Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 406 (പ്രതിരോധം-7 )
#1

ഹോം ഗാർഡ്സ്

വിവിധ സംസ്ഥാന പോലീസുകൾക്ക് സഹായം എത്തിക്കുന്ന അനുബന്ധ സേന ആഭ്യന്തര സുരക്ഷ , പ്രകൃതിക്ഷോഭം എന്നി വയുണ്ടായവുമ്പോൾ ഇവരുടെ സേവനം തേടുന്നു. 1962-ലാണ് 
രൂപവത്കരിച്ചത്.


യുദ്ധങ്ങൾ
1947-48ലെ ഇന്ത്യ-പാക് യുദ്ധം
വിഭജനം കഴിഞ്ഞ് മാസങ്ങൾക്കകമാണ് ആദ്യത്തെ ഇന്ത്യ - പാക് യുദ്ധം ആരംഭിച്ചത് . രാജഭരണ പ്രദേശമായിരുന്ന കശ്‍മീരിനെ ചൊല്ലിയുള്ള തർക്കമായിരുന്നു കാരണം . ഇന്ത്യയുടെ ഭാഗമാവാനാണ് കാശ്മീർ ആഗ്രഹിച്ചത് .എന്നാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെന്ന കാരണം പറഞ്ഞ് തങ്ങളുടെ ഭാഗമാക്കാൻ പാകിസ്താൻ ശ്രമിച്ചു. യുദ്ധത്തിൽ ഇന്ത്യ മേധാവിത്വം നേടുന്നതിനിടെ ഇന്ത്യ യുദ്ധം നിർത്തിക്കുവാനുള്ള യു.എൻ. ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. 


ചോദ്യം,ഉത്തരം
ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി തദ്ദേശിയമായി വികസിപ്പിച്ച യുദ്ധവിമാനം?
Ans : തേജസ് 
*വർഗീയലഹളകൾ,കലാപങ്ങൾ  എന്നിവ അമർച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച  സേന വിഭാഗമാണ്?
Ans : റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) *ആർ.എ.എഫ്. സ്ഥാപിതമായത്?
Ans : 1992 ഒക്ടോബറിൽ 
*കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ 1990-ൽ ആരംഭിച്ച അർധസൈനികവിഭാഗം 
Ans : രാഷ്ട്രീയ റൈഫിൾസ് 
*ആഭ്യന്തരസുരക്ഷ, പ്രകൃതി ക്ഷോഭം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ സേവനം 
ലഭ്യമാക്കുന്നതിനുള്ള അർധ നൈസനികവിഭാഗം?
Ans :  ഹോംഗാർഡ്സ് 
*ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി ? 
Ans : സിയാച്ചിൻ മഞ്ഞുമലകൾ 
*ഇന്ത്യൻ സൈന്യം പോർച്ചുഗീസുകാരിൽനിന്ന ഗോവ വിമോചിപ്പിച്ച  സൈനികനീക്കം?
Ans :ഓപ്പറേഷൻ വിജയ്  (1961) 
*ഇന്ത്യ സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം കൈക്കലാക്കിയ സൈനിക നീക്കം ?
Ans :  ഓപ്പറേഷൻ മേഘദൂത് (1984)
*പഞ്ചാബിലെ സുവർണക്ഷേ ത്രത്തിൽ താവളമടിച്ച സിഖ് ഭീകർക്കെതിരെ നടത്തിയ സൈനിക നടപടി 
Ans : ഓപ്പറേഷൻ ബ്ലൂ  സ്റ്റാർ (1984)
*മാലി ദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ സൈനിക നീക്കം ?
Ans : ഓപ്പറേഷൻ കാക്ട്രസ് (1988)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.