Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 386 ( വിനോദ സഞ്ചാരം )
#1

*സമാനതകളില്ലാത്ത സാധ്യതകളാണ് ടൂറിസം രംഗത്തെ വിവിധ മേഖലകളിൽ വിജ്ഞാനവും തൊഴിൽ വൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകളെ കാത്തിരിക്കുന്നത്. 
*കേന്ദ്ര സംസ്ഥാന സർ ക്കാരുകൾ മുൻഗണന നൽകുന്ന മേഖലകളിലൊന്നായി ടൂറിസം മാറിക്കഴിഞ്ഞു. 
*അതുല്യഭാരതം, അതിഥി ദേവാ ഭവ കാംപെയ് നുകളും വിസ ഓൺ അറൈവൽ പോലുള്ള നൂതന പദ്ധതികളും വിവിധ സംസ്ഥാനങ്ങളിലായി വികേന്ദ്രീകരിച്ച ടൂറിസം മാസ്റ്റർ പ്ലാൻ പദ്ധതികളുമൊക്കെ ലക്ഷ്യം വെക്കുന്നത് .
*മെച്ചപ്പെട്ടവിനോദ സഞ്ചാര സേവ സംസ്കാരം തന്നെയാണ്  ഈ പദ്ധതികളെ ബലപ്പെടുത്തുന്ന രീതിയിൽ വിനോദ സഞ്ചാര മേഖലയിലെ വിദ്യാഭ്യാസവും ഇക്കഴിഞ്ഞ വർഷങ്ങളിൽ വളരെയധികം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്, വൊക്കേഷണൽ തലം മുതൽ തുടർച്ചയുണ്ടാകുന്ന തരത്തിൽ വിജ്ഞാനത്താടൊപ്പം വൈദഗ്ധ്യവും തൊഴിൽ പരിചയവും മുൻനിർത്തിയാണ് ടൂറിസം കോഴ്സുകളും പരിശീല നപരിപാടികളും ആവിഷ്കരിച്ചിട്ടുള്ളത്. 
*പരമ്പരാഗത ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം നവീന ആശയങ്ങൾ ടൂറിസം രംഗത്ത് പ്രയോഗത്തിൽ വരുത്തുന്നതിൽ കേരള ടൂറിസം എന്നും മുൻപന്തിയിലുണ്ട്. 
*കായലോര ടൂറിസം, ബീച്ച് ടൂറിസം എന്നിവയോടൊപ്പം ഉത്സവങ്ങളും വള്ളംകളികളും എന്നും കേരളത്തിലേക്ക് വിനോദസ ഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 
*അതോടൊപ്പം ആയുർവേദവും ഹോംസ്റ്റേകളും കൺവെൻഷൻ സെൻററുകളും പൈതൃകടൂറിസം പദ്ധതികളും കേരള ടൂറിസത്തിന് വൈവിധ്യം പകരുന്നതിൽ വലിയ പങ്കാണ് വഹിച്ചുപോരുന്നത്. 
*ഈ ഘടകങ്ങൾക്ക് പൂരകമായി നിലനിൽ ക്കുന്ന അംഗീകൃത ഹോട്ടൽ ശൃംഖലകൾ, ഇൻ ബൗണ്ട്-ആഭ്യന്തര ടൂർ ഓപ്പറേറ്റർമാർ, സേവന തത്പരരായ ടൂറിസം പ്രൊഫഷ ണലുകൾ, മെഗാ ടൂർ പ്രോജക്ട് മുസിരിസ് പൈതൃകപദ്ധതി, ഉത്തരവാദ ടൂറിസം, പൈതൃക ഗ്രാമങ്ങൾ പോലെയുള്ള വികസനപദ്ധതികൾ എന്നിവയൊക്കെ കേരള ടൂറിസത്തിന്റെ വൈവി ധ്യത്തിന്റെ നേർക്കാഴ്ചകളാണ്. *ദേശീയതലത്തിലും അന്തർ ദേശീയ തലത്തിലും കേരള ടൂറിസം മികച്ചരീതിയിൽ മുന്നേറുമ്പോഴും വിദ്യാസമ്പന്നരായ കേരളീയസമൂഹം ടൂറിസം രംഗത്തെ സാധ്യതകൾ മനസ്സിലാക്കുന്നതിലും അവ പ്രയോജനപ്പെടുത്തുന്നതിലും പിന്നിലാണ്. 
*ഹോസ്സിറ്റാലിറ്റി ടൂർ ഓപ്പറേഷൻസ്, ട്രാവൽ ഏജൻസീസ്, ഏവിയേഷൻ, ടൂർ ശൈഡിങ്, ഹെൽത്ത് ടൂറിസം, സ്പാകൾ, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ, സഞ്ചാരസാഹിത്യം, ഫോട്ടോഗ്രഫി, ബിസിനസ് കൺവെൻഷനുകൾ മീറ്റിങ്ങുകൾ, സർഫസ് ട്രാവൽ കമ്പനികൾ, ട്രാവൽ ഫെയറുകൾ, ഓൺ ലൈൻ ട്രാവൽ ബിസിനസുകൾ, ട്രാവൽ കൺസൾട്ടൻസി, ഹോംസ്റ്റേകൾ, ടൂറിസം കാർഗോ, ടൂറിസം ലോജിസ്റ്റിക്സ് എന്നീ മേഖ ലകളിലായി പല തലങ്ങളിൽ പ്രാവീണ്യം നേടിയ പ്രൊഫഷണലുകളുടെ സേവനം ടൂറിസം രംഗത്ത് അത്യന്താപേക്ഷിതമാണ്. 
*എന്നാൽ അവസരങ്ങളെപ്പറ്റി യുള്ള ധാരണപ്പിശകും ടൂറിസ ത്തിന്റെ ഓരോ മേഖലയിലും പ്രാവീണ്യം നേടാൻ ആവശ്യമായ വിദ്യാഭ്യാസത്തിന്റെയും പ്രവൃത്തി പരിചയത്തിന്റെയും  ന്യൂതനയും ഈ രംഗത്ത് തൊഴിപരമായി  മുന്നേറുന്നതിൽ നിന്ന്  യുവതലമുറയെ അകറ്റി നിർത്തുന്നു.
*ശരിയായ രീതിയിലുള്ള മാർഗനിർദേശങ്ങളും ഉപദേശങ്ങളും കൃത്യസമയത്ത് ലഭ്യമായാൽ ടൂറിസം രംഗത്ത് മികച്ച വിദ്യാഭ്യാസം നേടാനുതകുന്ന വാതായനങ്ങൾ .
*പുതുതലമുറയ്ക്ക് തുറന്നു കിട്ടും. ഇതോടൊപ്പ ടൂറിസംരംഗത്തെ പ്രൊഫഷണലുകളെ  മികച്ച വരുമാനത്തിലും ഉയരങ്ങളിലും എത്തിക്കും.യുണൈറ്റഡ് നേഷൻസിന്റെ (UN)ഏറ്റവും പുതിയ കണക്കനുസരിച്ച്  ഓരോ പത്ത്  തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ   അതിലൊന്ന് ടൂറിസം  മേഖലയിൽ നിന്നാണ് ഉണ്ടാക്കുന്നത്. 
*മികച്ച തൊഴിൽ, വരുമാനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, സംസ്കാരങ്ങളുടെയും പരിതഃസ്ഥിതിയുടെയും സംരക്ഷണം എന്നിവയോടൊപ്പം സമൂഹത്തെയും രാജ്യത്തെയും ഉയർച്ചയിലേക്ക് നയിക്കാനുത കുന്ന സാമ്പത്തികപ്രാപ്തിയും ടൂറിസം മേഖലയ്ക്കുമാത്രം അവകാശപ്പെട്ടതാണ്. 
*നൂതനവും നവീനവുമായ ടൂറിസം മേഖലകളെ മനസ്സിലാക്കിയും ഇവയുടെ തൊഴിൽപരമായ വൈദഗ്ധ്യം തിരിച്ചറിഞ്ഞും മികച്ച സേവന അന്തരീക്ഷം സൃഷ്ടിക്കാനായി വിവിധ കോഴ്സുകളാണ് രാജ്യത്തെ ദേശീയ ടൂറിസം ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംസ്ഥാന കേന്ദ്രങ്ങളിലും വാഴ്സിറ്റികളിലും ഫുഡ് ക്രാഫ്റ്റ് കേന്ദ്രങ്ങളിലുമായി നടത്തിവരുന്നത്. 
*ഈ കോഴ്സുകളിലൂടെ ടൂർ ഓപ്പറേഷൻസ് ഹോട്ടൽ മനേജ്മെൻറ്, ലെഷർ മാനേജ്മെൻറ്, കാർഗോ/ലോജിസ്റ്റിക്സ്, ടൂറിസം മാർക്കറ്റിങ്, വാട്ടർ സ് പോർട്ട്സ്, എയർപോർട്ട് മാനേജ്മെൻറ്, ഡെസ്റ്റിനേഷൻ മാർക്ക റ്റിങ്, മാനേജ്മെൻറ്, ഹെൽത്ത് ടൂറിസം, സുസ്ഥിര ടൂറിസം എന്നിങ്ങനെ ടൂറിസം രംഗത്തെ വിവിധ മേഖലകളിൽ പ്രാവീണ്യം കൈവരിക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നതാണ്. 
*ഇവയിൽ പ്രധാനപ്പെട്ട കോഴ്സുകൾ താഴെ പരിചയപ്പെടുത്തുന്നു.


പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ
* ടൂറിസം രംഗത്തെ ബിരുദാ നന്തര ബിരുദനന്തര ബിരുദ കോഴ്സുകൾ ബഹുമുഖ ലക്ഷ്യങ്ങളോടെ പ്രൊഫഷണൽ കോഴ്സായി യു.ജി.സി.യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായും, ഭാരതത്തിലെ ടെക്നിക്കൽ വിദ്യാഭ്യാസ കൗൺസിലായ എ.ഐ.സി.ടി.യുടെ അംഗീകാരത്തോടെയും നടത്തുന്നു. 
*പ്രൊഫഷണൽ കോഴ്സി ന്റെ പ്രാധാന്യം ഉൾക്കൊണ്ട് തൊഴിൽപരമായ ആവശ്യങ്ങൾ മുൻനിർത്തിയുമാണ് ഈ കോഴ് സുകൾ ആവിഷ്കരിച്ചിട്ടുള്ളത്. സമ്മർ ട്രെയിനിങ് (രണ്ടുമാസം), അഡ്വഞ്ചർ ട്രെയിനിങ് (15 ദിവസം), ഒാൺ ജോബ് ട്രെയിനിങ് (നാലുമാസം) എന്നിങ്ങനെയുള്ള വ്യവസായ പരിശീലനവും പ്ലേസ്മെൻറ് സഹായങ്ങളും രണ്ടു വർഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളുടെ പ്രത്യേകതയാണ്.
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.