Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 557 (Answer Keys )
#1

Answer Key
1.Ans : C 
കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ ഏത് ജില്ലയിൽ ആണ് - തിരുവനന്തപുരം. കേരള ടൂറിസം ഡവലപ്പബ്ലെന്റ്
കോർപ്പറേഷന്റെ ആസ്ഥാനം - തിരുവനന്തപുരം. കേരളത്തിന്റെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്നത് - 
തൃശൂർ.കേരളസ്റ്റേറ്റ് കാഷ്യ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം - കൊല്ലം
2.Ans : B
3.Ans : C
ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വാസ്തുഹാരാ.
4.Ans : D
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം: തേക്കടി  തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഹിൽ സ്റ്റേഷനാണ്
പൊന്മുടി.
ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് -മൂന്നാർ
ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം ആരംഭിച്ച സ്ഥലം - കൊല്ലം ജില്ലയിലെ തെന്മല
5.Ans: C
6.Ans : A
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്

വൈറ്റ് ഹൌസ്
7.Ans: B
കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. നളന്ദ- തിരുവനന്തപുരം
ഹിൽപാലസ് മ്യൂസിയം- തൃപ്പൂണിത്തറ
കൃഷ്ണമേനോൻ ആർട്ട് ഗ്യാലറി - കോഴിക്കോട്
കേരള ചരിത്ര മ്യൂസിയം - ഇടപ്പള്ളി എറണാകുളം
ഹെറിറ്റേജ്  മ്യൂസിയം - അമ്പലവയൽ വയനാട്
8.Ans: D
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നുത്- പന്നിയൂർ
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണി - ഏലം
സുഗന്ധ വ്യജ്ഞനങ്ങളുടെ രാജാവ് - കുരുമുളക്
സ്വർഗീയ ധാന്യം എന്നറിയപ്പെടുന്നത് - ഏലം
9.Ans: B
ഭാരതപ്പുഴയുടെ മറ്റോരു പേരാണ് - നിള
പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി - പമ്പ തൊമ്മൻകുഞ്ഞ് വെള്ളച്ചാട്ടം - ഇടുക്കി
10.Ans: B
സച്ചിൻ ടെൻഡുൽകർ - രാജ്യസഭയിൽ അംഗമാകുന്ന ആദ്യത്തെ സ്പോർട്സ് താരവും ക്രിക്കറ്ററും സച്ചിൻ തന്നെ , 2012
ഏപ്രിൽ 27 ന് പ്രസിഡൻറ് അദ്ദേഹത്തെ രാജ്യസഭാംഗമായ് നോമിനേറ്റ് ചെയ്തു 
11.Ans: D
പുഷ്പിച്ചാൽ വിളവു കുറയുന്ന സസ്യം - കരിമ്പ്
കേരളത്തിന്റെ കല്പവൃക്ഷം - തെങ്ങ്
12.Ans : C
പൊട്ടാസ്യം  സൾഫേറ്റും അലൂമിനിയം സൾഫേറ്റും ചേർന്ന ലാവണത്തെ പൊട്ടാഷ് ആലം എന്ന് വിളിക്കുന്നു.
13.Ans : C
ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്നത് - ദാമോദർ നദി  ചന്ദനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് - മൈസൂർ
റോസ് പിങ്ക് നഗരം എന്നറിയപ്പെടുന്നത്. ജയ്പൂർ
ഇന്ത്യയുടെ തേയില തോട്ടം - ആസാം.
14.Ans : B
ക്ഷീര ഉത്പാദനരംഗത്ത് കേരളത്തിൽ പ്രവർത്തിക്കുന്ന മുഖ്യ സ്ഥാപനം- മിൽമ
15.Ans : B
ഇരവികുളം നാഷണൽ പാർക്ക് - മൂന്നാർ
പേപ്പാറ വന്യജീവി സങ്കേതം - തിരുവനന്തപുരം
പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം - പാലക്കാട്
16.Ans : C
ഖസാക്കിന്റെ ഇതിഹാസം - ഒ.വി. വിജയൻ
മഞ്ഞ് - എം.ടി. വാസുദേവൻ നായർ
മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ
17.Ans : A
ചുവന്ന നദിയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - അസം
മരതകനാട് എന്നറിയപ്പെടുന്ന സംസ്ഥാനം - ഗോവ
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - കേരളം
18.Ans : D
19.Ans : C
20.Ans : B
21.Ans : D
മനുഷ്യ ശരീരത്തിനകത്തുള്ള ഏറ്റവും വലിയ അവയവം -കരൾ
ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം -സെറിബല്ലം
22.Ans: A
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം - ക്ഷയം
ഏറ്റവും സാധാരണമായ കരൾ രോഗം - മഞ്ഞപിത്തം
അർബുദം ബാധിക്കാത്ത മനുഷ്യാവയവം - ഹൃദയം
23.Ans : C
24.Ans : B
ഇഗ്ലു എന്ന പേരിലറിയപ്പെടുന്ന മഞ്ഞുപാളികൾ കൊണ്ടാണ് എസ്കിമോകളുടെ ഗൃഹനിർമ്മാണം നടത്തുന്നത്.
25.Ans : A
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി :കരൾ
ശരീരത്തിലെ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി -പീനിയൽ ഗ്രന്ഥി കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി - ലാക്രീമൽ

ഗ്രന്ഥി
26.Ans: B
27.Ans: D
സോവിയറ്റ് യൂണിയൻ സ്ഥാപകൻ -ലെനിൻ
പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് - എബ്രഹാം ലിങ്കൺ
28.Ans : D
രാജ്യ സഭാ ആദ്യക്ഷൻ - ഉപരാഷ്ട്രപതി
ലോകസഭയുടെ അദ്യക്ഷൻ - സ്പീക്കർ
കാബിനറ്റ് ആർച്ചിലെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കുന്നത് - പ്രധാനമന്ത്രി
29.Ans : C
കോമൺ വെൽത്ത് രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന ഒരു വിവിധകായിക മത്സര പരിപാടിയാണ് കോമൺ
വെൽത്ത് മത്സരങ്ങൾ. ഓരോ നാലുവർഷം കൂടുമ്പോഴാണ് ഇത് നടത്തപ്പെടുന്നത്.
30.Ans : A
ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് - ശ്രീബുദ്ധൻ
ബുദ്ധമത സ്ഥാപകൻ - ശ്രീബുദ്ധൻ
ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നത് ആര് - അശോകൻ
31.Ans: C
'Wings of fire' മലയാള പരിഭാഷയാണ് 'അഗ്നിച്ചിറകുകൾ'.ഇന്ത്യയുടെ മിസൈൽമാൻ എന്ന് വിശേഷിപ്പിക്കുന്നു.
32.Ans: D
ലോക ലഹരിവിരുദ്ധ ദിനം - ജൂൺ 26
ലോക വായന ദിനം - ജൂൺ 19
ലോക പരിസ്ഥിതി ദിനം - ജൂൺ 5
33.Ans : D
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ടെസ്റ്റ് ക്രിക്കറ്റിന് വേദിയായത് ഈഡൻ ഗാർഡനാണ് .
34.Ans : B
പുലയരുടെരാജാവ് എന്ന് ഗാന്ധിജി ആരെയാണ് വിശേഷിപ്പിച്ചത് - അയ്യങ്കാളി
എന്റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ് - മന്നത്ത് പത്മനാഭൻ
1924 ലെ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത് - ടി കെ .മാധവൻ
35.Ans : B
പിങ്ക് നിറമുള്ള കല്ലുകൊണ്ട് നിർമ്മിച്ച ഹവാമഹൽ ആണ് പ്രധാന നിർമ്മിതി . മറ്റു പ്രധാന നിർമ്മിതികൾ -ആംബർ കോട്ട ,
ടൈഗർ കോട്ട ,ജയ്ഗർ കോട്ട
36.Ans: A
വേമ്പനാട്ടുകായലിലെ പ്രസിദ്ധമായ ദ്വീപാണ് പാതിരാമണൽ കേരളത്തിലെ വലിയ തടാകം - അഷ്ടമുടി കായൽ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട കായൽ
37.Ans : D
കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി 'കല്യാണ സൌഗന്ധികം ശീതങ്കൻ തുള്ളൽ കൃഷ്ണഗാഥയുടെ രചയിതാവ് - ചെറുശ്ശേരി
രാമായണത്തിന്റെ കർത്താവ് - വാല്മീകി
തുഞ്ചൻ പറമ്പ് എന്ന സ്ഥലം ആരുടെ ജന്മ സ്ഥലമാണ് - എഴുത്തച്ചൻ
38.Ans: B
39.Ans: D
വിറ്റാമിൻ ഡി അഭാവത്തിൽ ഉണ്ടാകുന്ന രോഗം - റിക്കറ്റസ് തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണിന്റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം - ഗോയിറ്റർ
40.Ans: A
നായക ഗ്രന്ഥി - പിയൂഷ ഗ്രന്ഥി
ആഡംസ് ആപ്പിൾ - തൈറോയിഡ് ഗ്രന്ഥി
യുവത്വ ഗ്രന്ഥി - തൈമസ് ഗ്രന്ഥി
അടിന്തിര ഗ്രന്ഥി - അധിവൃക്കാ ഗ്രന്ഥി
41.Ans: A
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്- ബേക്ക് ലൈറ്റ്
ആദ്യത്തെ കൃത്രിമ റബ്ബർ - നിയോപ്രിൻ
ആദ്യത്തെ കൃത്രിമ മൂലകം - ടെക്നീഷ്യം
42.Ans : B
അക്ബർ ജനിച്ച സ്ഥലം - അമർകൊട്ട്
'ദൗർഭാഗ്യവാനായ മുഗൾ ഭരണാധികാരി' എന്നറിയപ്പെടുന്നത് മുഗൾ രാജാവ് - ഹുമയൂൺ
ബാബറിന്റെ പിൻഗാമിയായി വന്ന ഭരണാധികാരി ആര് - ഹുമയൂൺ
43.Ans : C
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - എം.വിശ്വേശരയ്യ
സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് -- റോബർട്ട് ഓവൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ദാദാഭായ് നവറോജി 
ഇന്ത്യയിലെ ബജറ്റിന്റെ പിതാവ് - മഹലനോബിസ്
44.Ans : D
പഴശ്ശി ശവകുടീരം - വയനാട്
പഴശ്ശി ജലസംഭരണി - കണ്ണൂർ
പഴശ്ശി വിപ്ലവത്തിൽ പഴശ്ശി രാജാവിനെ സഹായിച്ച കുരിച്ചരുടെ നേതാവ് - തലക്കൽ ചന്തു
പഴശ്ശിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈനിക തലവൻ - ആർതർ വെല്ലസ്ലി
45.Ans: 1857
46.Ans:A
1996 -2001 കാലഘട്ടത്തിൽ സഖാവ് ഈ .കെ നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി-പട്ടിക വർഗ്ഹ പിന്നോക്ക വിഭാഗ ക്ഷേമവും യുവജന കാര്യവും വകുപ്പ് മന്ത്രിയായിരുന്നു .
2001 ഇൽ ചെലക്കരയിൽ നിന്നും വീണ്ടും നിയമസഭയിൽ എത്തുകയും പ്രതിപക്ഷ ചീഫ് വിപ്പ് ആയി പ്രവർത്തിക്കുകയും ചെയ്ത 12 -ാം നിയമസഭയിൽ സ്പീക്കർ ആയി 2006 may 25 നു തെരഞ്ഞെടുക്കപെട്ടു.
47.Ans: D
മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യ സമാചാരം തലശ്ശേരിയിലാണ് പ്രസിദ്ധീകരിച്ചത്. 1865 ലെ പത്താം ആക്ടനുസരിച്ച് 1866 നവംബർ 1 ന് രൂപീകൃതമായ ആദ്യ നഗരസഭകളിൽ ഒന്നാണ് തലശ്ശേരി.
48.Ans:B
കേരളത്തിലെ ആദ്യത്തെ കാഴ്ച ബംഗ്ലാവ് സ്ഥാപിച്ചത്-സ്വാതി തിരുനാൾ
ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത് - സ്വാതി തിരുനാൾ
49.Ans: C
ജലാലുദ്ദീൻ ഖിൽജി - ഖിൽജിവംശ സ്ഥാപകൻ
ഗിയാസുദ്ദീൻ തുഗ്ലക്ക് - തുഗ്ലക്ക് വംശ സ്ഥാപകൻ
കിസ്ർഖാൻ - സയ്യിദ് വംശ സ്ഥാപകൻ
50.Ans: A
അജന്ത ഗുഹകൾ കണ്ടുപിടിച്ചത് - ജോൺ സ്മിത്ത് അജന്ത പെയിന്റിംഗ് ഏത് കാലഘട്ടത്തിന്റെ സംഭാവനയാണ് - ഗുപ്തകാലം 
അജന്ത എല്ലോറ ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്-മഹാരാഷ്ട
51.Ans: A
ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗൾരാജാവ്- ഔറംഗസേബ്
ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര് - ബാബർ മയൂരസിംഹാസനം നിർമിച്ച ഭരണാധികാരി ആര് - ഷാജഹാൻ
52.Ans : B
53.Ans : C
ഇന്ത്യയിൽ സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരം- ജ്ഞാനപീഠം
54.Ans : C
ഇന്ത്യൻ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ട വ്യക്തി - ജംഷഡ്ജി ടാറ്റ
തൊഴിൽ ദാതാവ് എന്ന നിലയിലും കയറ്റുമതിയിലും മുൻപിലുള്ള ഇന്ത്യൻ വ്യവസായം - പരുത്തിത്തുണി വ്യവസായം
55.Ans: C
സംഖ്യ 'X' എന്നെടുത്താൽ
20X/100 = 800
20x = 800
X = 800 /20=40
56.Ans: A
7x = 49
X = 49 / 7 = 7
57.Ans: D
ആകെ വയസ്സ് = 15 + 18 = 33
45 ആകാൻ 12 കൂടണം .
അതായത് ഓരോരുത്തർക്കും 6 വയസ്സ് കൂടണം
58.Ans: A
സംഖ്യ 'X' ആയാൽ
50 * x = 50
X = 50/5 = 10
5 കൊണ്ട് ഹരിച്ചാൽ
10 / 5 = 2
59.Ans: D
BODMAS ഉപയോഗിച്ചാൽ ഹരണം, ഗുണനം, സങ്കലനം, വ്യവകലനം എന്ന ക്രമം.
20-5 + 5*5
= 20- 5 + 25
=45-5 = 40
60.Ans: A
ജനുവരി 1 - ശനി
ജനുവരി 7 - വെള്ളി
7,14, 21, 28 വെള്ളി
4 വെള്ളിയാഴ്ചകൾ
61.Ans: C
ശരാശരി =സംഖ്യകളുടെ തുക/സംഖ്യകളുടെ എണ്ണം
23= x /5
x= 23*5
=115
62.Ans : C
സംഖ്യകളുടെ വ്യത്യാസം 9, 18, 36, 72
66 + 72 = 138
63.Ans: A
100/4=25 kmph
64.Ans: B
ലാഭം/മുതൽ*100=6/60*100=10%
65.Ans : C
66.Ans: C
തമിഴ്നാടിനോട് ചേർന്നാണ് മറയൂർ പ്രദേശം സ്ഥിതി ചെയുന്നത് .
67.Ans: A
പൂർണ നാമം - തകഴി ശിവശങ്കരപിള്ള
കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നു
പ്രധാന കൃതികൾ - കയർ, ചെമ്മീൻ, ഏണിപ്പടികൾ, തോട്ടിയുടെ മകൻ
68.Ans: A
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. നമ്മുടെ പത്രം, നമ്മുടെ വെള്ളിച്ചം എന്നിവയുടെ പത്രധിപൻ ആയിരുന്നു .
69.Ans: A
കുമാരനാശ്ശാൻ - മഹാകവ്യമെഴുതാതെ മഹാകവിയായി അറിയപ്പെട്ടു. ആധുനിക കവിത്രയത്തിൽ ഒരാൾ
പ്രധാന കൃതികൾ - നളിനി, ലീല, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത,കരുണ
70 Ans: C
ഗ്രാമാപഞ്ചായതുകൾ- 978
ബ്ലോക്ക് പഞ്ചായത്തുകൾ - 152
ജില്ല പഞ്ചായത്തുകൾ - 14
മുൻസിപ്പാലിറ്റി - 60
കോർപ്പറേഷനുകൾ - 5
ആകെ = 1209
71.Ans: D
കോഴിക്കോട് ജില്ലക്കും കണ്ണൂർ ജില്ലക്കും ഇടയിലാണ് മാഹി സ്ഥിതി ചെയുന്നത് . ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു മാഹി , ഇപ്പോൾ മാഹി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ(പോണ്ടിച്ചേരി) ഭാഗമാണ്.
72.Ans: A
സമുദ്രതീരമില്ലത്ത് കേരളത്തിലെ ജില്ലകൾ - അഞ്ച് എണ്ണം . വയനാട് , പാലക്കാട് , കോട്ടയം, ഇടുക്കി .പത്തനംതിട്ട
ഏറ്റവും കൂടുതൽ സമുദ്രത്തീരമുള്ള ജില്ല- കണ്ണൂർ
ഏറ്റവും കുറച്ചു സമുദ്രതീരമുള്ള ജില്ല - കൊല്ലം
73.Ans: A
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല - വയനാട്
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ തലൂക്ക് - സുൽത്താൻ ബത്തേരി
74.Ans : B
മോഹിനിയാട്ടത്തിലെ പ്രധാനഭാവമാണ് -ശ്രീഗാരം
ഇന്ത്യയുടെ ദേശീയ നൃത്തരൂപമാണ് - ഭരതനാട്യം
ഒറീസയിലെ പ്രധാന നൃത്തരൂപമാണ് ഒഡീസി
75.Ans: D
കണ്ണൂർ - KL 13
തലശ്ശേരി- KL 58
തളിപ്പമ്പ്-KL 59
വയനാട്- KL 12
മാനന്തവാടി - KL 72
ബത്തേരി - KL 73
76.Ans: C
തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്താവുന്നതു കൊണ്ട് തെങ്ങിനെ കല്പവൃക്ഷം എന്നു പറയാറുണ്ട്.
77.Ans: A
കേരളത്തിൽ കൊല്ലവർഷത്തിലെ തുലാമാസം മുതൽ ലഭിക്കുന്ന മഴയാണ് തുലാവർഷം. വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്. സാധാരണ ഉച്ചക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും.
78.Ans: C
ഭരതന്റെ (സംഗമേശ്വരൻ) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്.
79.Ans: D
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. 8,586 m (28.169 ft) മീറ്റർ ഉയരമുള്ള ഇത് ഹിമാലയത്തിലെ കാഞ്ചൻജംഗ ഹിമാചൽ പ്രദേശത്തിൽ തീസ്റ്റ നദിയുടെ കിഴക്കായി ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.
80.Ans: A
യൂറോപ്പിലെ രോഗി- തുർക്കി
യൂറോപ്പിലെ കളിസ്ഥലം- സ്വിറ്റ്സർലന്റ്
ഉദയസൂര്യന്റെ നാട് ജപ്പാൻ
81.Ans: C
ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽ വന്നത് 1972 ലാണ്. പിൻകോഡിന് ആറ് അക്കങ്ങളുണ്ട്. രണ്ടാമത്തെ അക്കം സബ് സോൺ, മൂന്നാമത്തെ അക്കം ജില്ല. അവസാനത്തെ മൂന്നാമത്തെ അക്കങ്ങൾ അതാത് സോർട്ടിങ് ഡിസ്നിക്ടിലെ ഡെലിവറി പോസ്റ്റാഫീസുകളെ സൂചിപ്പിക്കുന്നു.
82.Ans: C
കേണൽ ഗോദ വർമ്മ രാജയാണ് കേരള സ്പോട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ്.
83.Ans: C
കായിക പരിശീനത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്ക്കാരമായ ദ്രോണാചാര്യ കെ.പി. തോമസിന് 2013 ൽ ലഭിച്ചു.
1985 ൽ ഏർപ്പെടുത്തിയ ദ്രോണാചാര്യ അവാർഡ് ആദ്യം ലഭിച്ചത് ഒ. എം. നമ്പ്യാർക്കാണ്
84.Ans: C
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷ.1984-ൽ പദ്മശ്രീ ബഹുമതിയും, അർജുന അവാർഡും ഉഷ കരസ്ഥമാക്കി.
85.Ans : D
1998 ഓഗസ്റ്റിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആരംഭിക്കുന്നത്. ഇന്ത്യൻ സംസ്ഥാനസർക്കാറിനു കീഴിൽ ഇത്തരത്തിലൊരു സംരംഭം ആദ്യമായുണ്ടാകുന്നത്
കേരളത്തിലാണ്
86.Ans: A
87.Ans: A
സൂര്യനിൽ നിന്നുള്ള സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്.
88.Ans: D
1895 മാർച്ച് 26 ന് ബ്രിട്ടീഷ് രസതന്ത്രജ്ഞനായ വില്യം രാംസേ ആണ് ഹീലിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്.
89.Ans: C
90.Ans: B
91.Ans: B
പാലക്കാട് ജില്ലയിലാണിത്.1927-ൽ നിർമ്മാണം തുടങ്ങി. 1931-ൽ പൂർത്തിയായി.
92.Ans: C
അന്നജത്തെഷുഗർ ആക്കി വിഘടിപ്പിക്കുന്നത് അമിലേസ് ആണ്.
93.Ans: A
ഉത്തർപ്രദേശിലെ ചൌരി ചൌരായിൽ ഫെബ്രുവരി 5-നാണ് പ്രകടനം നടന്നത്.
94.Ans: B
നമ്മുടെ രാഷ്ട്രത്തിന്റെ പരമോന്നതധികാരിയും സർവ്വ സൈന്യാധിപനും രാഷ്ട്രപതിയാണ്.
95.Ans: D
ശുദ്ധമായ സ്വർണ്ണം തങ്കം എന്നാണറിയപ്പെടുന്നത് . ആഭരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്വർണ്ണം 22 കാരറ്റ് ആണ്. 916 സ്വർണ്ണം എന്ന് അറിയപ്പെടുന്നു.
96.Ans: B
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് എല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കും ആദ്യമായി തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനം ഗോവയാണ് . 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രം ഉപയോഗിച്ചു.
97.Ans: B
ഒരു ഞാറ്റിവേലയുടെ ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണ് .
കൃഷിയുമായി ബന്ധപെട്ട് ഏറ്റവും പേരുകേട്ടതാണ് തിരുവാതിര ഞാറ്റുവേല
98.Ans: A
ഓടക്കുഴൽ എന്നക്രിതിക്കായിരുന്നു പുരസ്കാരം.
99.Ans: A
തിരുനാവായിൽ ഭാരതപുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടന്നുവന്നിരുന്ന ഉത്സവമാണ് മാമാങ്കം.
100.Ans: C
'1942-ൽ ക്വിറ്റ് ഇന്ത്യ എന്ന ഗർജനത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് കോൺഗ്രസ് അന്ത്യംകുറിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന് ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ  1930 മാർച്ച് 12-ന് ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്- ഉപ്പു സത്യാഗ്രഹം
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.