Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 566( Kerala PSC Last Grade Servants,Questions (Alappuzha)
#1

Kerala PSC Last Grade Servants 
                        Alappuzha- 2010 
                                                                                                                                  Total Mark - 100 Time:75 Mins
1.മൗലികാവകാശമല്ലാത്തത് എഴുതുക. 
A.സ്വത്തിനുള്ള അവകാശം 
B.സ്വാതന്ത്ര്യത്തിനുള്ള അവകാശം 
C.ചൂഷണത്തിനെതിരെയുള്ള അവകാശം 
D.മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
2.ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ ഒരു ഭാരതീയ വനിതയാണ് ശകുന്തളാദേവി. ഇവർ ഏത് മേഖലയിലാണ് പ്രശസ്തയായിരിക്കുന്നത്
A.ഗണിതം 
B.കർണ്ണാടക സംഗീതം 
C.ശാസ്ത്രം 
D.വിദ്യാഭ്യാസം
3.വിക്രമാദിത്യ മഹാരാജാവിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് ബുദ്ധ സന്യാസി. 
A.ഇബ്നി ബത്തൂത്ത 
B.മെഗസ്തനീസ് 
C.ഫാഹിയാൻ 
D.ഹ്യുയാൻസാങ്ങ്
4.66 2/3 ന്റെ 69% എത്ര ?
A.69 
B.33  ⅓
C.31 
D.46
5.ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം ഭരണഘടനാനുസൃതമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്? 
A.73 
B.74 
C.72 
D.71
6.താഴെ പറയുന്ന സംസ്ഥാനങ്ങളിൽ 2 മണ്ഡലങ്ങളുള്ള നിയമ നിർമ്മാണ സഭ ഉള്ളത് എവിടെയാണ് ? 
A.തമിഴ് നാട് 
B.കർണ്ണാടക 
C.ആന്ധ്രാപ്രദേശ് 
D.പഞ്ചാബ്
7.ബറാക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്? 
A.43 
B.45 
C.40 
D.44
8.ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്? 
A.ഇംഗ്ലണ്ട് 
B.അയർലണ്ട് 
C.അമേരിക്ക 
D.ഫ്രാൻസ്
9.യുദ്ധ കെടുത്തിയിൽ ജീവകാരുണ്യം എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന : 
A.ഐക്യരാഷ്ട്ര സംഘടന 
B.ആംനസ്റ്റി ഇന്റർ നാഷണൽ 
C.റെഡ് ക്രോസ്സ് 
D.ഗ്രീൻപീസ്
10.ഇന്ത്യൻ കോഫീഹൗസിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി 
A.എ.കെ. ഗോപാലൻ 
B.സി.അച്യുതമേനോൻ
C.ആർ. ശങ്കർ 
D.പി.കെ.വാസുദേവൻ നായർ
11.ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കുന്നത്:
A.ഡിസംബർ 10 
B.ആഗസ്റ്റ്7 
C.ആഗസ്റ്റ് 9 
D.ജൂലായ് 21
12.ഇന്ത്യയുടെ ദേശീയ ജല ജീവിയായി പ്രഖ്യാപിക്കപ്പെട്ടത്. 
A.കടലാമ 
B.ഡോൾഫിൻ 
C.മുതല 
D.നീലതിമിംഗലം

13.2016 ലെ ഒളിംമ്പിക് വേദിയായി പ്രഖ്യാപിക്കപ്പെട്ടത് : 
A.റിയോഡ് ജനീറോ 
B.ഹോങ്കോങ് 
C.കാലിഫോർണിയ 
D.ഫിലാഡൽഫിയ
14.രംഗൻതിട്ടു പക്ഷി സംരക്ഷണകേന്ദ്രം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? 
A.ആന്ധ്രാപ്രദേശ് 
B.തമിഴ്നാട് 
C.കർണ്ണാടക 
D.ഗുജറാത്ത്
15.അവനവനാത്മസുഖത്തിനാചരിക്കു
ന്നവയപരന്നു സുഖത്തിനായ് വരേണം 
- ഈ വരികൾ ആരുടേതാണ്? 
A.കുമാരനാശാൻ 
B.ചെറുശ്ശേരി 
C.പൂന്താനം നമ്പൂതിരി 
D.ശ്രീനാരായണഗുരു
16.'കാഷ്യഫിസ്റ്റുല’ ഇത് ഏത് സസ്യത്തിന്റെ ശാസ്ത്രനാമം ആണ് ? 
A.കശുമാവ് 
B.പ്ലാവ് 
C. കണിക്കൊന്ന 
D. മാവ്
17.'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന ഗാന്ധിജിയുടെ ആത്മകഥ അദ്ദേഹം ഏത് ഭാഷയിലാണ് എഴുതിയത്? 
A.ഹിന്ദി 
B.മറാത്തി 
C.ഇംഗ്ലീഷ് 
D.ഗുജറാത്തി
18.കേരളത്തിലെ ഒരു പക്ഷിസങ്കേതമാണല്ലോ കുമരകം. ഇത് ഏത് ജില്ലയിൽപ്പെടുന്നു. 
A.കൊല്ലം 
B.ആലപ്പുഴ 
C.കോട്ടയം 
D.വയനാട്
19.'പടയണി' എന്ന കലാരൂപം ഏത് ജില്ലയിലാണ് രൂപം കൊണ്ടത്? 
A.കാസർഗോഡ് 
B.കണ്ണൂർ 
C.കോട്ടയം 
D.പത്തനംതിട്ട
20.ഒരു മട്ടത്രികോണത്തിന്റെ കോണുകളുടെ അംശബന്ധമായി വരാൻ സാധ്യതയുള്ളതേത് ? 
A.1:2: 3 
B.2: 3: 4 
C.3: 4: 5 
D.4: 5: 6
21.ഇന്ത്യൻ ഭരണഘടനയുടെ ഏത് വകുപ്പാണ് കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത് 
A.Ar. 370 
B.Ar. 371 
C.Ar. 372 
D.Ar. 373
22.പാർലമെന്റിന്റെ സംയുക്തസമ്മളനം ചേരുമ്പോൾ (ലോകസഭയും രാജ്യസഭയും ഒന്നിച്ച്) അദ്ധ്യക്ഷത വഹിക്കുന്നത് ആരാണ്? 
A.രാഷ്ട്രപതി 
B.ഉപരാഷ്ട്രപതി 
C.പ്രധാനമന്ത്രി 
D.ലോകസഭാ സ്പീക്കർ
23.വളർച്ചാ ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? 
A.തൈറോയിഡ് 
B.പാൻക്രിയാസ്
C.അഡ്രിനാൽ 
D.പീയുഷ ഗ്രന്ഥി
24.ഒരു സമയം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്: 
A.300 ml 
B.400 ml 
C.500 m 
D.350 ml
25.ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുക്കുന്നത് ആരാണ്?
A.ഉപരാഷ്ട്രപതി 
B.സ്പീക്കർ 
C.പ്രധാനമന്ത്രി 
D.സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
26.12 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 ആണ്. 55 വയസ്സുള്ള ഒരാൾ പിരിഞ്ഞു പുതിയതായി ഒരാൾ ചേർന്നപ്പോൾ ഇപ്പോഴുള്ളവരുടെ ശരാശരി പ്രായം 38 ആയി കുറഞ്ഞു. പുതിയതായി ചേർന്നയാളുടെ പ്രായം എത്ര?

A.38 
B.30 
C.31 
D.40 
27.രാജ്യസഭയുടെ ചെയർമാൻ ആരായിരിക്കും ?
A.സ്പീക്കർ  
B.ഉപരാഷ്ട്രപതി
C.രാഷ്ട്രപതി 
D.ഇതൊന്നുമല്ല
28.മഞ്ഞപിത്തരോഗം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് ? 
A.വൃക്കകൾ
B.ശ്വാസകോശം 
C.ത്വക്ക് 
D.കരൾ
29.'സാധുജന പരിപാലന സംഘം' എന്ന സംഘടന സ്ഥാപിച്ചത് ആര്? 
A.കെ. കേളപ്പൻ 
B.ശ്രീനാരായണഗുരു
C.അയ്യങ്കാളി 
D.എ.കെ. ഗോപാലൻ
30.കേരളാഗവർണ്ണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി:
A.കെ.ആർ. നാരായണൻ 
B.വി.വി.ഗിരി
C.വെങ്കിട്ടരാമൻ 
D.എസ്. ഡി. ശർമ്മ 
31.ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷം ?
A.1936 
B.1946 
C.1930 
D.ഇതൊന്നുമല്ല
32.ഒരു കച്ചവടക്കാരന് 100 kg ആപ്പിൾ വാങ്ങാൻ മുടക്കിയ തുക 50 kg വീറ്റപ്പോഴേക്കും കിട്ടി. ബാക്കിയുള്ള 50kg ഉം അതേ നിരക്കിലാണ് വിറ്റതെങ്കിൽ ലാഭം എത്ര ശതമാനം കിട്ടി ? 
A.50% 
B.100% 
C.2% 
D.O.5%
33.ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ? 
A.അഗസ്ത്യമല 
B.തട്ടമല
C.ആനമല 
D.കരിമല
34.ഇന്ത്യയിലെ അടുത്തുള്ള രണ്ട് സംസ്ഥാനങ്ങൾക്ക് പൊതുവായി ഒരു ഹൈകോടതിയാണ് ഉള്ളത്. അവ ഏവ?
A.അരുണാചൽ പ്രദേശ്, ആസ്സാം 
B.പഞ്ചാബ്, ഹരിയാന 
C.ജമ്മു-കാശ്മീർ 
D.ത്രിപുര, മിസ്റ്റോറം
35.വാസക്ടമി എന്നാൽ: 
A.വൈറസ് നിമിത്തം ഉണ്ടാകുന്ന ഒരു രോഗം 
B.ബീജ ഉത്പാദനം തടയുന്നതിന് പുരുഷന്മാരിൽ നടത്തുന്ന ഒരു ശസ്ത്രക്രിയ 
C.പ്രത്യേക തൊഴിൽ ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ഒരു രോഗം 
D.നാഡീവ്യൂഹത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
36.പാലിന് വെളുത്ത നിറം നൽകുന്ന വസ്തുവാണ് :
A.അസറ്റിക് 
B.യൂറിക് 
C.മൈലറ്റിസ് 
D.ലാസ്കോസ്
37.ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്? 
A.അരുന്ധതി റോയ് 
B.മേനകാ ഗാന്ധി 
C.സുന്ദർലാൽ ബഹുഗുണ 
D.നമ്ദോ ദേശായ്
38.ഡസിബൽ എന്നത് എന്ത് അളക്കാനുള്ള ഏകകം ആണ് ? 
A.വെളിച്ചം 
B.വേഗത 
C.ശബ്ദം 
D.ഉയരം
39.പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം : 
A.കേരളം 
B.തമിഴ് നാട് 
C.കർണ്ണാടക 
D.രാജസ്ഥാൻ

40.ഇന്ത്യയിൽ വരുമാന നികുതി പിരിക്കുവാനുള്ള അവകാശം ആർക്കാണ്? 
A. സംസ്ഥാന ഗവൺമെന്റിന് 
B. കോർപ്പറേഷനുകൾക്ക് 
C. കേന്ദ്ര ഗവൺമെന്റിന് 
D. പഞ്ചായത്തുകൾക്ക്
41.1960- ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് ഏത് വാഹനത്തിൽ നിന്നായിരുന്നു? 
A. സ്പുട്നിക് 
B. വോയേജൻ 
C. മെസഞ്ചർ 
C. അപ്പോളോ
42.താഴെ പറയുന്നവയിൽ ഏറ്റവും നല്ല വൈദ്യുതചാലകം ഏത്? 
A. അലുമിനീയം 
B. ഇരുമ്പ് 
C. വെള്ളി 
D. നിക്കൽ
43.അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രം ഏത്? 
A. ദക്ഷിണഗംഗോത്രി 
B. റിങ്ങ് ഓഫ് ഫയർ 
C. യമുനോത്രി 
D. സർഗാസോ 
44.'ബുദ്ധൻ ചിരിക്കുന്നു’ ഇത് എന്തുമായി ബന്ധപ്പെട്ട ഒരു പദമാണ് ? 
A. പുസ്തകത്തിന്റെ പേര് 
B. ആണവ പരീക്ഷണം 
C. ബഹിരാകാശ പര്യവേഷണം 
D. വനവൽക്കരണം
45.റെഡ് റിബ്ബൺ എക്സസ്സസ്സ് എന്നത് : 
A. മെട്രോ റെയിൽ പദ്ധതി 
B. അതിവേഗ തീവണ്ടി 
C. എയിഡ്സ് ബോധവൽക്കരണം 
D. തീരദേശ തീവണ്ടികൾ
46.പാർലമെന്റുകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത് ഏത് രാജ്യത്തെ പാർലമെന്റിനെ? 
A. റഷ്യ  
B. ബ്രിട്ടൻ 
C. അമേരിക്ക 
D. ഇന്ത്യ
47.ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകിയ രാജ്യം : 
A. റഷ്യ
B. ബ്രിട്ടൻ 
C. ജപ്പാൻ 
D. കാനഡ 
48.മനുഷ്യൻ കഴിഞ്ഞാൽ ബുദ്ധിപരമായി ഏറ്റവും വികാസം പ്രാപിച്ച ജീവി ഏത്? 
A. ഗൊറില്ല 
B. നായ 
C. ഡോൾഫിൻ 
D. തിമിംഗലം
49.കായംകുളം താപ വൈദ്യുത നിലത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു ഏത്? 
A. നാഫ്ല 
B. പെട്രോൾ 
C. കൽക്കരി 
D. ഡീസൽ
50.പേപ്പട്ടി വിഷബാധിക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആര്? 
A. അലക്സാണ്ടർ ഫ്ലെമിങ്ങ് 
B. റൊണാൾഡ് റോസ് 
C. ചാൾസ് ഡാർവ്വിൻ 
D. ലൂയി പാസ്ച്ചർ
51.ഓർമ്മ, വിവേചനം, ബുദ്ധി തുടങ്ങിയവയുടെ ഇരിപ്പിടമായ തലച്ചോറിന്റെ ഭാഗം: 
A. സെറിബ്രം 
B. സെറിബല്ലം 
C. തലാമസ് 
D. മെനിഞ്ചസ്
52.ഇന്ത്യയിൽ പ്രത്യേക ഭരണഘടന ഉള്ളത് ഏത് സംസ്ഥാനത്തിലാണ് ? A. പഞ്ചാബ് 
B. ഡൽഹി
C. ജമ്മു-കാശ്മീർ 
D. ആസ്സാം
53.പരിശുദ്ധമായ സ്വർണ്ണത്തിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏത്? 
A. ലിഥിയം
B. കോപ്പർ

C.പ്ലാറ്റിനം 
D.സിങ്ക് 
54.ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് വർഷം ആയിരുന്നു? 
A.1977 
B.1975 
C.1976 
D.1978
55.മഹാഭാരതയുദ്ധം നടന്നെന്ന് വിശ്വസിക്കുന്ന കുരുക്ഷേത്രം ഏത് സംസ്ഥാനത്താണ് ? 
A.പഞ്ചാബ് 
B.മദ്ധ്യപ്രദേശ്
C.ഹരിയാന 
D.മഹാരാഷ്ട
56.ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആര്?
A.ജി.പി.പിള്ള 
B.ഡോ. പൽപ്പ
C.ചെമ്പകരാമൻ 
D.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 
57.സ്വയം പരാഗണം സാധ്യമല്ലാത്ത ഒരു സുഗന്ധ വ്യജ്ഞനം :
A.ഏലം 
B.വാനില 
C.കറുവാപ്പട്ട 
D.കുരുമുളക് 
58.പ്രകാശ സംശ്ലേഷണം നടക്കുമ്പോൾ നിർഗ്ഗമിക്കുന്ന വാതകം ഏത്?
A.ഓക്സിജൻ 
B.കാർബൺ ഡയോക്സൈഡ്
C.നൈട്രജൻ 
D.ഹൈഡ്രജൻ
59.കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി അന്തരീക്ഷത്തിലെ ഏത് ഘടകമാണ് സാവധാനം വർദ്ധിച്ചു വരുന്നത്?
A.ആർഗൺ 
B.ഓക്സിജൻ 
C.നൈട്രജൻ
D.കാർബൺ ഡയോക്സൈഡ്
60.ടിക്കറ്റ് ചാർജ്ജ് 20% കൂടി. യാത്രക്കാർ 20% കുറഞ്ഞു വരുമാനത്തിൽ വരുന്ന മാറ്റം എന്ത്? 
A.മാറ്റമില്ല 
B.20% കുറയും 
C.4% കുറയും 
D.4% കൂടും 
61.ഇന്ത്യയിലെ വൈദ്യുതി ഉപയോഗത്തിന്റെ ഭൂരിഭാഗവും ഏത് വിഭാഗത്തിൽ നിന്നാണ് ? 
A.ആണവ വൈദ്യുതി 
B.ജല വൈദ്യുതി 
C.സൗരോർജ്ജം 
D.താപ വൈദ്യുതി
62.രാജ്യസഭയിലെ എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്? 
A.15 
B.20 
C.10 
D.12
63.മതസ്വാതന്ത്ര്യത്തിൽ പെടാത്തത് തിരെഞ്ഞെടുക്കുക. 
A.ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും ആചരിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം 
B.സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ബോധനങ്ങൾ നടത്തുന്നതിന് 
C.സദാചാരം, ആരോഗ്യം ഇവയ്ക്ക് വിധേയമായി മതസംബന്ധമായ കാര്യങ്ങൾ നടത്തുന്നതിന്. 
D.മതസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള സ്വാതന്ത്ര്യം
64.സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ, 1000 രൂപ നിക്ഷേപിച്ചു. 10 വർഷം കഴിഞ്ഞ് തിരികെയെടുത്തപ്പോൾ അയാൾക്ക് 2,000 രൂപ ലഭിച്ചു. ഏത് നിരക്കിലാണ് ബാങ്ക് പലിശ കൊടുത്തത്?
A.20% 
B.15% 
C.108% 
D.12%
65.ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു?
A.അനുപാതികപ്രാതിനിധ്യം 
B.കേവലഭൂരിപക്ഷ വ്യവസ്ഥ
C.ബാലറ്റ് ലിസ്റ്റ് സമ്പ്രദായം 
D.ഏകകൈമാറ്റ വോട്ട് വ്യവസ്ഥ 
66.എക്സിമ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
A.ശ്വാസകോശം 
B.തലച്ചോറ് 
C.കരൾ 
D.ത്വക്ക് 
67.കേരളത്തിലെ തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ ?
A.മണ്ണുത്തി 
B.വെള്ളായനിക്കര
C.പട്ടാമ്പി 
D.അമ്പലവയൽ
68.താഴെ കൊടുത്തിരിക്കുന്നവയിൽനിന്ന് പ്രധാനമന്ത്രിയുടെ ചുമതലയിൽ പെടാത്തത് തിരഞ്ഞെടുക്കുക:

A.ആസൂത്രണ കമ്മീഷൻ ചെയർമാൻ 
B.മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക 
C.മന്ത്രിസഭ പുനഃസംഘടിപ്പിക്കുക 
D.പാർലമെന്റ് വിളിച്ചു കൂട്ടുക, പിരിച്ചു വിടുക 
69.ചതുരസംഭാകൃതിയിലുള്ള ഏതളവുള്ള ടാങ്കിലാണ് 1000 ലിറ്റർ വെള്ളം കൊള്ളുക?
A.1 m X 1 m x 1m 
B.10 m X 10 m x 10m 
C.10 cm X 10 cm X 10 cm 
D.1000 cm X 1000 cm X 1000 Cm 
70.ഇന്ത്യൻ പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം: 
A.ഇംപീച്ച്മെന്റ് 
B.അവിശ്വാസ പ്രമേയം 
C.ഓർഡിനൻസ് 
D.പൊതുതാൽപര്യ ഹർജി
71.ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ പെടാത്തത് തിരഞ്ഞെടുത്ത് എഴുതുക. 
A.ലോകസഭാ തിരഞ്ഞെടുപ്പ് നടത്തുക 
B.സംസ്ഥാന നിയസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക
C.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക
D.പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുക 
72.20^50 ന്റെ പകുതി എത്ര?
A.2^25 
B.1^50 
C.2^100 
D.2^49 
73.എം.എസ്.ധോണി ക്രിക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിൽ പങ്കജ് അഡ്വാനി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A.ഹോക്കി 
B.രാഷ്ട്രീയം
C.ബില്യാർഡ്സ് 
D.റസലിങ്ങ് 
74.അന്തരീക്ഷത്തിലെ ഓസോൺ പാളിയെ നശിപ്പിക്കുന്ന വാതകം:
A.CO2 
B.CFC 
C.SO2 
D.CH4
75.സാധാരണ ഊഷ്ടാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏക അലോഹ മൂലകം :
A.ക്ലോറിൻ 
B.അലുമിനിയം
C.ബ്രോമിൻ 
D.സോഡിയം 
76.തൃശ്ശൂർ പൂരം ആരംഭിച്ച കൊച്ചി രാജാവ് :
A.ശക്തൻ തമ്പുരാൻ 
B.കേരളവർമ്മ
C.രവിവർമ്മ 
D.വീര കേരളവർമ്മ 
77.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് :
A.അംബേദ്ക്കർ 
B.ജവഹർലാൽ നെഹ്റു
C.ഡോ. രാജേന്ദ്ര പ്രസാദ് 
D. ലാൽ ബഹദൂർ ശാസ്ത്രി 
78.'OTTEF’ 5 ഇംഗ്ലീഷ് അക്ഷരങ്ങൾ ഒരു പ്രത്യേക ക്രമത്തിൽ കൊടുത്തിരിക്കുന്നു. തുടർന്നു വരുന്ന 5 ഇംഗ്ലീഷ് അക്ഷരങ്ങൾ ഏവ?
A.SSENT 
B.TNESS 
C.FFTTO 
D.SSTTO 
79.തുടർച്ചയായ അഞ്ച് സംഖ്യകളുടെ ശരാശരി 13 ആയാൽ അവയിൽ ആദ്യത്തെ സംഖ്യ ഏത്?
A.11 
B.13 
C.9 
D.13 
80.ബാബറി മസ്ജിദ് സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ
A.ലിബറാൻ കമ്മീഷൻ 
B.സർക്കാരിയ കമ്മീഷൻ
C.മണ്ഡൽ കമ്മീഷൻ 
D.ദിനേശ് ഗോസ്വാമി കമ്മീഷൻ
81.ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നത് : 
A.തമിഴ് തീവ്രവാദികൾക്കെതിരെ ശ്രീലങ്ക നടത്തിയ സൈനിക നീക്കം 
B.ഇന്ത്യാ - പാക്ക് അതിർത്തിയിലെ സൈനിക നീക്കം 
C.അമേരിക്ക ഇറാക്കിനുമെതിരെ നടത്തിയ സൈനിക നീക്കം 
D.സുവർണ്ണക്ഷേത്രം മോചിപ്പിക്കാൻ നടത്തിയ ശ്രമം 
82.‘നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ - ഇത് ആരുടെ വാക്കുകൾ ആണ് ? 
A.ഭഗത്സിങ് 
B.ബാലഗംഗാധര തിലക് 
C.ആനിബസന്റ് 
D.സുഭാഷ് ചന്ദ്രബോസ് 
83.8 മീറ്റർ നീളവും 4.5 മീറ്റർ വീതിയും ഉള്ള ഒരു ഹാളിന്റെ തറ ടൈൽസ് പതിക്കുന്നതിന് ചതുശ്രമീറ്ററിന് 400 രൂപ നിരക്കിൽ ചിലവ് വരും? 
A.10.000 രൂപ 
B.14, 400 രൂപ 
C.12, 800 രൂപ 
D.12, 400 രൂപ 
84.2010- ലെ ലോകകപ്പ് കളിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആര്?

A.ധൻരാജ് പിള്ള 
B.രാജ്പാൽ സിംഗ്
C.അജിതപാൽ സിംഗ് 
D.പ്രദ്ജോദ് സിംഗ് 
85.പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്നത് ആര്?
A.കസ്തുർബാ ഗന്ധി 
B.ഫ്ലോറൻസ് നൈറ്റിംഗേൾ
C.മദർ തെരേസ 
D.മയിലമ്മ 
86.സിക്ക് ഗുരുവായ തേജ്ബഹദൂറിനെ വധിച്ച ചക്രവർത്തി :
A.ജഹാംഗീർ
B.ഓറംഗസീബ് 
C.ഹുമയൂൺ
D.ബാബർ 
87.സൈനിക സഹായ വ്യവസ്ഥ നടപ്പിൽ വരുത്തിയ ബ്രിട്ടീഷ് ഭരണാധികാരി
A.ജനറൽ വെല്ലസ്ലി 
B.കോൺവാലിസ് പ്രഭു
C.ഡഫറിൻ പ്രഭു
D.റിപ്പൺ പ്രഭു 
88.'കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ് ?
A.ജോസഫ് മുണ്ടശ്ശേരി 
B.ജി. ശങ്കരക്കുറുപ്പ്
C.കെ.പി. കേശവമേനോൻ 
D.ഇ.എം.എസ്. നമ്പൂതിരിപ്പാട് 
89.ജന്തുകോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
A.എം. ജെ. ഷ്ളീഡൻ 
B.റോബർട്ട് ഹുക്ക്
C.ജെയിംസ് ചാഡ്വിക് 
D.തിയോഡർ ഷ്വാൻ 
90.ഒരു നിയോൺ വേപ്പർ ലാംബ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ നിറം :
A.ചുവപ്പ് 
B.ഓറഞ്ച്
C.നീല 
D.പച്ച 
91.രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ:
A.കാൾലാൻഡ് സ്റ്റീനർ 
B.വില്യം ഹാർവി
C.ജോസഫ് പ്രീസ്റ്റലി 
D.ഹംഫ്രി ഡേവി
92.നിയമ നർമ്മാണസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ അടിയന്തരമായി നിയമം നിർമ്മിക്കാൻ പ്രസിഡന്റിനും ഗവർണ്ണർക്കും നൽകിയിരിക്കുന്ന നിയമനിർമ്മാണാധികാരമാണ് :
A.ഓർഡിനൻസ് 
B.കട്ട്മോഷൻ
C.വോട്ട് ഓൺ അക്കൗണ്ട് 
D.ക്ലോഷർ മോഷൻ 
93.സുവർണ്ണ ജൂബിലി എന്നത് എത്ര വർഷത്തെയാണ് സൂചിപ്പിക്കുന്നത്?
A.50 
B.60 
C.75 
D.100 
94.സൈലനോഗ്രാഫി എന്നത് ഏത് ശാസ്ത്രീയ പഠനശാഖയാണ്?
A.സമുദ്രങ്ങളെകുറിച്ച് 
B.ചന്ദ്രനെക്കുറിച്ച്
C.പർവ്വതങ്ങളെകുറിച്ച് 
D.ബഹിരാകാശത്തെ കുറിച്ച് 
95.ഒരു ത്രികോണത്തിന്റെ ചുറ്റളവ് 30 സെ.മീ. ആണ്. അതിന്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യമല്ലാത്തത് ഏത്?
A.15 
B.5 
C.10 
D.2
96.ഗ്രേറ്റ് ഇന്ത്യൻ പെനിൽസുലാർ റെയിൽവെ എന്നത് : 
A.ഇന്ത്യൻ റെയിൽവെയുടെ ആദ്യപേര് 
B.ഊട്ടി മേട്ടുപാളയം റാക്ക് റെയിൽവെ സിസ്റ്റം 
C.കൊങ്കൺ റെയിൽപാത നിർമ്മാണ അതോറിറ്റി 
D.മെട്രോ റെയിൽ പദ്ധതി 
97.2009 -ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് :
A.റിസ്വാന ഹസ്സൻ 
B.ശൈഖ് ഹസീന
C.സിലൂർ റഹ്മാൻ 
D.ഹമീദ് കർസായ് 
98.പുന്നപ്ര വയലാർ സമരം നടന്നത് ഏത് വർഷത്തിൽ?
A.1946 
B.1947 
C.1952 
D.1936 
99.ഇന്ത്യയിൽ 1993-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമിക്കപ്പെട്ടു. കമ്മീഷന്റെ ഒന്നാമത്തെ അദ്ധ്യക്ഷൻ ആരായിരുന്നു?
A.ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ 
B.ജസ്റ്റിസ് രംഗനാഥ മിശ്ര
C.ജസ്റ്റിസ് കെ. വെങ്കിടസ്വാമി 
D.വൈ.വി. ചന്ദ്രചൂഡ് 
100.മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത് ആര്?
A.വാൻറീഡ് 
B.വാൻ ഗോയുൻസ്
C.വില്യം ലോഗൻ 
D.ഫ്രാൻസിസ്ക്കോ അൽമേഡ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.