Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 480 (Village Extension Officer(VII) ANSWER KEY-5)
#1

36.Ans : D
ബാഷ്പശീലമുള്ളതും എളുപ്പം തീ പിടിക്കുന്നതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോൾ ഈഥൈൽ ആൽക്കഹോൾ എന്നും ഇത് അറിയപ്പെടുന്നു. മദ്യങ്ങളിലും തെർമോമീറ്ററുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന എഥനോൾ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ആൽക്കഹോളാണ്.
37.Ans : A 
ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടറാണ് അപ്സര.
38.AnS : C
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്ലെഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്.
39.AnS : D
16 ആം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ ഒരു കവിയായിരുന്നു തെനാലി രാമൻ എന്ന പേരിൽ അറിയപ്പെടുന്ന ഗർലപതി തെനാലി രാമകൃഷ്ണൻ ഇദ്ദേഹത്തെ വികട കവി എന്ന പേരിലും അറിയപ്പെടുന്നു. കൃഷ്ണദേവരായരുടെ സദസ്സിലെ അഷ്ടദിഗ്ഗജന്മാരിൽ ഒരാളായിരുന്നു തെനാലി രാമൻ
40.AnS : B 
വിശദീകരണം ഇല്ല 
41.Ans : A
ഒരു രാജ്യത്തെ മറ്റു പ്രദേശങ്ങളിലുള്ള സാധാരണ സാമ്പത്തിക നിയമങ്ങളേക്കാൾ അയഞ്ഞ സാമ്പത്തിക നിയമങ്ങൾ ഉള്ള മേഖലകളാണ് പ്രത്യേക സാമ്പത്തിക മേഖല (Special ECOnomic Zone).വിദേശനിക്ഷേപം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നത്. ഇന്ത്യ, ചൈന, ഇറാൻ ജോർദാൻ പോളണ്ട്. കസാഖിസ്ഥാൻ ഫിലിപ്പീൻസ്, റഷ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകളുണ്ട്. അമേരിക്കയിൽ അർബൻ എന്റർപ്രൈസ് സോൺ എന്നാണ് പ്രത്യേക സാമ്പത്തിക മേഖലയുടെ പേര്.2000 ഏപ്രിലിലാണ് ഇന്ത്യയിൽ പ്രത്യേക സാമ്പത്തിക മേഖലകൾ നിലവിൽവന്നത്.
42.Ans : B 
ഹാർഡ് ഡിസ്ക് ഡ്രൈവിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - അലൻ ഷുഗാർട്ട്
43.Ans : A 
വിശദീകരണം ഇല്ല
44.Ans : A 
1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു
ഷാജഹാൻ ലോകത്തിന്റെ രാജാവ് എന്നാണ് ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം.
Reply

#2
next http://getseminar.in/t-kerala-psc-part-4...SWER-KEY-6
back http://getseminar.in/t-kerala-psc-part-4...SWER-KEY-4
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.