Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 404 (പ്രതിരോധം-5 )
#1

ഇന്ത്യൻ സൈന്യത്തിലെ റാങ്കുകൾ 

വ്യോമസേന                നാവികസേന             കരസേന
എയർ ചീഫ് മാർഷൽ        അഡ്മിറൽ                        ജനറൽ 
എയർ മാർഷൽ                   വൈസ് അഡ്മിറൽ          ലഫ്റ്റനൻ്റ്  ജനറൽ
എയർ വൈസ് മാർഷൽ      റിയർ അഡ്മിറൽ            മേജർ  ജനറൽ 
എയർ കമാൻഡർ                കമ്മഡോർ                         ബ്രിഗേഡിയർ 
ഗ്രൂപ്പ് ക്യാപ്റ്റൻ                 ക്യാപ്റ്റൻ                            കേണൽ 
വിങ്  കമാൻഡർ                കമാൻഡർ                             ലഫ്റ്റനൻ്റ് കേണൽ 
സ്‌ക്വാഡ്രൺ  ലീഡർ           ലഫ്റ്റനന്റ് കമാൻഡർ          മേജർ 
ഫ്‌ളൈറ്റ് ലെഫ്റ്റ്നന്റ്        ലഫ്റ്റനന്റ്                              ക്യാപ്റ്റൻ 
ഫ്ളയിങ് ഓഫീസർ            സബ് ലഫ്റ്റനന്റ്                      ലഫ്റ്റനൻ്റ്


സി.ആർ.പി.എഫ്.
ഇന്ത്യയിലെ ഏറ്റവും വലിയ  അർധസൈനിക വിഭാഗമാണ് ' സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്.). 1949-ലാണ് സി.ആർ.പി.എഫ്. സ്ഥാപിതമായത്. കൗൺ റെപ്രസന്റേറ്റീവ് പോലീസ് എന്ന പേരിൽ 1939-ൽ ആരംഭിച്ച സേനാവിഭാഗമാണ് സി.ആർ.പി.എഫിന്റെ മുൻഗാമി. വനിതാ ബറ്റാലിയൻ ആരംഭിച്ച ആദ്യത്തെ അർധ സൈനികവിഭാഗം കൂടിയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്നു. കലാപങ്ങൾ നിയന്ത്രിക്കുന്നതി നും തീവ്രവാദപ്രവർത്തനങ്ങളെ നേരിടുന്നതിനും തിരഞ്ഞെടുപ്പുസമയങ്ങളിലെ കുഴപ്പങ്ങൾ നിയന്ത്രിക്കുന്നതിനും നക്സ്സൽ പ്രവർത്തനങ്ങൾ തടയുന്നതിനും
ദുരന്തഘട്ടങ്ങളിൽ രക്ഷാ, ദുരിതാ ശ്വാസപ്രവർത്തനങ്ങൾക്കുമെല്ലാം സി.ആർ.പി.എഫ്. ബറ്റാലിയനുകളെ  വിന്യസിക്കാറുണ്ട്. ഇന്ന് 235 ബറ്റാലിയനുകളും 20 ഗ്രൂപ്പ് സെന്റെറുകളും 20 ട്രെയിനിങ് ഇൻസ്റ്റിറ്റ്യുഷനുകളുമടങ്ങുന്ന ബ്യഹത്തായ സംവിധാനമായി സി.ആർ.പി.എ ഫ്. വളർന്നിരിക്കുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എ ഫ്.). കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (COBRA) എന്ന വിഭാഗം  പാരിസ്ഥിതിക  സംരക്ഷണ പ്രവർ ത്തനങ്ങൾക്കായി ഗ്രീൻ ഫോഴ്സ് എന്ന അനുബന്ധം ഘടകവും സി. ആർ.പി.എഫിനുണ്ട്.


അസം റൈഫിൾസ് 
ഇന്ത്യയിലെ ഏറ്റവും പഴയ അർധസൈനികവിഭാഗമാണ് അസം റൈഫിൾസ്. 1835-ൽ സ്ഥാപിതമായ കച്ചാർ ലൈവിയാണ്  1917-08 അസം  റൈഫിൾസ് ആയി മാറിയത്. വടക്കുകിഴക്കിന്റെ കവൽക്കാർ എന്നും അസം റൈഫിൾസ് അറിയപ്പെടുന്നു. മേഘാലയയിലെ ഷില്ലോങ് ആണ് അസം റൈഫിൾസിന്റെ ആസ്ഥാനം. 1959-ൽ ദലൈ ലാമയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചത് അസം  റൈഫിൾസായിരുന്നു.


ബി.എസ്.എഫ്. 
ഇന്ത്യയിലെ പ്രധാന അർധ സൈനികവിഭാഗമാണ് അതിർത്തി രക്ഷാസേന അഥവാ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എ സ്.എഫ്.).1965 ഡിസംബറിലാണ് സ്ഥാപിതമായത്. ഡ്യൂട്ടി അപ്ടു ഡെത്ത് എന്നതാണ് ബി.എസ്.എ ഫിന്റെ ആപ്തവാക്യം. ശത്രുക്കളുടെ ആക്രമണത്തിൽനിന്നും ഇന്ത്യയുടെ അതിർത്തികൾ സംര ക്ഷിക്കുക, അനധികൃത കുടിയേറ്റം തടയുക തുടങ്ങിയവയാണ് ബി.എസ്.എഫിന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ. 1947 മുതൽ ഇന്ത്യയുടെ അതിർത്തികൾ  സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു. അതിനാൽതന്നെ ഈ കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനം ഇല്ലായിരുന്നു. ഈ പോരായ്മ ഇന്ത്യ-പാക് യുദ്ധത്തിൽ വ്യക്തമാവുകകൂടി ചെയ്ത സാഹചര്യത്തിലാണ് 1965 ഡിസംബർ 1-ന് ബി.എസ്.എഫ്. സ്ഥാപിച്ചത്. കെ.എം. റുസ്തംജിയായിരുന്നു ആദ്യത്തെ മേധാവി. 1971-ലെ യുദ്ധത്തിൽ ബി.എസ്.എ ഫ്. കരുത്ത് തെളിയിക്കുകയും ചെയ്തു. സ്വന്തമായി ഹെലികോപ്റ്ററുകളും വിമാനങ്ങളുമുള്ള ബി.എസ്.എഫിൽ ഇന്ന് രണ്ടരലക്ഷത്തോളം ഭടന്മാരുണ്ട്. വാഗാ അതിർത്തിയിലെ ബീറ്റിങ് റിട്രീട്ട് ആചാരം ദിവസവും നിർവഹിക്കു ന്നത് ബി.എസ്.എഫ്. ആണ്.എല്ലാ സംസ്ഥാനങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനം ഇല്ലായിരുന്നു. ഈ പോരായ്മ ഇന്ത്യ-പാക് യുദ്ധത്തിൽ വ്യക്തമാവുകകൂടി ചെയ്ത സാഹചര്യത്തിലാണ് 1965 ഡിസംബർ 1-ന് ബി.എസ്.എഫ്. സ്ഥാപിച്ചത്. 
കെ.എം. റുസ്തംജിയായിരുന്നു ആദ്യത്തെ മേധാവി. 1971-ലെ യുദ്ധത്തിൽ ബി.എസ്.എ ഫ്. കരുത്ത് തെളിയിക്കുകയും ചെയ്തു. സ്വന്തമായി ഹെലികോപ്റ്ററുകളും വിമാനങ്ങളുമുള്ള ബി.എസ്.എഫിൽ ഇന്ന് രണ്ടരലക്ഷത്തോളം ഭടന്മാരുണ്ട്. വാഗാ അതിർത്തിയിലെ ബീറ്റിങ് റിട്രീട്ട് ആചാരം ദിവസവും നിർവഹിക്കുന്നത് ബി.എസ്.എഫ്. ആണ്.


ആർമി കമാൻ്റുകൾ
സെൻട്രൽ കമാൻഡ് -ലഖ്നൗ
ഈസ്റ്റേൺ കമാൻഡ് - കൊൽക്കത്ത 
നോർത്തേൺ  കമാൻഡ് - ഉദം പുർ
വെസ്റ്റേൺ കമാൻഡ് -ചാന്ദിമന്ദിർ 
സതേൺ കമാൻഡ് - പുണെ
സൗത്ത് വെസ്റ്റേൺ കമാൻഡ് - ജയ്പുർ 
ആർമി ട്രെയിനിങ് കമാൻഡ് - ഷിംല 


ഇന്ത്യൻ മിലിട്ടി അക്കാദമികൾ
നാഷണൽ ഡിഫെൻസ് കോളേജ് -ന്യൂഡൽഹി
ഇന്ത്യൻ മിലിട്ടറി അക്കാദമി - ഡെറാഡുൺ 
നാഷണൽ ഡിഫെൻസ് അക്കാദമി  -ഖഡക് വാസല (മഹാരാഷ്ട്ര )
ഓഫീസർ ട്രെയിനിങ് അക്കാദമി  -ചെന്നൈ 
കോളജ് ഓഫ് കോംബാറ്റ് - മഹൂ (മധ്യപ്രദേശ് ) 


എയർഫോഴ്സ് കമാൻ്റുകൾ
സെൻട്രൽ എയർ കമാൻഡ് - അലഹാബാദ്
ഈസ്റ്റേൺ എയർ കമാൻഡ് - ഷില്ലോങ് 
വെസ്റ്റേൺ എയർ കമാൻഡ് -ന്യൂഡൽഹി 
സതേൺ എയർ കമാൻഡ് -തിരുവനന്തപുരം 
സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് -ഗാന്ധിനഗർ
മെയിന്റനൻസ് കമാൻഡ്  -നാഗ്പുർ 
ട്രെയിനിങ്  കമാൻഡ് - ബെംഗളൂരു
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.