Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 539( S.S.L.C. EXAMINATION, MARCH QUESTIONS (SOCIAL SCIENCE )-3)
#1

20.b)1921 ഏപ്രിലിൽ ഒറ്റപ്പാലത്ത് അഖില കേരളം കോൺഗ്രസ് സമ്മേളനം ചേർന്നു.മലബാർ-കൊച്ചി -തിരുവിതാകൂർ പ്രദേശക്കാർ കേരളീയരെന്ന നിലയ്ക്ക് ഒന്നിച്ചു കൂടിയത് സമ്മേളത്തിന്റെ പ്രത്യേകതയാണ്.കോൺഗ്രസിന്റെ നാഗ്പൂർ സമ്മേളത്തിന്റെ തീരുമാനങ്ങളെ കേരളത്തിലെ പ്രവർത്തകർ സ്വാഗതം ചെയ്തു.ബ്രിട്ടീഷ് ഗവൺമെന്റ് നടത്തുന്ന വിദ്യാലയങ്ങളിലോ,ഗവൺമെന്റ് ഗ്രാന്റ് സ്വീകരിക്കുന്ന വിദ്യാലയങ്ങളിലോ കുട്ടികളെ ചേർക്കരുതെന്ന് രക്ഷിതാക്കളോടഭ്യർത്ഥിക്കുന്നതായിരുന്നു നാഗ്പൂർ സമ്മേളനത്തിന്റെ ഒരു തീരുമാനം 
*വക്കീലന്മാർ പ്രാക്ടീസ് തിരുത്തുക 
*വിദേശ വസ്ത്രം ഉപേക്ഷിക്കുക 
*സ്വദേശി വസ്തുക്കൾ മാത്രം ഉപയോഗിക്കുക 
*മദ്യവർജ്ജനത്തിനും,അയിത്തോച്ചാടനത്തിനും പ്രാധാന്യം നൽകുക തുടങ്ങിയവയായിരുന്നു മറ്റു തീരുമാനങ്ങൾ 
1928 ഫെബ്രുവരിയിലെ സൈമൺ കമ്മീഷനിലെ അംഗങ്ങൾ ബോംബൈയിൽ കപ്പലിറങ്ങിയപ്പോൾ കമ്മീഷൻ ബഹിഷ്‌കരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചിരുന്നു.കേരളത്തിന്റെ മുക്കിലും,മൂലയിലും പ്രതിഷേധയോഗങ്ങളും,ഹാർത്താലുകളും നടത്തിക്കൊണ്ട് ജനങ്ങൾ സൈമൺ കമ്മീഷൻ വിരുദ്ധപ്രചാരണം നടത്തി  
*1928 മേയ് മാസം പയ്യന്നൂരിൽ ജവഹർലാൽ നെഹ്റുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന നാലാം കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം ജനങ്ങളെ ആവേശഭരിതരാക്കി 
*1929 ലെ ലോകസാമ്പത്തികമാന്ദ്യം നമ്മുടെ നാടിനെയും ബാധിച്ചിരുന്നു.കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു്. എന്നാൽ പാട്ടവും നികുതിയുമായി കൃഷിക്കാരിൽ നിന്നും മറ്റും നികുതി ഈടാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ബ്രിട്ടീഷുകാർ വരുത്തിയതുമില്ല  
*1930-ൽ മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹം ഇന്ത്യൻ മനസ്സുകളെ കോർത്തുകെട്ടി.കേരളത്തിലും അതിശക്തമായ പ്രചരണ പരിപാടികൾ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്നു.കെ കേളപ്പന്റെ നേതൃത്വത്തിൽ വളണ്ടിയർ സംഘം 1930 ഏപ്രിൽ മാസം ഉപ്പു നിയമം ലംഘിക്കാൻ കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേയ്ക്ക് കാൽ നടയായി പുറപ്പെട്ടു.ടി.ആർ.കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും പുറപ്പെട്ടു.മലബാറിലെങ്ങും നിയമലംഘനം തുടർന്നു.ഉപ്പു കറുക്കൽ,ഘോഷയാത്ര,പൊതുയോഗങ്ങൾ,പിക്കറ്റിംഗ് എന്നിവയിലൂടെ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം ശക്തമായി പ്രാദേശികമായി രൂപപ്പെടുന്ന പ്രശ്നങ്ങളും,ദേശീയ സ്വാതന്ത്ര്യസമരവും തമ്മിൽ ബന്ധപ്പെടുത്താൻ 1930 കളോടെ ശ്രമം തുടങ്ങിയിരുന്നു.അവകാശബോധവും സ്വാതന്ത്ര്യബോധവും ഒരുപോലെ വളർന്നു വരുവാൻ ഇതുകാരണമായി 
*1928 ജൂലൈയിലെ നടന്ന റെയിൽവേ പണിമുടക്കിന് കേരളത്തിനും നല്ല പ്രതികരണമുണ്ടായി.ഇത്തരം സമരങ്ങൾ ചെറുകിട വ്യവസായമേഖലയിലെ തൊഴിലാളികൾക്ക് ആവേശം പകർന്നു 
*1930-32-ലെ നിയമലംഘന പ്രസ്ഥാനം തൊഴിലാളികൾക്കിടയിൽ ഉണർവുണ്ടാക്കി.കൂലി വെട്ടിക്കുറച്ചതിനെത്തുടർന്നു കോഴിക്കോട് കോമൺവെൽത്ത് നെയ്ത്ത്കമ്പനി തൊഴിലാളികൾ 1931 മാർച്ച് 5  ന് പണിമുടക്കാരംഭിച്ചു.1935 നവംബർ 11 - ന് കോഴിക്കോട് കോട്ടൺമിൽ തൊഴിലാളികൾ പണിമുടക്ക് നടത്തി 
*1942 ആഗസ്റ്റ് 9 'ഇന്ത്യ വിടുക' എന്ന മുദ്രവാക്യം ഉയർത്തി നാടെങ്ങും പ്രതിഷേധ പരിപാടികൾ മുമ്പെങ്ങുമില്ലാത്തവിധം തെരുവോരങ്ങളിൽ ജാഥകൾ,പൊതുയോഗങ്ങൾ നിരോധിച്ച ലഘുരേഖകളുടെ വിതരണം,കോടതികളെയും വിദ്യാലയങ്ങളുടെയും ബഹിഷ്ക്കരിക്കാൻ മലബാറിൽ ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി.1941 ൽ കയ്യൂരിൽ 1946 ൽ കരിവള്ളൂരിൽ നടന്ന കർഷകലാപങ്ങൾ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ നടന്ന ജനകീയ സമരൂപങ്ങളായിരുന്നു.തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ സാമ്രാജ്യത്തിനെതിരെ ശക്തമായ ജനാധിപത്യവൽക്കരണ പ്രക്രിയ വളരുന്നത്തിന്റെ സൂചനയായിരുന്നു.1946 -ൽ ആലപ്പുഴയിലെ പുന്നപ്ര -വയലാറിൽ നടന്ന സമരം 
21.കർഷകരുടെയും,കൈത്തൊഴിലുകർക്കും,ചെറുകിട വ്യവസായികൾക്കും ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചവയാണ് സഹകരണ ബാങ്കുകൾ 
സഹകരണ ബാങ്കുകളുടെ ലക്ഷ്യങ്ങൾ താഴെ ചേർക്കുന്നു 
*ഗ്രാമീണ ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുക
*സ്വയം സഹായവും,പരസ്പര സഹായവും ചെയ്യവാനുള്ള മനോഭാവം വളത്തുക 
*ഗ്രാമീണ നിക്ഷേപം വികസിപ്പിക്കുക 
*സാമൂഹ്യ പുരോഗതിക്ക് പ്രാധാന്യം നൽകുക 
കേരളത്തിലെ സഹകരണ ബാങ്കുകളുടെ ഘടന ചുവടെ നൽകിയിരിക്കുന്നു.സംസ്ഥാന സഹകരണ ബാങ്ക്-ജില്ലാ സഹകരണ ബാങ്കുകൾ -പ്രാഥമിക സഹകരണ ബാങ്കുകൾ
22.അവകാശങ്ങളും,സ്വാതന്ത്ര്യവും സംബന്ധിച്ച് അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ഉയർന്നുവന്ന ചിന്തകരുടെ അഭിപ്രായമാണിത്. "ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴിൽ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ താൽപര്യങ്ങൾക്കപ്പുറം ഒരു ലക്ഷ്യവുമില്ല" 
സ്വാതന്ത്ര്യത്തിനും, സ്വൈര്യജീവിതത്തിനും വേണ്ടി അമേരിക്കയിലേയ്ക്ക് കുടിയേറിയവരെ കോളനിഭരണത്തിലൂടെ നിയന്ത്രിക്കാൻ ബ്രിട്ടൻ ശ്രമിച്ചു.ഇത് കോളനി വാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാൻ അമേരിക്കയിലെ കോളനിവാസികളെ പ്രേരിപ്പിച്ചു.അവരുടെ പ്രതിനിധികൾ ഫിലാഡൽഫിയിൽ സമ്മേളിച്ചു.1776 ജൂലായിൽ കോളനികളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.അമേരിക്കൻ കോളനിവാസികളുടെ സ്വാതന്ത്ര്യത്തിന്റെയും,അവകാശങ്ങളുടെയും സ്ഥാപിച്ചെടുക്കൽ കൂടിയാണ് ഈ സ്വാതന്ത്ര്യ പ്രഖ്യാപനം.ഇതോടനുബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളിൽ നിലവിൽ വന്ന ഭരണഘടന യൂറോപ്പിൽ നിന്നും കുടിയേറിയ അമേരിക്കക്കാരുടെ മനുഷ്യാവകാശങ്ങൾക്ക് പരിരക്ഷ നൽകി.അതേ നൂറ്റാണ്ടിൽ തന്നെയാണ് ഫ്രഞ്ച് വിപ്ലവവും അതിന്റെ ഭാഗമായുള്ള മനുഷ്യാവകാശ പ്രഖ്യാപനവും നടന്നത്.ഏകാധിപതിയായ ഫ്രഞ്ച് ഭരണാധികാരി ലൂയി പതിനാറാമൻ ഫ്രഞ്ച് പാർലമെന്റ് പിരിച്ചു വിടുകയും ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു.അതേത്തുടർന്ന് 1789 -ൽ സാധാരണ ജനങ്ങളുടെ നേതൃത്വത്തിൽ ഫ്രാൻസിലെ ദേശീയ അസംബ്ലി ചേർന്ന് മനുഷ്യാവകാശ പ്രഖ്യാപനത്തിന് രൂപം നൽകി.ഫ്രഞ്ച് വിപ്ലവത്തിന്റെ അടിത്തറയായി വർത്തിച്ച സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്നീ ആശയങ്ങൾ മനുഷ്യ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയ്ക്ക് രൂപം നല്‌കാൻ ലോകരാഷ്ട്രങ്ങൾക്ക് പ്രചോദനമായി 
23.
A                    B
ജർമ്മനി -മാർട്ടിൻ ലൂഥർ 
സ്വിറ്റ്സർലാന്റ് -അൾറിച്ച് സ്വിംഗ്ളി
ഇംഗ്ലണ്ട് -ഹെന്ററി എട്ടാമൻ 
ഫ്രാൻസ് -ക്വാണ്ടം ബലതന്ത്രം 

24.*അന്താരാഷ്ട്ര സംഘടനകളും,അന്താരാഷ്ട്ര കരാറുകളും ലോകവ്യാപാര സംഘടന,അന്താരാഷ്ട്ര നന്നായനിധി,ലോകബാങ്ക്,സ്വാതന്ത്ര്യവ്യാപാര കരാറുകൾ
*ബഹുരാഷ്ട്ര കമ്പനികൾ വിദേശ മൂലധനനിക്ഷേപം 
*വാർത്താവിനിമയ രംഗത്തുണ്ടായ മാറ്റങ്ങൾ ടി .വി., മൊബൈൽ ഫോൺ 
*ഗതാഗത രംഗത്തുണ്ടായ മാറ്റങ്ങൾ ജെറ്റ് വിമാനം,കണ്ടെയ്‌നർ കപ്പൽ 
25.
•a) ആരവല്ലി പർവ്വതനിര:- ഏകേദശം ഡൽഹി മുതൽ ഗുജറാത്തിലെ പാലൻപൂർവരെ നീണ്ട് കിടക്കുന്നു ഈ പർവ്വതനിരകൾ ലാേകത്തിലെ പഴകമേറിയ പർവ്വതനിരകളിലാെനാണിത്.
•b)താപ്തി നദി :- 724 കിലാേമീറ്റർ നീളമുള്ള ഈ നദി മദ്ധ്യപ്രദേശിലെ ബെതുൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുൻതായ് പീഠഭൂമിയിൽ നിന്ന് ഉത്ഭവിച്ച് മഹാരാഷ്ട്രയിലെ വിദർഭയിലെത്തി ഗുജറാത്തിലെ സൂററ്റിലെ അറബിക്കടലിൽ പതിക്കുന്നു.അഗർ.ഗിർ എന്നിവ പ്രധാന പോഷകനദികളാണ് 
•c)അരുണാചൽപ്രദേശ് :- ഇവിടുത്തെ പ്രധാന വരുമാന മാർഗം കൃഷിയാണ്.ബുദ്ധവിഹാരകേന്ദ്രങ്ങളും,ആപ്പിൾ തോട്ടങ്ങളും വിനോദസഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നു 
•d)വിശാഖപട്ടണം :- ആന്ധ്രാപ്രദേശിലെ ഒരു പ്രധാന നഗരമാണിത്.ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണിത്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.