Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 365(ഗണിത ശാസ്ത്രം -37)
#1

ലാഭവും നഷ്ടവും (Profit & Loss)
(i)ലാഭം (Profit) = വിറ്റവില (selling Price) - വാങ്ങിയവില (Cost  Price)
(ii)നഷ്ടം = വാങ്ങിയവില - വിറ്റവില
(iii)ലാഭം % = ലാഭം*100/വാങ്ങിയവില
(iv)നഷ്ടം % = നഷ്ടം*100/വാങ്ങിയവില
(v)വിറ്റവില = ((100+ലാഭം % * വാങ്ങിയവില)/100)
(vi)വിറ്റവില = ((100 -നഷ്ടം%)/100) * വാങ്ങിയവില
(vii)വാങ്ങിയവില = ((100/)100 + ലാഭം %)* വിറ്റവില
(viii)വാങ്ങിയവില =((100)/100 - നഷ്ടം%)*വിറ്റവില
(ix) പരസ്യ വില  =  വിറ്റവില + ഡിസ്‌കൗണ്ട് 
(x)ഒരു കച്ചവടത്തിൽ x% ലാഭവും y%  നഷടവും ആയാൽ മൊത്തത്തിലുള്ള ലാഭം / നഷ്‍ട ശതമാനം 
 X - y - xy/100 % ആയിരിക്കും.
(xi)  ഒരു കച്ചടത്തതിൽ x%  ലാഭവും x%  നഷ്ടവുമായാൽ മൊത്തത്തിലുള്ള  നഷ്ട ശതമാനം x^2/100 % ആയിരിക്കും 


മാതൃകാ ചോദ്യങ്ങൾ 
1.1500 രൂപ വിലയുള്ള ഒരു സാധനം 10% ലാഭം കിട്ടണമെങ്കിൽ എന്തു വിലയ്ക്ക് വിൽക്കണം ?
(a)1600            (b)1650            (c )1700           (d)1750
ഉത്തരം (b)
SP = CP *((100+ ലാഭം %)/100)
= 1500 * ((100 +10)/100) = 1500*(110/100) = 1650
2. ഒരാൾ 400 രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റുവില എന്ത് ?
(a)500             (b)520               (c )405                   (d)480
ഉത്തരം (d)
SP = CP * ((100+20)/100) = 400*120/100 = 480
3.150 രൂപയക്ക്  ഒരു ജോഡി ചെരുപ്പുകൾ വിറ്റപ്പോൾ ഒരു വ്യാപാരിക്ക് 25% നഷ്ടം സംഭവിച്ചുവെങ്കിൽ ആ ചെരുപ്പുകളുടെ വാങ്ങിയ വില എന്ത് ?
(a)250 രൂപ           (b)180  രൂപ        (c )210 രൂപ          (d)200  രൂപ
ഉത്തരം (d)
വിറ്റവില (SP) = 150
CP = SP* (100/(100-25%) = 150 *100/75 = 200രൂപ 
4.ഒരാൾ മാങ്ങകൾ വിറ്റപ്പോൾ110 മാങ്ങകളുടെ  വാങ്ങിയ വില ലാഭമായി ലഭിച്ചെങ്കിൽ അയാളുടെ ലാഭശതമാനമെത്ര ?
(a)20%                  (b)10%            (c )25%                     (d)15%
ഉത്തരം (b)
100 മാങ്ങകളുടെ SP = 100 മാങ്ങകളുടെ CP = 
100SP = 100CP
CP/SP =100/110 = CP = 100 ഉം  SP = 100
ലാഭം = 110 - 100 = 10
ലാഭശതമാനം = 10/100 *100% = 10%
5.ഒരാൾ 1140 രൂപയ്ക്ക്  ഒരു ബാഗ് വിറ്റപ്പോൾ അയാൾക്ക് 5% നഷ്‌ടം സംഭവിച്ചു. 5%  ലാഭം കിട്ടാനായി അയാൾ എത്ര രൂപയ്ക്ക്  വിൽക്കണമായിരുന്നു ?
(a)1600 രൂപ                   (b)1260 രൂപ            (c )1380 രൂപ        (d)1410രൂപ 
ഉത്തരം (b)
S1,S2 എന്നിവ വിറ്റിവിലകളും x1,x2എന്നിവ ലാഭമോ നഷ്‌ടമോ ആയാൽ.

S1/100 +x1 = S2/100+x2
1140/100-5 = s2/100+5
1140/95      = S2/100+5
1140/95 = S2/105
1140*105 = 95*S2
S2 = 1140 * 105/95 = 1140*21/19 = 60*21 = 1260
5% ലാഭം കിട്ടാൻ അയാൾ ബാഗ് 1260 രൂപയ്ക്ക് വിൽക്കണം
1140×21 =60×21=1260
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.