Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 367(ഗണിത ശാസ്ത്രം -39)
#1

പരിശീലന പ്രശ്നങ്ങൾ 

1.ഒരാൾ ഒരു ബുക്ക് 50 രൂപയ്ക്ക് വാങ്ങിയിട്ട് 55 രൂപയ്ക്ക്
വിൽക്കുകയാണെങ്കിൽ ലാഭശതമാനമെന്ത്? 
(a) 10%           (b) 5 %             (c )15%             (d)5 ⅕%
2.ഒരു കമ്പ്യൂട്ടർ 20% നഷ്ടത്തോടെ 14500 രൂപയ്ക്ക് വിറ്റു വെങ്കിൽ എന്താണ് കമ്പ്യൂട്ടറിന്റെ വാങ്ങിയവില?
(a) Rs. 17400        (b) Rs. 15225            (c ) Rs. 18125         (d) Rs. 16800
3.റാണി 5 മാങ്ങ 3 രൂപ നിരക്കിൽ വാങ്ങി ഓരോ മാങ്ങയ്ക്കക്കും ഒരു രൂപ വെച്ച് വിൽക്കുന്നുവെങ്കിൽ ലാഭ ശതമാനം എന്താണ്?
(a) 50%               (b) 66%                 (c ) 45%             (d) 55%
4.10 സാധനങ്ങളുടെ വിറ്റ വില 8 സാധനങ്ങളുടെ വാങ്ങിയ വിലയ്ക്ക് തുല്യമാണെങ്കിൽ ലാഭ/നഷ്ട% എന്ത്?
 (a) 10%     (b) 20 % ലാഭം         (c ) 10% നഷ്ടം         (d) 20% നഷ്ടം
5.ഒരു ഫ്രിഡ്ജ് 7544 രൂപയ്ക്ക് വിറ്റപ്പോൾ 8% നഷ്ടം വന്നു. 5% ലാഭം കിട്ടാൻ അത് എത്ര രൂപയ്ക്ക് വിൽക്കണം?
 (a) 8520            (b) 84.80            (c ) 8610               (d) 8240
6.ഒരു സാധനം അതിന്റെ വാങ്ങിയ വിലയെക്കാൾ 5 രൂപ കൂട്ടി വിറ്റപ്പോൾ 4% ലാഭം കിട്ടി. എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര? 
(а) 80 രൂപ           (b)100 രൂപ        (c )120 രൂപ         (d)125രൂപ
7.ഒരു സാരി 170 രൂപയ്ക്ക് വിൽക്കണം. അതിന് 15%
ഡിസ്കൗണ്ട് അനുവദിക്കാൻ ഉദേശിക്കുന്നുവെങ്കിൽ
അതിന്റെ വില എത രൂപയായി പരസ്യപ്പെടുത്തണം? 
(a ) 180 രൂപ          (b) 190 രൂപ         (C ) 200 രൂപ        (d) 270 രൂപ
8.ഒരു കച്ചവടക്കാരൻ രണ്ടു വാച്ചുകൾ 500 രൂപ നിരക്കിൽ വിറ്റു. ഒന്നാമത്തെ വാച്ചിൽ നിന്നും അയാൾക്ക് 10% ലാഭം കിട്ടി. രണ്ടാമത്തേതിൽ 10% നഷ്ടം വന്നു. എങ്കിൽ മൊത്തം കച്ചവടത്തിൽ 
(a)1%  നഷ്ടം        (b)1% ലാഭം         (c )2% ലാഭം      (d)4% നഷ്ടം
9.കിലോഗ്രാമിന് 55 രൂപ വിലയുള്ള 4 കിലോഗ്രാം ചായ പ്പൊടിയും കിലോഗ്രാമിന് 45 രൂപ വിലയുള്ള 10 കിലോ, ഗ്രാം ചായപ്പൊടിയും കൂട്ടി കലർത്തി കിലോഗ്രാമിന് 50 രൂപ എന്ന നിരക്കിൽ വിൽക്കുന്നു. ലാഭശതമാനം എത്ര?
(a)450%/65       (b)300%/67         (c )540%/45       (d)700%/67
10.ഒരു പഴക്കച്ചവടക്കാരൻ 20 കിലോഗ്രാം പഴം വാങ്ങി, കുറച്ച് കേടായത് കാരണം വിറ്റപ്പോൾ 15 കിലോ ഗ്രാമിന്റെ മുടക്കുമുതലേ ഈടായുള്ളൂവെങ്കിൽ അയാളുടെ നഷ്ടം എത്ര ശതമാനം?
(a) 20%           (b)30%           (c ) 25%             (d)37.5%


ഉത്തരങ്ങൾ
1 (a)           2(c )          3 (b)           4 (d)                 5(c ) 
6 (d)            7(c )         8 (a)            9(b)                 10(c )
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.