Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 360 (പ്രതിരോധം -5)
#1

1.ധനുഷ് എന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷണം നടത്തിയ യുദ്ധക്കപ്പൽ?
*INS സുഭദ്ര
 

നാഗ്
2.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?
*നാഗ്
 
3.ഫയർ ആന്റ് ഫോർഗറ്റ് രീതിയിലുള്ള മിസൈൽ (പരിധി 4 മുതൽ 7 കീ.മി.)?
*നാഗ്
 

ബ്രഹ്മോസ്
4.ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
*ബ്രഹ്മോസ്
 
5.1998 ഫെബ്രുവരി 12- ലെ ഇന്തോ-റഷ്യൻ ഉടമ്പടി പ്രകാരം തയ്യാറാക്കപ്പെട്ട മിസൈൽ?
*ബ്രഹ്മോസ്
 
6.ബ്രഹ്മോസിന്റെ വേഗത?
*2.5 - 2.8 മാക്ക്
 
7.അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നെല്ലാം ബ്രഹ്മോസ് വിക്ഷേപിക്കാനാകും.
 
8.'ബ്രഹ്മോസ് എന്ന പേരിന്റെ ഉപജ്ഞാതാവ്?
*.പി.ജെ. അബ്ദുൽകലാം
 
9.ഏതെല്ലാം നദികളുടെ പേരുകൾ കൂട്ടിച്ചേർത്താണ് ബ്രഹ്മോസിന് പേര് നൽകിയിരിക്കുന്നത്?
*ബ്രഹ്മപുത്ര ,മോസ്ക്കാവാ
 
10.ബ്രഹ്മോസിന്റെ ദൂരപരിധി?
*290 കി.മീ. (ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 600 കി.മീ. ആക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു)
 
11.2006 മുതൽ ബ്രഹ്മോസ് ഇന്ത്യൻ സായുധസേനയുടെ ഭാഗമാണ്
 

അഗ്നി
12.ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
*അഗ്നി
 
13.അഗ്നി 1 ആദ്യമായി പരീക്ഷിച്ച വർഷം?
*1989
 
14.അഗ്നി 1 ന്റെ ദൂരപരിധി?
*700 - 1250 കി.മീ.
 
15.അഗ്നി 2 ആദ്യമായി പരീക്ഷിച്ച വർഷം?
*1999
 
16.അഗ്നി 2 -ന്റെ ദൂരപരിധി?
*2000 - 3000 കി.മീ.
 
17.അഗ്നി 3 ആദ്യമായി പരീക്ഷിച്ച വർഷം?
*2006
 
18.അഗ്നി 3 വിജയകരമായി പരീക്ഷിച്ച വർഷം?
*2007 ഏപ്രിൽ
 
19.അഗ്നി 3 -ന്റെ ദൂരപരിധി?
*3500 കി.മീ.
 
20.അഗ്നി 4 ആദ്യമായി പരീക്ഷിച്ച വർഷം?
*2011
 
21.അഗ്നി 4-ന്റെ ദൂരപരിധി?
*4000 കി.മീ.
 

അസ്ത്ര
22.'ഭാവിയിലെ മിസൈൽഎന്നു വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ?
*അസ്ത്ര
 
23.അസ്ത്രയുടെ ആദ്യ പരീക്ഷണം നടന്നത്?
*2000 മെയ്
 
24.തദ്ദേശീയമായി വികസിപ്പിച്ച വ്യോമ-വ്യോമ മിസൈൽ?
*അസ്ത്ര
 

മിസൈൽ മാൻ ഓഫ് ഇന്ത്യ
25.‘മിസൈൽ മാൻ ഓഫ് ഇന്ത്യഎന്നറിയപ്പെടുന്നത്?
*.പി.ജെ.അബ്ദുൽ കലാം
 
26.‘മിസൈൽ വുമൺ ഓഫ് ഇന്ത്യഎന്നറിയപ്പെടുന്നത്?
*ടെസ്സി തോമസ്
 

New Info
27.അടുത്തിടെ ബ്രഹ്മോസ് മിസൈലുമായി സംയോജിപ്പിച്ചു കൊണ്ട് പരീക്ഷണം നടത്തിയ യുദ്ധവിമാനം?
*Sukhoi Su-30 MKI
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.