ്രിട്ടന്റെ കോളനിയായിരുന്ന രാജ്യങ്ങൾ പങ്കെടുക്കുന്ന കായികമേള?
*കോമൺവെൽത്ത് ഗെയിംസ്
 
27.കോമൺവെൽത്ത് ഗെയിംസിന്റെ ആപ്തവാക്യം?
*Humanity. Equality, Destiny
 

വിന്റർ യൂത്ത് ഒളിമ്പിക്സ്
28.പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സ് 2012- ആസ്ട്രിയിലെ ഇൻസ്ബ്രക്കിൽ നടന്നു
 
29.പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?
*70
 
30.പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?
*യോഗ്
 
31.പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?
*ജർമ്മനി (8 സ്വർണമുൾപ്പെടെ 17 മെഡലുകൾ)
 

Venue
*Winter Youth Olympics 2012-Innsbrack (Austria)
*Winter Youth Olympics 2016 -Lillehammer (Norway)
*Summer Youth Olympics 2014 -Nanjing (china)
*Summer Youth Olympics 2018 -Buenos Aires (Argentina)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.