Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 479 (Village Extension Officer(VII) ANSWER KEY-4)
#1

27.AnS : A 
വിശദീകരണം ഇല്ല
28.AnS : B
കർണ്ണാടകത്തിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരാവതി നദി ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊക്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഈ നദിയിലാണ്.
29.AnS : D
സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി 1953-ൽ മേയ് 29-ന് എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ് ആദ്യമായി കീഴടക്കിയത്.എവറസ്റ്റ് കൊടുമുടിക്ക് നേപ്പാളി ഭാഷയിൽ സഗർമാഥാ എന്നും സംസ്കൃതത്തിൽ ദേവഗിരി എന്നും പേരുണ്ട്
30.AnS : A
തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് തുടക്കമിട്ടത് - എം.എസ്. വല്യത്താൻ
കൽക്കത്തയിലെ 'ബോസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ' സ്ഥാപകൻ - ജെ.സി.ബോസ്
31. AnS : A
അണുസംഖ്യ 90 ആയ മൂലകമാണ് തോറിയം. Th ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. പ്രകൃത്യാ ഉണ്ടാകുന്ന ഈ മൂലകം ചെറിയ അളവിൽ റേഡിയോആക്ടീവാണ്. തോറിയം-232 ന്റെ അർധായുസ്സ് 1400 കോടി വർഷങ്ങളാണ്. യുറേനിയത്തിന് പകരമാകാവുന്ന ഒരു ആണവ ഇന്ധനമായി ഇതിനെ കണക്കാക്കുന്നു.
32.AnS : B (7)
എക്സൈസ് തീരുവ - ഉത്പാദനത്തിനുമേലുള്ള നികുതിയാണിത്. വ്യത്യസ്ത നിരക്കുകളിലാണ് ഉത്പന്നങ്ങൾക്ക് എക്സൈസ് തീരുവ ചുമത്തുന്നത്.
ആദായ നികുതി - വ്യക്തികളുടെ വാർഷിക ആദായത്തിന്മേൽ ചുമത്തുന്ന ഈ നികുതിയുടെ നിരക്ക് വരുമാനത്തിന് അനുസരിച്ച് വർധിക്കും. പരമാവധി നിരക്ക് 30% ആണ്.
33.Ans : B
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ.
ബെൻസീൻ കണ്ടുപിടിച്ചത് - ഫാരഡേ
ആനോഡ്, കാഥോട്, ഇലക്ട്രോഡ് അയോൺ എന്നീ പ്രയോഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവന്നത് - ഫാരഡേ
34.Ans : C 
അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ - ഷോൺഹെൻറി ഡ്യൂനന്റ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ - റോബർട്ട് സ്റ്റീഫൻസൺസ്മിത് ബേഡൻ പവ്വൽ
35.AnS : B
ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - പി.സി.മഹൽനോബിസ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ഡോ.എം.എസ്. സ്വാമിനാഥൻ
Reply

#2
next http://getseminar.in/t-kerala-psc-part-4...SWER-KEY-5
back http://getseminar.in/t-kerala-psc-part-4...SWER-KEY-3
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.