Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 220 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -2)
#1

1.ആധുനിക ഒളിംപിക്സിൽ ദീപം ആദ്യമായി തെളിയിച്ചത് 1928- ആംസ്റ്റർഡാമിലാണ്.എന്നാൽ ആദ്യമായി ദീപശിഖ പ്രയാണം നടത്തിയത് ലെ ബെർലിൻ  ഒളിംപിക്സിലാണ്.

 
2.ഒളിംപിക്സ് ദീപശിഖ ആദ്യമായി ജലത്തിനടിയിൽ കൂടി കൊണ്ടുപോയത്?
*2000-ലെ സിഡ്നി ഒളിമ്പിക്സിൽ ( ഒാസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലൂടെയായിരുന്നു)
 
3.ദീപശിഖാപ്രയാണം ആദ്യമായി ഇന്ത്യയിലെത്തിയ ഒളിംപിക്സ്?
*ടോക്കിയോ (1964)
 
4.ഒളിംപിക്സ് ഉദ്ഘാടനത്തിന് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ താരം?
*വിക്ടർ ബോയിൻ (1920,ആന്റ്വെർപ്)
 
5.ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ്?
*1900-ലെ പാരീസ് ഒളിംപിക്സ് (ബ്രിട്ടൺ പാരീസിനെ പരാജയപ്പെടുത്തി ജേതാവായി)
 
6.ഒളിംപിക്സ് മത്സരങ്ങൾ 4 വർഷം കൂടുമ്പോഴാണ് നടക്കുന്നത്.എന്നാൽ ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് 1916 -ലും രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1940,1944 എന്നീ വർഷങ്ങളിലും മത്സരങ്ങൾ നടന്നില്ല.
 
7.രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നടന്ന ആദ്യ ഒളിമ്പിക്സ്?
*ലണ്ടൻ ഒളിംപിക്സ് (1948)
 
8.മൂന്ന് തവണ ഒളിംപിക്സിനു വേദിയായ നഗരം?
*ലണ്ടൻ (1908, 1948, 2012)
 
9.ഒളിംപിക്സ് മത്സരങ്ങൾക്ക് രണ്ടുപാവശ്യം വേദിയായ നഗരങ്ങളാണ് 
ഏതൻസ്, പാരീസ്, ലോസ് ഏഞ്ചൽസ് എന്നിവ.
 
10.ഒളിംപിക്സിനു വേദിയായ ആദ്യ ഏഷ്യൻ നഗരം?
*ടോക്കിയോ (1964, ജപ്പാൻ)
 
11.ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?
*ഫുട്ബോൾ
 
12.ആദ്യമായി ടെലിവിഷനിൽകൂടി സംപ്രേഷണം  ചെയ്ത ഒളിംപിക്സ്?
*1936-ലെ ബർലിൻ ഒളിംപിക്സ്
 

ആപ്തവാക്യം
13.ഒളിംപിക്സിന്റെ ആപ്തവാക്യം?
*കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ (Citius,Altius,Fortius)
 
14.ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത്?
*ഫാദർ ഹെന്റിദിദിയോൺ (ഡൊനമിക്കൻ പുരേഹിതൻ)
 
15.ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ഭാഷ?
*ലാറ്റിൻ
 
16.ഒളിംപിക്സ് ആപ്തവാക്യം ആദ്യമായി ഉപയോഗിച്ചത്?
*ലെ പാരീസ് ഒളിംപിക്സിൽ
 

ഉറപ്പിക്കാം
17.ഒളിംപിക്സ്മാർച്ച് പാസ്റ്റിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യം?
*ഗ്രീസ്
 
18.ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും അവസാനം നിൽക്കുന്ന രാജ്യം?
*ആതിഥേയ രാജ്യം
 

ഒളിംപിക്സ് ചിഹ്നം
19.ഒളിംപിക്സിന്റെ ചിഹ്നം?
*പരസ്പരം കോർത്ത അഞ്ചു നിറങ്ങളിലുള്ള വളയങ്ങൾ
 
20.ചിഹ്നത്തിലെ മഞ്ഞ വളയം സൂചിപ്പിക്കുന്നത്?
*ഏഷ്യ
 
21.കറുത്ത വളയം സൂചിപ്പിക്കുന്നത്?
*ആഫ്രിക്ക
 
22.നീല, വളയം സൂചിപ്പിക്കുന്നത്?
*യൂറോപ്പ്
 
23.ചുവപ്പു വളയം സൂചിപ്പിക്കുന്നത്?
*അമേരിക്ക
 
24.പച്ച വളയം സൂചിപ്പിക്കുന്നത്?
*ആസ്ത്രേലിയ
 

മാറിപ്പോകരുത്
25.വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ്?
*പാരീസ് ഒളിംപിക്സ് (1900)
 
26.പങ്കെടുത്ത എല്ലാ രാജ്യങ്ങളിലേയും വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ്?
*2012-ലെ ലണ്ടൻ ഒളിമ്പിക്സ്
 

ആദ്യത്തെ ഒളിംപിക്സുകൾ
*പ്രാചീന ഒളിംപിക്സ്- B C 776 -ഗ്രീസ്
*ആധുനിക ഒളിംപിക്സ് -1896- ഗ്രീസ്
*ശീതകാല ഒളിംപിക്സ് -1924 -ഗ്രീസ്
*പാരാലിമ്പിക്സ്‌ -1960 -റോം
*യൂത്ത് ഒളിംപിക്സ് -2010-സിംഗപ്പൂർ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.