Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 222 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -4)
#1

1.ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
*കർണം മല്ലേശ്വരി (2000 -സിഡ്നി,ഭാരോദ്വഹനം,വെങ്കലം
 
2.വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?
*രാജ്യവർധൻസിങ് റാഥോഡ് (2004 ഏതൻസ്)
 
3.ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ 28 മെഡലുകൾ നേടിയിട്ടുണ്ട് (9 സ്വർണ്ണം 7 വെള്ളി,12 വെങ്കലം)
 

റിയോ ഒളിമ്പിക്സ് 2016
4.2016 ലെ റിയോ ഒളിമ്പിക്സ് നടന്നത്?
*റിയോ ഡി ജനീറോ (ബ്രസീൽ)
 
5.പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?
*206
 
6.2016 ഒളിമ്പിക്സിന്റെ മുദ്രാവാക്യം?
*Live Your Passion
 
7.എത്രാമത്തെ ഒളിമ്പിക്സാണ് റിയോയിൽ നടന്നത്?
*31-ാമത്തെ
 
8.റിയോ ഒളിമ്പിക്സിന്റെ സന്ദേശം?
*ഒരു പുതിയ ലോകം
 
9.റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര?
*വിനിസസ് & ടോം
 
10.2016 ഒളിമ്പിക്സിന്റെ ദീപശിഖ യാത്രയ്ക്ക് തുടക്കം കുറിച്ചത്?
*ദിൽമ റൂസെഫ് (മുൻ ബ്രസീൽ പ്രസിഡന്റ്)   
 
11.2016-ലെ റിയോ ഒളിമ്പിക് ദീപം തെളിയിച്ചത്?
*ാണ്ടർലി കൊർദിറോ ഡി ലിമ
 
12.ഉദ്ഘാടനം ചെയ്തത്?
*മൈക്കൽ തെമർ (ബ്രസീൽ പ്രസിഡന്റ്)
 
13.റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം?
*മാരക്കാന സ്റ്റേഡിയം
 
14.2016-ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെട്ട പർവ്വതം?
*ഷുഗർലോഫ്
 
15.2016 ലെ റിയോ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്തത്?
*അമൂൽ
 
16.ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് പതാകയ്ക്ക് കീഴിൽ അഭയാർത്ഥി ടീം പങ്കെടുത്തത് റിയോ ഒളിമ്പിക്സിലാണ്.
 
17.2016 -ലെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഗുഡ്വിൽ അംബാസഡറായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ?
*സച്ചിൻ ടെൻണ്ടുൽക്കർ, സൽമാൻ ഖാൻ,അഭിനവ് ബിന്ദ്ര, .ആർ. റഹ്മാൻ
 
18.2016 റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണം നേടിയ താരം?
*വിർജീനിയ ത്രാഷർ (അമേരിക്ക) (വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ)
 
19.റിയോ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുത്ത രാജ്യം?
*അമേരിക്ക
 
20.റിയോ ഒളിമ്പിക്സിൽ ഏറ്റവും കുറവ് താരങ്ങൾ പങ്കെടുത്ത രാജ്യം?
*ടുവോലു
 

പിതാക്കന്മാർ
*ആധുനിക ഒളിംപിക്സ് -പിയറി ഡി.കുബർട്ടിൽ
*യൂത്ത് ഒളിംപിക്സ് - ജാക്വസ് റോഗ്
*പാരാലിമ്പിക്സ്-ലുഡിങ് ഗട്ട്മാൻ
*കോമൺവെൽത്ത് ഗെയിംസ്-ആഷ്ലി കൂപ്പർ
*ഏഷ്യൻ ഗെയിംസ് -ഗുരു ദത്ത് സോന്ദി
*കായിക കേരളത്തിന്റെ പിതാവ് -ജി.വി.രാജ
 

ട്രിപ്പിൾ ബോർട്ട്
21.പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി 3-ാം ഒളിമ്പിക്സിലും സ്വർണ്ണം കരസ്ഥമാക്കിയ താരം?
*ഉസൈൻ ബോൾട്ട് (ജമൈക്ക)
 
22.ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ടിപ്പിൾ സ്വർണ്ണം നേടുന്ന ആദ്യ താരം എന്ന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്?
*ഉസൈൻ ബോൾട്ട്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.