Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 538( S.S.L.C. EXAMINATION, MARCH QUESTIONS (SOCIAL SCIENCE )-2)
#1

10.ജനസംഖ്യാ വിതരണത്തെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ താഴെ പറയുന്നവയാണ് 

*ഭൂപ്രകൃതി 
*കാലാവസ്ഥ 
*ജലലഭ്യത 
*മണ്ണിന്റെ ഗുണമേന്മ 
*സമുദ്രസാമീപ്യം 
*മഴയുടെ ലഭ്യത 
*അനുകൂലമായ പരിസ്ഥിതി 
*പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നിവ 
11.സാേവിയറ്റ് യൂണിന്റെ തകർച്ച ലോകത്തെ അമ്പരിപ്പിക്കുന്നതായിരുന്നു.മുതലാളിത്തത്തിനെതിരായ സോഷ്യലിസ്റ്റ് ബദലിന് നേതൃത്വം നൽകിയ സാേവിയറ്റ് യൂണിയൻ 1991-ൽ ശിഥിലമായി.സോഷ്യലി സത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് വ്യതിചലിച്ചത് സാേവിയറ്റ് യൂണിന്റെ തകർച്ചയ്ക്കിടയാക്കി. ആഗോളവൽകരണത്തിന്റെ ഭാഗമായുള്ള ബാഹ്യ ഇടപെടലുകൾ സാേവിയറ്റ് യൂണിയനെ തളർത്തി.1985 ൽ അധികാരത്തിലെത്തിയ മിഖായേൽ ഗോർബച്ചോവ് തുടങ്ങിവച്ച പരിഷ്‌ക്കാരങ്ങൾ സാേവിയറ്റ് യൂണിനെ മുതലാളിത്ത പാതയിലേക്കടുപ്പിച്ചു. ഇത് പാർട്ടിയിലും ഗവൺമെന്റിലും ആഭ്യന്തരപ്രശ്നങ്ങളും ഭരണത്തിൽ അഴിമതിയും വളർന്നു വരുവാൻ കാരണമായി. 1991- ൽ ഡിസംബർ 25-ന് ഗോർബച്ചേവ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ സാേവിയറ്റ് യൂണിയൻ ഔപചാരികമായി ഇല്ലാതായി.ഇതിന്റെ സ്ഥാനത്തു സ്വാതന്ത്രരാഷ്ട്രങ്ങൾ നിലവിൽ വന്നു.സാേവിയറ്റ് യൂണിന്റെ തകർച്ചയോടെ സാമ്രാജ്യത്തിന്റെ ലോകനാട്യങ്ങൾ ചോദ്യം ചെയ്യാൻ എതിരാളി ഇല്ലാതായി.ഇത് അന്തർദേശീയ രംഗത്തു വലിയ പ്രത്യാഘാതങ്ങളുണ്ടായി ഇരുധ്രുവലോകം തകരുകയും ഒരു ഏകധ്രുവലോകം ഉയർന്നു വരുകയും ചെയ്തു 
12.തുടർച്ച നിലനിർത്തുന്നതിനും സ്റ്റീരിയോ സ്കോപ്പിന്റെ സഹായത്താൽ ത്രിമാനതലവീക്ഷണം ലഭ്യമാക്കുന്നതിനും വേണ്ടി ഓരോ ആകാശചിത്രങ്ങളിലും തൊട്ടടുത്തുള്ള ചിത്രങ്ങളിലെ ഏകദേശം ശതമാനത്തോളം ഭാഗം കൂടി പകർത്തിയെടുക്കാറുണ്ട്.ഇതാണ് ആകാശചിത്രങ്ങളിലെ ഓവർലാപ്പ്. ഓവർലാപ്പോടുകൂടിയ ചിത്രങ്ങൾക്ക് മാത്രമേ ത്രിമാനദൃശ്യ സാധ്യതയുള്ളൂ. ആകാശചിത്രങ്ങളെ ത്രിമാനരൂപത്തിൽ കാണുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റീരിയോസ്കോപ്പ് 
13.സാമ്രാജ്യത്വവത്തിന്റെ അധിനിവേശത്തിന് വിവിധ കാേളനികളുടെ ആഭ്യന്തരസാഹചര്യം അനുകൂലമായിരുന്ന മുഗൾ ഭരണകൂടം പതിനെട്ടാം നൂറ്റാണ്ടിൽ ദുർബലമായി.അതുപോലെ തന്നെ മറ്റു നാട്ടുരാജ്യങ്ങളും ദുർബലമായിരുന്നു.അന്യോന്യം രാഷ്‌ടീയമായി കലഹിച്ചിരുന്ന കൊച്ചു രാജ്യങ്ങൾ സാമ്പത്തികവും,സാമൂഹികവും ജീർണത,പൊതുവായുള്ള 
അരക്ഷിതാവസ്ഥ ഇതൊക്കെ അന്നത്തെ ഇന്ത്യയുടെ മുഖമുദ്രയായിരിക്കും.ഈ അവസരം മുതലാക്കി ഇന്ത്യയിൽ കച്ചവടത്തിനായി വന്ന യൂറോപ്യന്മാർ തങ്ങളുടെ നില കൂടുതൽ ഭദ്രമാക്കാൻ തുടങ്ങി.ഇതിനായി അവർ ഈ ഭരണകൂടങ്ങളുടെ ആഭ്യന്തര-രാഷ്ട്രീയകാര്യങ്ങളിൽ ഇടപ്പെട്ടു.ബ്രിട്ടീഷ്,ഫ്രഞ്ച് കമ്പനികളായിരുന്നു ഇതിൽ മുമ്പിൽ.ഇവർ ഓരോരുത്തരും മറ്റേ കൂട്ടരേ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചു.യൂറോപ്പിൽ ഇവർ തമ്മിലുണ്ടായിരുന്ന ശത്രുത അവർ ഇവിടെയും തുടർന്നു.ഇത് ഇന്ത്യയിൽ 1744 -നും 1763 - നും ഇടയ്ക്ക് നടന്ന കർണ്ണാട്ടിക് യുദ്ധങ്ങളെന്നറിയപ്പെട്ട മൂന്ന് യുദ്ധങ്ങൾ വഴി വെച്ചു.ഇതിൽ വിജയം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കായിരുന്നു.1757 -ൽ നടന്ന പ്ലാസിയുദ്ധവും 1764 -ൽ നടന്ന ബക്സാർ
യുദ്ധവും മുഗൾ ഭരണകൂടത്തിനു കീഴിലായിരുന്നു. ബംഗാൾ പ്രവിശ്യയിൽ (ഇന്നത്തെ ബംഗ്ലാദേശും ബീഹാർ,ഒറീസ്സ,പശ്ചിമബംഗാൾ സംസ്ഥാനങ്ങളും)ഇംഗ്ലീഷ് ആധിപത്യം സ്ഥാപിക്കാൻ വഴിയൊരുക്കി.ബക്സാർ യുദ്ധം വിജയിച്ച ഇംഗ്ലീഷുകാർ മുഗൾ ഭരണകൂടത്തിൽ നിന്ന് ദിവാനി അവകാശം സമ്പാദിച്ചു. കീഴടക്കിയ പ്രദേശത്ത് നിന്ന് കരം പിരിക്കാനുള്ള അധികാരമാണ് 'ദിവാനി'.ഇവിടെ നിന്ന് മറ്റു പ്രദേശങ്ങൾ പിടിച്ചടക്കിയും വേറെ ചില പ്രദേശങ്ങൾ സൈനിക സഹായ വ്യവസ്ഥയിലൂടെ കീഴ്പ്പെടുത്തിയും അവർ തങ്ങളുടെ രാഷ്ട്രീയ നിയന്ത്രണം വ്യാപിച്ചു.അങ്ങനെ 1856 ഓടെ ബർമ്മ (ഇന്നത്തെ മ്യാൻമാർ) ഉൾപ്പെടെയുള്ള ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ മിക്കവാറും ഭാഗങ്ങൾ ബ്രിട്ടീഷുകാരുടെ കീഴിലായി 
14.എക്കൽ മണ്ണ്:-കാണപ്പെടുന്ന പ്രകൃതി വിഭാഗങ്ങൾ ഉത്ത്രമഹാസമതലം,തീരസമതലം,ഉയർന്ന ഫലപുഷ്ടിയുള്ളത്, നദീ തീരങ്ങളിലും ഡൽറ്റാ പ്രദേശങ്ങളിലും കാണപ്പെടുന്നു.പുതുതായി രൂപം കൊള്ളുന്നതിനെ ഖാദർ എന്നും പഴയ മണ്ണിനെ ഭംഗർ എന്നും പറയുന്നു 
*കറുത്ത മണ്ണ് (പരുത്തി മണ്ണ്):-ഉപദ്വീപീയ പീഠഭൂമി,ഗുജറാത്തിലെ തീരസമതലഭാഗങ്ങൾ,രാജസ്ഥാന്റെ കിഴക്ക്,സിക്കിമിലും ഈ മണ്ണ് കാണപ്പെടുന്നു.ഫലപുഷ്ടിയും ഈർപ്പ സംഭരണ ശേഷിയും കൂടുതൽ,പരുത്തികൃഷിയ്ക്ക് വളരെ അനുയോജ്യം.ലാവ പൊടിഞ്ഞ് രൂപം കൊള്ളുന്നു. റിഗർ എന്ന പേരിലറിയപ്പെടുന്നു.
*ചെമ്മണ്ണ് :- ഉപദ്വീപീയ പീഠഭൂമി,ഉത്തരപർവ്വത മേഖലയിലെ വടക്ക് കിഴക്കൻ ഭൂപ്രദേശം,മഹാരാഷ്ട്ര,കേരളം,എന്നീ സംസ്ഥാനങ്ങളിലെ തീരസമതലഭാഗങ്ങളിൽ കാണപ്പെടുന്നു.താരതമ്യേന ഫലപുഷ്ടിക്കുറവ്,ഇരുമ്പിന്റെ അംശം ചുവപ്പ് നിറം നൽകുന്നു കായാന്തരിത ശിലകളും,ആഗ്നേയ ശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്നു. 
15.സംഘടിതമേഖലയിലെ താെഴിലാളികൾക്ക് നിയമപരമായ ആനുകൂല്യങ്ങളും 
അവകാശങ്ങളും ലഭിക്കുന്നു.ചിലത് താഴെപ്പറയുന്നതാണ്
*നിയമാനുസൃതമായ വേതനം
*താെഴിൽ സുരക്ഷിതത്വം
*നിശ്ചിത ജാേലിസമയം
*വേതനത്തോട് കൂടിയ അവധി 
*പെൻഷൻ 
*സ്ഥാനക്കയറ്റവും വേതന വർദ്ധനവും 
സംഘടിതമേഖലയിൽ ജാേലി ചെയ്യുന്നവരെപ്പോലെ അവകാശങ്ങളും,ആനുകൂല്യങ്ങളും ലഭിക്കാത്തവർ 
അസംഘടിതമേഖല താെഴിലാളികൾ എന്നാണ് അറിയപ്പെടുന്നത്. കാർഷികമേഖലയിൽ താെഴിലെടുക്കുന്നവർ അസംഘടിതമേഖലയിലെ താെഴിലാളികൾക്ക് ഉദാഹരമാണ് 
*നിശ്ചിത ജാേലിസമയമില്ല 
*വളരെ കുറഞ്ഞ കൂലി 
*പെൻഷൻ ആനുകൂല്യങ്ങളില്ല
*അധിക ജോലിക്ക് പ്രത്യേക വേതനമില്ല 
16.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ് 
*രാഷ്ട്രീയ സ്വാത്രന്ത്യം
*രാഷ്ട്രീയ അവബോധം 
*വിദ്യാഭ്യാസം
*സ്വാത്രന്ത്യ മാധ്യമങ്ങൾ 
രാഷ്ട്രീയ സ്വാത്രന്ത്യം :- രാഷ്ട്രീയമായി സംഘടിക്കുവാനും ഒരു വ്യകതിയിൽ
നിക്ഷിപ്തമായിരിക്കുന്ന രാഷ്ട്രീയാധികാരങ്ങൾ സ്വന്തം ഇഷ്ടപ്രകാരം പ്രയോഗിക്കാനുളള പൂർണ്ണമായ സ്വാത്രന്ത്യമാണ് രാഷ്ട്രീയ സ്വാത്രന്ത്യം.തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നതിനും അധികാര സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും അധികാരം കൈയാളുന്നതിനുമുള്ള 
രാഷ്ട്രീയാകാശങ്ങൾ ജനാധിപത്യത്തിൽ പൗരർക്ക് ലഭിക്കുന്നു. ഇതോടൊപ്പം അഭിപ്രായം രൂപീകരിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാത്രന്ത്യം സംഘടനാ സ്വാത്രന്ത്യം,ഗവൺമെന്റിനെ വിമർശിക്കാനുള്ള സ്വാത്രന്ത്യം എന്നീ പൗരാവകാശങ്ങളും രാഷ്ട്രീയ സ്വാത്രന്ത്യത്തെ ബലപ്പെടുത്തുന്നു
രാഷ്ട്രീയ അവബാേധം:-രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള അറിവായി ഇതിനെ കണാക്കാക്കാം .ആരാേഗ്യകരമായ മത്സരം, സഹകരണം,സഹിഷ്ണുത,വ്യക്തമായ രാഷ്ട്രീയ വീക്ഷണം,അനുരഞ്ജനംതുടങ്ങിയവ രാഷ്ട്രീയബാേധത്തിന്റെ ലക്ഷണങ്ങളാണ്.
ഇത് ജനാധിപത്യത്തിന്റെ വിജയത്തിനാവശ്യമാണ്
17.ചാൾസ് ഡാർവിൻ -പരിണാമ സിദ്ധാന്തം
മാക്സ് പ്ലാങ്ക് -ക്വണ്ടം ബലതന്ത്രം
ആൽബർട്ട് ഐൻസ്റ്റീൻ-ആപേക്ഷിക സിദ്ധാന്തം
18.ജലഗതാഗതമാർഗങ്ങളെ ഉൾനാടൻ ജലഗതാഗത മാർഗമെന്നും,സമുദ്രജല ഗതാഗതമെന്നും തരം തിരിച്ചിരിക്കുന്നു.കായൽ, നദി തുടങ്ങിയ ജലാശയങ്ങളിലൂടെയുള്ള ഗതാഗതത്തെയാണ് ഉൾനാടൻ ജലഗതാഗതമെന്ന് അറിയപ്പെടുന്നത്.ഗംഗ-ബ്രഹ്മപുത്ര നദികളും അവയുടെ പാേഷക നദിളും ഗാേദാവരി ,കൃഷനദികൾ അവയുടെ കനാലുകൾ ആന്ധ്രാ തമിഴ്നാട് എന്നിവിടങ്ങളിലെ ബക്കിംഗ്ഹാം കനാൽ,ഗാേവയിലെ മണ്ഡോവി,സുവാരി നദികൾ,കേരളത്തിലെ കായലുകൾ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് 
19.എക്സൈസ് ഡ്യൂട്ടി ഒരു വസ്തുനികുതിയാണ്. വസ്തുക്കളുടെ ഉത്പാദനത്തിലാണ് ഈ നികുതി ചുമത്തുന്നത് കസ്റ്റംസ് തീരുവ വസ്തുക്കളുടെ 
ഇറക്കുമതിയിന്മേലോ ചുമത്തുന്ന നികുതിയാണിത്. വിദേശ വ്യാപാരം നിയന്ത്രിക്കുന്നത്തിനുള്ള ഉപകരണം കൂടിയായി കസ്റ്റംസ് തീരുവ ഉപയാേഗിക്കപ്പെടുന്നു 
20.a)ജാതിവ്യവസ്ഥയിൽ അധിഷ്ടിതമായ സമൂഹമാണ് കേരളത്തിൽ ഉണ്ടായിരുന്നത്.സൈദ്ധാന്തികമായും,എല്ലാ ജാതികൾക്കുള്ളിലും അനാചാരങ്ങളും,അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു.അതുപോലെ അവർണജാതിയിൽപ്പെട്ടവർക്ക് വഴിനടക്കാനും,ആരാധിക്കാനും സർക്കാരുദ്യോഗം വഹിക്കുന്നതിനും വിളക്കുകളുണ്ടായിരുന്നു.ഇത്തരം അവശതകൾ പരിഹരിക്കുന്നതിന് വേണ്ടി ഉയർന്നു വന്നതാണ് സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങൾ. അവശതകൾക്കെതിരെ പ്രായോഗികമായും പോരാടിയവരായിരുന്നു നവോത്ഥാനനായകന്മാർ 
*തിരൂവിതാംകൂർപ്രദേശത്തെചാന്നാർ ജനവിഭാഗത്തിന്റെ അവശതകൾക്ക് അറുതി വരുത്താൻ നേതൃത്വം നൽകിയ വൈകുണ്ഠസ്വാമിയുടെ പ്രവർത്തനം ഇതിൽ എടുത്തു പറയേണ്ടതാണ്.മിഷനറിമാരുടെ വിദ്യാഭ്യാസപ്രവർത്തങ്ങളുടെ ഫലമായി തങ്ങളുടെ സാമൂഹ്യാവസ്ഥ തിരിച്ചറിഞ്ഞ ചാന്നാർവിഭാഗത്തെ പൊരുതാൻ കെൽപ്പുള്ള മനസ്സിനുടമകളാക്കിയത്‌ അദ്ദേഹമാണ്.മാറു മറയ്ക്കുന്നത്തിനുള്ള ആവശ്യത്തിനായി സമരം നടത്തി ചാന്നാർ കലാപംസ്ത്രീകൾ ചരിത്രം കുറിച്ചു.1822 മുതൽ ഇതിനായി നടത്തിയ ചാന്നാർ കലാപം 1859-ൽ വിജയത്തിൽ കലാശിച്ചു.ചാന്നാർ സ്ത്രീകൾക്ക് മാറിൽ മേൽമുണ്ട് ധരിക്കാമെന്ന് മഹാരാജാവിന് ഉത്തരവിറക്കേണ്ടി വന്നത് നീണ്ട കാലത്തെ ചെറുത്തു നിൽപ്പിനെ തുടർന്നാണ് 
*അബ്രാഹ്മണ ജാതികളുടെ ഉയർത്തെഴുന്നേൽപ്പിനു ആശയത്തിന്റെ പടച്ചട്ട നൽകുന്നതിന് ശ്രമിച്ചവരിൽ പ്രമുഖനാണ് ചട്ടമ്പി സ്വാമികൾ.വേദപഠനത്തിനും,ഈശ്വരാരാധനയ്ക്കും അബ്രാഹ്മണവിഭാഗങ്ങൾക്കൊക്കെയും അവകാശമുണ്ടെന്ന് തന്റെ കൃതികളിലൂടെ ആദ്ദേഹം പ്രചരിപ്പിച്ചു
*ചട്ടമ്പി സ്വാമികളുടെ നിലപാടുകൾക്ക് പ്രായോഗിക രൂപം നൽകിയത് ശ്രീനാരായണ ഗുരുവാണ്. വൈകുണ്ഠസ്വാമികളുടെ ആശയങ്ങളും ഗുരുവിനെ ഏറെ സ്വാധീനിച്ചിരുന്നു.കേരളീയ നവോത്ഥാനത്തിന്റെ മുഖ്യശില്പികളിലൊരാളാണ് ശ്രീനാരായണ ഗുരു.സങ്കീർണമായ ജാതിവ്യവസ്ഥയുടെയും,അന്ധവിശ്വാസത്തിലധിഷ്ഠിതമായ ആരാധനക്രമങ്ങളുടെയും തടവറയിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കാനായിരുന്നു ആദ്ദേഹം ശ്രമിച്ചത്.സംഘടിച്ചു ശക്തരാകാനും,വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഗുരു ഉപദേശിച്ചു.ഇരുപതാം നൂറ്റാണ്ടിൽ കേരളം കൈവരിച്ച സാമൂഹ്യ -സാംസ്‌കാരിക സാഹിത്യ രാഷ്ട്രീയ മേഖലകളിലൊക്കെയും ഉണ്ടായ നേട്ടങ്ങളുടെ വേരുകൾ ചെന്നെത്തുക ശ്രീനാരായണ ഗുരുവിലാണ് 
*അയ്യൻകാളി, വക്കം അബ്ദുൾഖാദർ മൗലവി,കുമാര ഗുരുദേവൻ തുടങ്ങി ഒട്ടേറെ നവോത്ഥാന നായകരുടെ ആശയങ്ങളും പ്രവർത്തനങ്ങളും ആധുനിക കേരള സമൂഹത്തിന്റെ പിറവിക്ക് കാരണമായി
*ഓരാേ ജനവിഭാഗങ്ങളിലും വളർന്നുവന്ന ചെറുത്തു നിൽപ്പിന്റെ പ്രസ്ഥാനങ്ങൾ ഒരു തരത്തിൽ സാമ്രാജ്യത്തിനെതിരായ സ്വാതന്ത്യപ്രസ്ഥാനത്തിന്റെ ഭാഗം തന്നെയായിരുന്നു.ജാതിയുടെ ചങ്ങലക്കെട്ടുകൾ തകർക്കുന്നതിലൂടെ മനുഷ്യന്റെ സ്വാതന്ത്യപ്രഖ്യാപനമാണ് നവോത്ഥാന നായകർ നടത്തിയത്.ഇത്തരം സമരങ്ങളിലൂടെ ഉണ്ടായ തിരിച്ചറിവുകളാണ് കേരളത്തിൽ ദേശീയ സ്വാതന്ത്യസമരപ്രസ്ഥാനത്തെ 
നയിച്ചത്.സമുദായത്തിലെ അനാചാരങ്ങൾക്കും അനീതികൾക്കും എതിരായ ചെറുത്തു നിൽപ്പുകളെ സാമ്രാജ്യത്വഭരണത്തിനെതിരായി നടന്ന സ്വാതന്ത്യസമര പ്രസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുകയുണ്ടായി ഇല്ലെങ്കിൽ ബ്രിട്ടീഷ് അധികാരികൾക്ക് വളരെ എളുപ്പം ഇവിടത്തെ ചെറുത്തു നിൽപ്പുകളെ ഒതുക്കിതീർക്കാമായിരുന്നു 
*ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു സാമൂഹിക അസമത്വം പരിഹരിക്കുക എന്നത്. 1923-െല കാക്കിനാഡ കാേണഗ്രസ് സമ്മേളനം 
ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു . ആയിത്താചരണം ശക്തമായിരുന്ന
നമ്മുടെ നാട്ടിൽ അതിനെതിരെ സംഘടിതമായ നീക്കം ഉണ്ടാകേണ്ടതിന്റെയും,മനുഷ്യരുടെ ഐക്യം ഉറപ്പുവരുത്തേണ്ടത്തിന്റെയും പ്രാധാന്യം നവോത്ഥാന നായകർ ബോധ്യപ്പെടുത്തി.സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗം തന്നെയാണ്.അനചാരങ്ങൾക്കെതിരെയുള്ള പ്രവർത്തനവും എന്ന തിരിച്ചറിവ് വ്യാപകമായി.ഇതിന്റെ ഭാഗമായിരുന്നു വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും. 
അല്ലെങ്കിൽ 
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.