Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 61 (ഗതാഗതം - 14)
#1

1.ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവ്വീസ് നടത്തിയ വിമാനകമ്പനി
*ഇംപീരിയൽ എയർവേസ്(1927- ഇംപീരിയൽ എയർവേയ്സിന്റെ കെയ്റോവിൽ നിന്നുള്ള വിമാന സർവ്വീസ് ഡൽഹിയിലെത്തി)
 
2.ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര സർവീസ് നടത്തിയ കമ്പനി?
*ഇംപീരിയൽ എയർവേസ്
 
3.ഇംപീരിയൽ എയർവേയ്സ് ആദ്യമായി നടത്തിയ ആഭ്യന്തര സർവീസ്?
*കറാച്ചി- ഡൽഹി
 
4.എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?
*1948 മാർച്ച് 8
 
5.എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ആദ്യ അന്താരാഷ്ട്ര സർവീസ്?
*ബോംബെ -ലണ്ടൻ (1948 ജൂൺ 8)
 
6.ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ചത്?
*1953 ആഗസ്റ്റ് 1
 
7.ഇന്ത്യയുടെ ദേശീയ വിമാന കമ്പനികൾ?
*ഇന്ത്യൻ എയർലൈൻസ്/എയർ ഇന്ത്യ
 
8.ആഭ്യന്തര വ്യോമഗതാഗത സംവിധാനം പ്രവർത്തിക്കുന്നത് ഏത് മന്ത്രാലയത്തിന് കീഴിലാണ്?
*വ്യോമയാന മന്ത്രാലയത്തിന്റെ
 

ഓർക്കുക
9. ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ച വർഷം?
*1911
 
10.ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?
*1911
 

നാഷണൽ ഏവിയേഷൻ കമ്പനി
11.2007 ആഗസ്റ്റ് 1ന് എയർ ഇന്ത്യയും (ഇന്ത്യൻ എയർലൈൻസും) കൂടിച്ചേർന്ന് National Aviation Company of India Limited (NACHL) ആയി മാറി
 
12.NACIL ന്റെ ആദ്യ സർവ്വീസ്?
*മുംബൈ -ന്യൂയോർക്ക്
 
13.നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം?
*എയർ ഇന്ത്യ
 
14.നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?
*കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത് പറക്കുന്ന അരയന്നം
 
15.എയർ ഇന്ത്യയുടെ പഴയ ചിഹ്നം?
*മഹാരാജ
 
16.നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസ്?
*ന്യൂഡൽഹി
 
17.നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം?
*മുംബൈ
 

ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്
18.ദേശീയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി?
*ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്
 
19.ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് രൂപീകരിക്കാൻ കാരണമായ ഇന്ത്യാ ഗവൺമെന്റിന്റെ നയം?
*ഓപ്പൺ സ്കൈസ് (Open Skies)
 
20.ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?
*1990
 

ജെ.ആർ.ഡി.ടാറ്റ
21.പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
*ജെ.ആർ.ഡി. ടാറ്റ
 
22.ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്?
*ജെ.ആർ.ഡി. ടാറ്റ
 
23.ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?
*ടാറ്റ എയർലൈൻസ്
 
24.ടാറ്റ എയർലൈൻസ് രൂപീകൃതമായ വർഷം?
*1932
 
25.ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?
*ജെ.ആർ.ഡി. ടാറ്റ
 
26.ടാറ്റാ എയർലൈൻസിന്റെ ആദ്യ സർവ്വീസ്?
*കറാച്ചി-ചെന്നൈ
 
27.ടാറ്റാ എയർലൈൻസിന്റെ ആദ്യ വിമാന സർവ്വീസിൽ ജെ.ആർ.ടി ടാറ്റ ഉപയോഗിച്ച വിമാനം?
*പുസ്മോത്ത് (സിംഗിൾ എഞ്ചിൻ വിമാനം)
 
28.ആദ്യ സർവ്വീസിൽ വിമാനം പറത്തിയ പൈലറ്റ്?
*ജെ.ആർ.ഡി. ടാറ്റ
 
29.ടാറ്റാ എയർലൈൻസിന്റെ പേര്എയർ ഇന്ത്യഎന്നാക്കി മാറ്റിയ വർഷം?
*1946
 
30.എയർ ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാൻ?
*ജെ.ആർ.ഡി.ടാറ്റ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.